ഡോം മാഗ്നിഫയർ
ഒരു ഡോം മാഗ്നിഫയർ എന്നത് ഗ്ലാസ് അല്ലെങ്കിൽ അക്രിലിക് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ഒരു അർദ്ധകുംഭ ആകൃതിയിലുള്ള മാഗ്‌നിഫൈയിംഗ് ഉപകരണമാണ്, ഇത് ഒരു പേജിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ ഉള്ള വാക്കുകൾ വലുതാക്കി കാണിക്കാൻ ഉപയോഗിക്കുന്നു. അവ സാധാരണയായി പ്ലാനോ-കോൺവെക്സ് ലെൻസുകളാണ്. ഇവ സാധാരണയായി 1.8× നും 6× നും ഇടയിൽ മാഗ്‌നിഫിക്കേഷൻ നൽകുന്നു.[1][2] കാഴ്ച വൈകല്യം ഉള്ളവർ വായനാ സഹായിയായി പലപ്പോഴും ഡോം മാഗ്നിഫയറുകൾ ഉപയോഗിക്കുന്നു. മാപ്പുകളോ വാചകമോ വായിക്കാൻ അവ നല്ലതാണ്. അവയുടെ അന്തർലീനമായ 180° രൂപകൽപ്പന സ്വാഭാവികമായും ആംബിയന്റ് സൈഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം വർദ്ധിപ്പിക്കുന്നു. ഉപയോഗ സമയത്ത് അവ പേജുമായി സമ്പർക്കം പുലർത്തുന്നതിനാൽ കൈകൾക്ക് സ്വാധീനക്കുറവ് ഉള്ളവർക്കും ഇത് ഉപയോഗിക്കാൻ കഴിയും.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ Albert, Daniel M.; Jakobiec, Frederick A. (2000). Principles and practice of ophthalmology (2. ed.). Philadelphia: Saunders. p. 5433. ISBN 9780721675060.
- ↑ Assistive Devices for Reading Issue 93, Part 2 of Reference circular. National Library Service for the Blind and Physically Handicapped, The Library of Congress. 1993.