ഡെക്കാൻ എക്സ്പ്രസ്സ്
പൂനെയ്ക്കും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ്സ് ട്രെയിനാണ് ഡെക്കാൻ എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 11007 ഡെക്കൻ എക്സ്പ്രസ്സ് മുംബൈ സിഎസ്ടി മുതൽ പൂനെ ജങ്ഷൻ വരേയും, ട്രെയിൻ നമ്പർ 11008 ഡെക്കൻ എക്സ്പ്രസ്സ് പൂനെ ജങ്ഷൻ മുതൽ മുംബൈ സിഎസ്ടി വരേയും സർവീസ് നടത്തുന്നു.
Deccan Express | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Superfast Express | ||||
നിലവിൽ നിയന്ത്രിക്കുന്നത് | Central Railways | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Mumbai CST | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 12 as 11007 Deccan Express, 11 as 11008 Deccan Express | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Pune | ||||
സഞ്ചരിക്കുന്ന ദൂരം | 192 കി.മീ (629,921 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 4 hours 5 minutes | ||||
സർവ്വീസ് നടത്തുന്ന രീതി | daily | ||||
ട്രെയിൻ നമ്പർ | 11007 / 11008 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | AC Chair Car, Second Class sitting | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | No | ||||
ഭക്ഷണ സൗകര്യം | No Pantry Car | ||||
സാങ്കേതികം | |||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 100 km/h (62 mph) maximum 46 km/h (29 mph), including halts | ||||
|
സർവീസ്
തിരുത്തുകഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ സോണിനു കീഴിലാണ് ഡെക്കൻ എക്സ്പ്രസ്സ് പ്രവർത്തിക്കുന്നത്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ആറു പോയിന്റ്-ടു-പോയിന്റ് ട്രെയിനുകളിൽ ഒന്നാണ് ഡെക്കൻ എക്സ്പ്രസ്സ്. ആയിരക്കണക്കിനു യാത്രക്കാരുള്ള ഈ റൂട്ടിൻറെ ദൂരം 192 കിലോമീറ്ററുകലാൺ, ഇരു നഗരങ്ങളും ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് സ്ഥിതിചെയ്യുന്നത്. മറ്റു അഞ്ചു ട്രെയിനുകൾ ഇവയാണ്: സിൻഹഗാദ് എക്സ്പ്രസ്സ്, പ്രഗതി എക്സ്പ്രസ്സ്, ഡെക്കൻ ക്യൂൻ, ഇന്ദ്രയാനി എക്സ്പ്രസ്സ്, ഇൻറർസിറ്റി എക്സ്പ്രസ്സ്.
സമയക്രമപട്ടിക
തിരുത്തുകട്രെയിൻ നമ്പർ 11007 ഡെക്കൻ എക്സ്പ്രസ്സ് ട്രെയിൻ ദിവസേന ഇന്ത്യൻ സമയം 07:00-നു മുംബൈ സിഎസ്ടിയിൽനിന്നും പുറപ്പെട്ടു ഇന്ത്യൻ സമയം 11:05-നു പൂനെ ജങ്ഷനിൽ എത്തിച്ചേരുന്നു. [5] [7]
ട്രെയിൻ നമ്പർ 11007 ഡെക്കൻ എക്സ്പ്രസ്സിനു മുംബൈ സിഎസ്ടി കഴിഞ്ഞാൽ ദാദർ (2 മിനിറ്റ്), താനെ (2 മിനിറ്റ്), കല്യാൺ ജങ്ഷൻ (2 മിനിറ്റ്), നേരൽ (2 മിനിറ്റ്), കർജറ്റ് (2 മിനിറ്റ്), ഖണ്ടാല (2 മിനിറ്റ്), ലോനവാല (2 മിനിറ്റ്), ടെലിഗാവ് (2 മിനിറ്റ്), ഖട്കി (2 മിനിറ്റ്), ശിവാജി നഗർ (2 മിനിറ്റ്), പൂനെ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. [1]
ട്രെയിൻ നമ്പർ 11008 ഡെക്കൻ എക്സ്പ്രസ്സ് ട്രെയിൻ ദിവസേന ഇന്ത്യൻ സമയം 15:30-നു പൂനെ ജങ്ഷനിൽനിന്നും പുറപ്പെട്ടു ഇന്ത്യൻ സമയം 19:35-നു മുംബൈ സിഎസ്ടിയിൽ എത്തിച്ചേരുന്നു. [6] [7]
ട്രെയിൻ നമ്പർ 11008 ഡെക്കൻ എക്സ്പ്രസ്സിനു പൂനെ ജങ്ഷൻ കഴിഞ്ഞാൽ ശിവാജി നഗർ (2 മിനിറ്റ്), ഖട്കി (2 മിനിറ്റ്), ടെലിഗാവ് (2 മിനിറ്റ്), ലോനവാല (2 മിനിറ്റ്), ഖണ്ടാല (2 മിനിറ്റ്), കർജറ്റ് (2 മിനിറ്റ്), കല്യാൺ ജങ്ഷൻ (2 മിനിറ്റ്), താനെ (2 മിനിറ്റ്), ദാദർ (2 മിനിറ്റ്), മുംബൈ സിഎസ്ടി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. [2]
അവലംബം
തിരുത്തുക- ↑ "Deccan Express Info". cleartrip.com. Archived from the original on 2015-03-15. Retrieved 16 December 2015.
- ↑ "Details Of Deccan Express". irctc.co.in. Archived from the original on 2017-07-24. Retrieved 15 December 2015.