ഡേവിഡ് പി. ആൻഡേഴ്സൺ
ഡേവിഡ് പി. ആൻഡേഴ്സൺ (ജനനം 1955) ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ സ്പേസ് സയൻസസ് ലബോറട്ടറിയിലെ ഒരു അമേരിക്കൻ ഗവേഷണശാസ്ത്രജ്ഞനും ഹൂസ്റ്റൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ സഹപ്രൊഫസറുമാണ്. ആൻഡേഴ്സൺ SETI@home, BOINC, Bossa, Bolt എന്നീ സോഫ്റ്റ്‌വെയർ പദ്ധതികൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
David P. Anderson | |
---|---|
ജനനം | 1955 (വയസ്സ് 68–69) Oakland, California, USA |
കലാലയം | Wesleyan University University of Wisconsin, Madison |
അറിയപ്പെടുന്നത് | Volunteer computing |
പുരസ്കാരങ്ങൾ | NSF Presidential Young Investigator Award IBM Faculty Development Grant |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ | University of California, Berkeley |
പ്രബന്ധം | A Grammar Based Methodology for Protocol Specification and Implementation (1985) |
ഡോക്ടർ ബിരുദ ഉപദേശകൻ | Lawrence Landweber |
ഡോക്ടറൽ വിദ്യാർത്ഥികൾ | Shin-Yuan Tzou, Ramesh Govindan |
വിദ്യാഭ്യാസം
തിരുത്തുകവെസ്ലിയൻ സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിഎ അദ്ദേഹം കരസ്തമാക്കിയിട്ടുണ്ട്. വിസ്കോൺസിൻ- മാഡിസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും എംഎസ്ഇയും പിഎച്ച്ഡി ഡിഗ്രി അദ്ദേഹം കരസ്ഥമാക്കി. ബിരുദവിദ്യാലയത്തിലായിരിക്കുമ്പോൾ കമ്പ്യൂട്ടർ ഗ്രാഫിക്സിനെക്കുറിച്ച് 4 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. [1]
ജോലി
തിരുത്തുക1985 മുതൽ 1992 വരെ യുസി ബെർക്ക്ലി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ അദ്ദേഹം സഹപ്രൊഫസറായിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് എൻഎസ്എഫ് പ്രസിഡഞ്ച്യൽ യംഗ് ഇൻവെസ്റ്റിഗേറ്റർ, ഐബിഎം ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പുരസ്ക്കാരങ്ങൾ ലഭിച്ചു. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ഗവേഷണപദ്ധതികൾ:
- FORMULA, ഒരു സമാന്തര പ്രോഗ്രാമിംഗ് ഭാഷയും കമ്മ്പ്യൂട്ടർ സിസ്റ്റത്തിനുള്ള ഒരു റൺടൈം സിസ്റ്റം [2]
- DASH,ഡിജിറ്റൽ ഓഡിയോയേയും വിഡിയോയേയും പിന്തുണയ്ക്കുന്ന വിതരണം ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.[3]
- Continuous Media File System (CMFS), ഡിജിറ്റൽ ഓഡിയോയ്ക്കും വിഡിയോയ്ക്കും വേണ്ടിയുള്ള ഒരു ഫയൽ സിസ്റ്റം [4]
- Comet, ഡിജിറ്റൽ ഓഡിയോയ്ക്കും വിഡിയോയ്ക്കും വേണ്ടിയുള്ള ഒരു I/O സെർവ്വർ [5]