ന്യൂസിലാൻഡിലെ ഒരു പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഡൊണാൾഡ് റസ്സൽ ഐക്കിൻ (31 ഒക്ടോബർ 1934 - 29 ഓഗസ്റ്റ് 2019) . 1972 മുതൽ ഒട്ടാഗോ ക്രൈസ്റ്റ് ചർച്ച് സ്കൂൾ ഓഫ് മെഡിസിനിൽ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായിരുന്നു അദ്ദേഹം.

Donald Aickin
ജനനം
Donald Russell Aickin

(1934-10-31)31 ഒക്ടോബർ 1934
മരണം29 ഓഗസ്റ്റ് 2019(2019-08-29) (പ്രായം 84)
Christchurch, New Zealand
കലാലയംUniversity of Otago (MB ChB)
University of Melbourne (MD)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംObstetrics and gynaecology
സ്ഥാപനങ്ങൾUniversity of Otago, Christchurch
പ്രബന്ധംPrediction of fetal risk by maternal blood oestrogen measurement (1972)

ജീവചരിത്രം

തിരുത്തുക

1934-ൽ ജനിച്ച ഐക്കിൻ, ഒട്ടാഗോ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. 1958-ൽ MB ChB ബിരുദം നേടി.[1] പിന്നീട്, 1972-ൽ മെൽബൺ സർവകലാശാലയിൽ ഡോക്‌ടർ ഓഫ് മെഡിസിൻ ബിരുദം പൂർത്തിയാക്കി. Prediction of fetal risk by maternal blood oestrogen measurement എന്നതായിരുന്നു അദ്ദേഹത്തിന്റെ എംഡി പ്രബന്ധത്തിന്റെ തലക്കെട്ട്[2]

1972-ൽ, ഒട്ടാഗോ ക്രൈസ്റ്റ് ചർച്ച് സ്‌കൂൾ ഓഫ് മെഡിസിനിൽ ഡിപ്പാർട്ട്‌മെന്റ് തലവനായും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായും ഐക്കിനെ നിയമിച്ചു.[3] 2000-ൽ, വിരമിച്ചതിനെത്തുടർന്ന്, അദ്ദേഹത്തിന് പ്രൊഫസർ എമറിറ്റസ് പദവി ലഭിച്ചു.[3][4]റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, റോയൽ ന്യൂസിലാൻഡ് കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗ്, റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് സർജൻസ് എന്നിവയുടെ ഫെലോ ആയിരുന്നു ഐക്കിൻ.[3]

  1. "NZ university graduates 1870–1961: A". Shadows of Time. Retrieved 1 September 2019.
  2. Aickin, Donald Russell (1972). Prediction of fetal risk by maternal blood oestrogen measurement (MD). University of Melbourne. Retrieved 3 September 2019.
  3. 3.0 3.1 3.2 "Emeritus professors". University of Otago Calendar (PDF). University of Otago. 2019. p. 114. Archived from the original (PDF) on 2022-03-14. Retrieved 3 September 2019.
  4. "Donald Aickin death notice". The Press. 3 September 2019. Retrieved 3 September 2019.
"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_റസ്സൽ_ഐക്കിൻ&oldid=3898668" എന്ന താളിൽനിന്ന് ശേഖരിച്ചത്