ഡെക്സ്ട്രിൻ
അന്നജത്തിന്റെ(Starch) ഭാഗിക ജലീയാപഘടനം വഴി ലഭിക്കുന്ന ഒരു പോളിസാക്കറൈഡാണ് ഡെക്സ്ട്രിൻ. ഡി-ഗ്ലൂക്കോസിന്റെ ഒരു പോളിമറാണിത്. തേനിലും അന്നജം ഉത്പാദിപ്പിക്കുന്ന ചെടികളുടെ ഇലകളിലും ഡെക്സ്ട്രിനുകൾ അടങ്ങിയിട്ടുണ്ട്. സസ്യങ്ങളിൽ, ഗ്ലൂക്കോസിൽ നിന്ന് അന്നജം ഉത്പാദിപ്പിക്കുമ്പോഴോ തിരിച്ച് അന്നജത്തിന് അപഘടനം സംഭവിക്കുമ്പോഴോ ഒരു ഇടയുത്പന്നമായി ഡെക്സ്ട്രിനുകളുണ്ടാവുന്നു.വ്യത്യസ്ത ഘടനയും വലിപ്പവുമുള്ള അനവധി തന്മാത്രകളുടെ ഒരു സങ്കീർണ മിശ്രിതമാണ് ഡെക്സ്ട്രിനുകൾ. ശാഖയുള്ളതും ഇല്ലാത്തതുമായ ശൃംഖലകളുള്ള ഡെക്സ്ട്രിനുകളുണ്ട്. താപം, അമ്ലം, എൻസൈമുകൾ (α,βഅമൈലേസുകൾ), ഓക്സീകാരകങ്ങൾ (പെറോക്സൈഡുകൾ) എന്നിവയുടെ പ്രവർത്തന ഫലമായി അന്നജം വിഘടിപ്പിച്ചാണ് ഡെക്സ്ട്രിനുകൾ ഉത്പാദിപ്പിക്കുന്നത്.
![]() | |
Identifiers | |
---|---|
CAS number | 9004-53-9 |
KEGG | C00721 |
Properties | |
മോളിക്യുലാർ ഫോർമുല | (C6H10O5)n |
മോളാർ മാസ്സ് | variable |
Appearance | വെള്ളയോ, മഞ്ഞയോ നിറമാർന്ന പൊടി |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
വെള്ളയോ, മഞ്ഞയോ നിറമാർന്ന പൊടിയാണ് ഡെക്സ്ട്രിൻ. ജലത്തിൽ ലേയവും ആൽക്കഹോളിലും ഈഥറിലും അലേയവുമാണ്. 'കൃത്രിമപശ' എന്നും അറിയപ്പെടുന്ന ഡെക്സ്ട്രിനുകൾ പേപ്പറിനും തുണിത്തരങ്ങൾക്കും പശ കൊടുക്കാനും ലായനികൾ സാന്ദ്രമാക്കാനും ഉപയോഗിക്കുന്നു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെക്സ്ട്രിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |