ഡേവിഡ് റോബർട്ട് ഫിലോ (ജനനം ഏപ്രിൽ 20, 1966) പ്രമുഖ സെർച്ച് എഞ്ചിൻ ആയ യാഹൂവിന്റെ സഹസ്ഥാപകരിലൊരാളാണ് ജെറി യാങ്ങിനൊപ്പം ഡേവിഡ് ഫിലോ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇൻറർനെറ്റ് മാധ്യമ കമ്പനികളിലൊന്നാണ് യാഹൂ. ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സെർച്ച് എഞ്ചിനും യാഹൂ തന്നെയാണ്. സി പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയ അദ്ദേഹത്തിന്റെ ഫിലോ സെർവർ പ്രോഗ്രാം, വേരിയബിൾ വെബ് പേജുകൾ ചലനാത്മകമായി നിലനിർത്താൻ ഉപയോഗിക്കുന്ന സെർവർ സൈഡ് സോഫ്റ്റ്‌വെയർ ആയിരുന്നു, യാഹൂ! വെബ്‌സൈറ്റിന്റെ ആദ്യകാല പതിപ്പുകൾ സന്ദർശിക്കുമ്പോൾ ഫിലോ സെർവർ പേജായിരുന്നു വന്നിരുന്നത്. ഇപ്പോൾ യാഹൂ പിഎച്ച്പി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ഡേവിഡ് ഫിലോ
ഡേവിഡ് ഫിലോ, മെയ് 2007
ജനനം
David Robert Filo[1]

(1966-04-20) ഏപ്രിൽ 20, 1966  (58 വയസ്സ്)
Wisconsin, U.S.
കലാലയംTulane University
Stanford University
തൊഴിൽCo-founder and Chief Yahoo, Yahoo! Inc.
ജീവിതപങ്കാളി(കൾ)Angela Buenning
കുട്ടികൾ1
വെബ്സൈറ്റ്davidfilo.com

ആദ്യകാല ജീവിതം

തിരുത്തുക

ഫിലോ ട്യൂലെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബി.എസ്. ബിരുദം (ഡീൻസ് ഓണർ സ്കോളർഷിപ്പിലൂടെ) നേടി. കൂടാതെ 1990-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.എസ്. ബിരുദാനന്തര ബിരുദം നേടി.

1994 ഫെബ്രുവരിയിൽ, അദ്ദേഹം ജെറി യാങ്ങുമായി സഹകരിച്ച് "ജെറി ആൻഡ് ഡേവിഡ്സ് ഗൈഡ് ടു ദി വേൾഡ് വൈഡ് വെബ്" എന്ന പേരിൽ ഒരു ഇന്റർനെറ്റ് വെബ്‌സൈറ്റ് സൃഷ്ടിച്ചു, അതിൽ മറ്റ് വെബ്‌സൈറ്റുകളുടെ ഒരു ഡയറക്‌ടറി ഉൾപ്പെടുന്നു. അതിന്റെ പേര് "യാഹൂ!" (ഒരു ആശ്ചര്യ ചിഹ്നം ഉപയോഗിക്കുന്നു)എന്നാണ് ഇത് വളരെ ജനപ്രിയമായി മാറി, ഫിലോയും യാങ്ങും യാഹുവിന്റെ ബിസിനസ്സ് സാധ്യതകൾ മനസ്സിലാക്കി.[3][4]

യാഹൂ! വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾക്കായി വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഒരു വെബ് ഡയറക്‌ടറിയുള്ള ഒരു വെബ് പോർട്ടലായാണ് ആരംഭിച്ചത്. 1990-കളിലെ ഇന്റർനെറ്റ് കാലഘട്ടത്തിന്റെ തുടക്കത്തിലുള്ള കമ്പനിയാണ് യാഹൂ. ഇത് ഇപ്പോഴും മുൻനിര ഇന്റർനെറ്റ് ബ്രാൻഡുകളിലൊന്നാണ്, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം കാരണം, ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളിൽ ഒന്നാണിത്.[5][6]

സ്വകാര്യ ജീവിതം

തിരുത്തുക

ഫോട്ടോഗ്രാഫറും അധ്യാപികയുമായ ഏഞ്ചല ബ്യൂണിംഗിനെയാണ് ഫിലോ വിവാഹം കഴിച്ചത്.[7] അവർക്ക് ഒരു കുട്ടിയുണ്ട്, കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് താമസിക്കുന്നത്.

2005-ൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയായ ടുലെയ്ൻ യൂണിവേഴ്‌സിറ്റിക്ക് അതിന്റെ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ഉപയോഗിക്കുന്നതിനായി $30 മില്യൺ നൽകി.

2019 സെപ്തംബർ വരെ, ഫോർബ്സ് ഫിലോയുടെ മൂല്യം $4.3 ബില്യൺ ആണെന്ന് കണക്കാക്കി, അദ്ദേഹത്തെ ലോകത്തിലെ 379-ാമത്തെ ധനികനായ വ്യക്തിയായി തിരഞ്ഞെടുത്തു.

ഇവയും കാണുക

തിരുത്തുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

  1. Centennial Year Commencement Exercises, Stanford University, June 16, 1991, p. 69, archived from the original on 2019-12-22, retrieved 2022-05-19
  2. "Forbes profile: David Filo". Forbes. Retrieved 21 March 2021.
  3. Yahoo! Inc. – Company History. yhoo.client.shareholder.com
  4. McCracken, Harry (2019-10-17). "Deleting Yahoo Groups will leave a permanent stain on Yahoo's legacy". Fast Company (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-11.
  5. Alex Gray (April 10, 2017). "These are the world's most popular websites". World Economic Forum. Retrieved July 5, 2018.
  6. "Most Popular Sites 2012: Alexa Ranks The 500 Most-Visited Websites," Huffington Post, August 9, 2012
  7. Another billionaire drops Archived December 5, 2008, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഫിലോ&oldid=3804927" എന്ന താളിൽനിന്ന് ശേഖരിച്ചത്