ഡെക്‌സ്ട്രാൻ 40

രാസ സംയുക്തം

രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി സിരയിലേക്ക് കുത്തിവച്ച് നൽകുന്ന ഒരു തരം ദ്രാവകമാണ് ഡെക്‌സ്ട്രാൻ 40. ഗ്ലൂകോസ് തന്മാത്രകൾ കോർത്തിണക്കിയ അതി സങ്കീർണമായ ശൃംഖലാഘടനയാണ് ഡെക്സ്ട്രാൻറേത്. സോഡിയം ക്ലോറൈഡിൽ എൽഎംഡി എന്ന ബ്രാൻഡ് നാമത്തിൽ ഇത് വിൽക്കപ്പെടുന്നു.[2] രക്തപ്പകർച്ച പെട്ടെന്ന് സാധ്യമല്ലാത്തപ്പോൾ രക്തസ്രാവം അല്ലെങ്കിൽ പൊള്ളൽ മൂലമുണ്ടാകുന്ന ആഘാതത്തിന് ഇത് പ്രത്യേകിച്ചും ഉപയോഗിക്കുന്നു. [2] എന്നിരുന്നാലും, ഇത് ഓക്സിജൻ വഹിക്കുന്നില്ല. [3]

ഡെക്‌സ്ട്രാൻ 40
Clinical data
Trade namesLMD, Rheomacrodex, others
Other namesLow viscosity dextran[1]
AHFS/Drugs.commonograph
Legal status
Legal status
Chemical and physical data
Molar mass70,000 Da

എൽഎംഡിക്ക് പാർശ്വഫലങ്ങളുണ്ട്. വോളിയം ഓവർലോഡ്, കിഡ്നിക്കുണ്ടാകുന്ന പ്രശ്നങ്ങൾ, അസിഡോസിസ്, അലർജി പ്രതികരണങ്ങൾ, രക്തം കട്ടപിടിക്കൽ എന്നിവ പാർശ്വഫലങ്ങളിൽ ഉൾപ്പെടാം. [2] കഠിനമായ വൃക്ക തകരാർ, ഹൃദയസ്തംഭനം, രക്തം കട്ടപിടിക്കാനുള്ള സാധ്യത എന്നീ അവസ്ഥകളിൽ ഇത് ശുപാർശ ചെയ്യുന്നില്ല. [2] ഇതിന്റെ ഉപയോഗം ചില രക്തപരിശോധനകളെ തടസ്സപ്പെടുത്തിയേക്കാം. [2]

ഡെക്‌സ്ട്രാൻ 40 പ്രോട്ടീൻ അടങ്ങിയിട്ടില്ലാത്ത കുഴമ്പു പരുവത്തിലുള്ള (കൊളോയിഡ്) ലായനിയാണ്. സാധാരണ തന്മാത്രാ ഭാരം 40 kDa ആണ്. [1] [4] ഡെക്ട്രോസ് ലായനിയായോ, സോഡിയംക്ലോറൈഡ് ലായനിയായോ ആണ് ഇത് ഉപയോഗിക്കപ്പെടുന്നത്. മുഖ്യമായും രക്തത്തെ നേർപിച്ച് രക്തചക്രമണം സുഗമമാക്കാൻ ഇതു സഹായിക്കുന്നു. 1961 -ൽ ഇത് മെഡിക്കൽ ഉപയോഗത്തിൽ വന്നു. ഇത് രക്തക്കുഴലുകളിലേക്ക് എക്സ്ട്രാവാസ്ക്കുലാർ സ്പേസിൽ നിന്ന് ദ്രാവകം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നു.[2] [1]

  1. 1.0 1.1 1.2 "DailyMed - LMD IN DEXTROSE- dextran 40 injection, solution LMD IN SODIUM CHLORIDE- dextran 40 injection, solution". dailymed.nlm.nih.gov. Archived from the original on 14 April 2021. Retrieved 23 December 2021.
  2. 2.0 2.1 2.2 2.3 2.4 2.5 "Dextran 40 Monograph for Professionals". Drugs.com (in ഇംഗ്ലീഷ്). Archived from the original on 3 January 2017. Retrieved 22 July 2021.
  3. Howe, Tiffany; Burton, Angela (10 December 2019). Pharmacology for the Surgical Technologist - E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 155. ISBN 978-0-323-66122-5. Archived from the original on 11 January 2022. Retrieved 23 December 2021.
  4. Alexander, Martin; Bloom, Barry R.; Hopwood, David A.; Hull, Roger; Iglewski, Barbara H.; Laskin, Allen I.; Oliver, Stephen G.; Schaechter, Moselio; Summers, William C. (10 February 2000). Encyclopedia of Microbiology, Four-Volume Set (in ഇംഗ്ലീഷ്). Academic Press. p. 562. ISBN 978-0-08-054848-7. Archived from the original on 11 January 2022. Retrieved 23 December 2021.
"https://ml.wikipedia.org/w/index.php?title=ഡെക്‌സ്ട്രാൻ_40&oldid=3967977" എന്ന താളിൽനിന്ന് ശേഖരിച്ചത്