ഡേവിഡ് ബോഡിയൻ
ഡേവിഡ് ബോഡിയൻ (ജീവിതകാലം: 15 മെയ് 1910 - 1992 സെപ്റ്റംബർ 18) പോളിയോ ഗവേഷണ രംഗത്ത് പ്രവർത്തിച്ചിരുന്ന ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഒരു അമേരിക്കൻ വൈദ്യ ശാസ്ത്രജ്ഞനായിരുന്നു. 1940 കളുടെ പ്രാരംഭത്തിൽ ന്യൂറോളജിക്കൽ ഗവേഷണവും പോളിയോയുടെ രോഗകാരി പഠനവുമായി സമന്വയിപ്പിച്ചുകൊണ്ട് പോളിയോ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകാൻ അദ്ദേഹം സഹായിച്ചു. രോഗത്തെക്കുറിച്ചുള്ള തന്റെ അറിവുകളിൽനിന്ന് നിർണായകമായ ചില കണ്ടെത്തലുകളുടെ ഒരു പരമ്പരതന്നെ അദ്ദേഹം നടത്തുകയും അത് അന്തിമമായി ജോനാസ് സാൽക്കിനും പിന്നീട് ആൽബർട്ട് സാബിനും ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ വഴിയൊരുക്കുകയു ചെയ്തു. പീഡിയാട്രിക്സിൽ ഇ. മീഡ് ജോൺസൺ അവാർഡും മറ്റ് മേഖലകളിലെ പ്രവർത്തനങ്ങളുടെപേരിൽ കാൾ സ്പെൻസർ ലാഷ്ലി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.[1]
ഡേവിഡ് ബോഡിയൻ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 18, 1992 | (പ്രായം 82)
ദേശീയത | അമേരിക്കൻ |
കലാലയം | ഷിക്കാഗോ സർവ്വകലാശാല |
അറിയപ്പെടുന്നത് | Polio research, pioneer work on polio vaccines |
പുരസ്കാരങ്ങൾ | E. Mead Johnson Award in Pediatrics (1941) Karl Spencer Lashley Award (1985) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജന്തുശാസ്ത്രം, സാംക്രമികരോഗവിജ്ഞാനീയം, ഓട്ടോളജി |
സ്ഥാപനങ്ങൾ | ജോൺ ഹോപ്കിൻസ് സർവ്വകലാശാല |
ജീവിതരേഖ
തിരുത്തുക1910 ൽ ഉക്രെയ്നിൽ നിന്ന് കുടിയേറിയ ജൂത മാതാപിതാക്കൾക്കളുടെ പുത്രനായി മിസോറിയിലെ സെന്റ് ലൂയിസിൽ ഡേവിഡ് ബോഡിയൻ ജനിച്ചു. തന്റെ നാല് സഹോദരിമാരുമാരോടും ഇളയ സഹോദരനോടുമൊപ്പം ഷിക്കാഗോയിൽ വളർന്ന അദ്ദേഹം അവിടെ അദ്ദേഹം പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു.[2][3] ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ക്രെയ്ൻ ജൂനിയർ കോളേജിൽ ചേർന്നു.[4]
1929 ൽ ഷിക്കാഗോ സർവകലാശാലയിൽ ചേർന്ന ബോഡിയൻ അവിടെനിന്ന് 1931 ൽ ജന്തുശാസ്ത്രത്തിൽ സയൻസ് ബിരുദവും1934 ൽ ശരീരശാസ്ത്രത്തിൽ പി.എച്ച്.ഡി.യും 1937 ൽ എം.ഡി.യും നേടി. ചാൾസ് ജഡ്സൺ ഹെറിക്ക്, നോർമൻ ഹോയർ, ജോർജ്ജ് വില്യം ബാർട്ടൽമെസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അദ്ദേഹം. ഈ സമയത്താണ് അദ്ദേഹം നാഡീകോശങ്ങൾക്കായുളള ഒരു സ്റ്റെയിനിംഗ് ടെക്നിക് വികസിപ്പിച്ചെടുത്തത്.[5] 1938 ൽ എലിസബത്ത് ക്രോസ്ബിയുടെ നിർദേശപ്രകാരം ബോഡിയൻ ഏതാനും മാസങ്ങൾ മിഷിഗൺ സർവകലാശാലയിൽ നാഷണൽ റിസർച്ച് കൗൺസിലിലെ പോസ്റ്റ്ഡോക്ടറൽ ഫെലോ ആയി ചെലവഴിച്ചു.[6]
സ്വകാര്യ ജീവിതം
തിരുത്തുക1944 ൽ ഡേവിഡ് ബോഡിയൻ ഒരു മെഡിക്കൽ ഇല്ലസ്ട്രേറ്ററും ചിത്രകാരിയുമായ എലിനോർ വിഡ്മോണ്ടിനെ വിവാഹം കഴിക്കുകയും അദ്ദേഹം പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾക്ക് അവർ ചിത്രീകരണം നൽകുകയും ചെയ്തു. അവർക്ക് ബ്രെൻഡ ജീൻ, ഹെലൻ, മരിയൻ എന്നീ മൂന്ന് പെൺമക്കളും അലക്സാണ്ടർ ഡി, മാർക്ക് എന്നീ രണ്ട് ആൺമക്കളുമാണുണ്ടായിരുന്നത്. ബോഡിയൻ പിന്നീട് 1992 സെപ്റ്റംബറിൽ പാർക്കിൻസൺസ് രോഗം മൂലം അന്തരിച്ചു.[7]
അവലംബം
തിരുത്തുക- ↑ Palay, Sanford (1994). "Professor David Bodian M.D., Ph.D." Journal of Anatomy. 185: 673–676 – via Europe PMC.
- ↑ http://www.nasonline.org/publications/biographical-memoirs/memoir-pdfs/bodian_david.pdf
- ↑ Fee, Elizabeth; Parry, Manon (2006-03-01). "David Bodian". Proceedings of the American Philosophical Society. 150 (1): 167–72. ISSN 0003-049X. PMID 17526159.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.nasonline.org/publications/biographical-memoirs/memoir-pdfs/bodian_david.pdf
- ↑ "The David Bodian Collection". Alan Mason Chesney Medical Archives. Archived from the original on 2020-12-10. Retrieved 20 April 2020.
- ↑ Palay, Sanford (1994). "Professor David Bodian M.D., Ph.D." Journal of Anatomy. 185: 673–676 – via Europe PMC.
- ↑ Saxon, Wolfgang (1992-09-22). "David Bodian, 82, Leading Force In Development of Polio Vaccines". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-04-20.