ഒരു ഇംഗ്ലീഷ് ഗായികയും, ഗാനരചയിതാവും, മോഡലുമാണ്.ഡുവാ ലിപ (ജനനം 22 ആഗസ്റ്റ് 1995). യൂട്യൂബിലൂടെ തന്റെ 14-ആം വയസ്സിൽ മറ്റ് കലാകാരൻമാരുടെ ഗാനങ്ങൾ പാടിയാണ് ലിപാ തന്റെ സംഗീത ജീവിതം തുടങ്ങിയത്.തുടർന്ന് 2015-ൽ ഇവർ വാർണർ മ്യൂസിക് ഗ്രൂപ്പുമായി കരാറൊപ്പിടുകയും തന്റെ ആദ്യഗാനം പുറത്തിറക്കുകയും ചെയ്തു.

ഡുവാ ലിപ
Lipa in 2021
Lipa in 2021
പശ്ചാത്തല വിവരങ്ങൾ
ജനനം (1995-08-22) 22 ഓഗസ്റ്റ് 1995  (29 വയസ്സ്)
London, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
  • model
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2014–present
ലേബലുകൾ
വെബ്സൈറ്റ്dualipa.com

2017 ജനുവരിയിൽ ലിപ ഇബിബിഎ പബ്ളിക് ചോയ്സ് അവാർഡ് കരസ്ഥമാക്കി.2017 ജൂൺ 2 ന് ലിപ സ്വന്തം പേരിലുള്ള തന്റെ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറങ്ങി.ഈ ആൽബം ഏഴു സിംഗിളുകൾ അടങ്ങിയിരുന്നതായിരുന്നു. ഇതിൽ ബി ദ വൺ ഐഡിജിഎഫ് എന്നീ ഗാനങ്ങൾ യു.കെ. നമ്പർ സിംഗിൾ ചാർട്ടിൽ ആദ്യ പത്തിൽ ഇടം പിടിച്ചപ്പോൾ ന്യൂ റൂൾസ് എന്ന ഗാനം യുകെ യിൽ ഒന്നാം സ്ഥാനത്തും അമേരിക്കൻ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ആറാം സ്ഥാനത്തുമെത്തി. ഇത് 2018 ഫെബ്രുവരിയിൽ ബ്രിട്ടിഷ് ഫീമെയിൽ സോളോ ആർട്ടിസ്റ്റ് ആൻഡ് ബ്രിട്ടീഷ് ബ്രേക്ക്ത്രൂ ആക്ട് എന്നീ ഇനങ്ങളിലായി രണ്ട് ബ്രിട്ട് അവാർഡുകളാണ് ലിപയ്ക്കു നേടിക്കൊടുത്തത്.ഏപ്രിലിൽ ലിപ, കാൽവിൻ ഹാരിസ് എന്നിവർ ചേർന്ന് വൺ കിസ്സ് എന്ന ഗാനം പുറത്തിറക്കുകയും അത് ബ്രിട്ടനിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.

അവലംബംങ്ങൾ

തിരുത്തുക
  1. Yeung, Neil Z. "Dua Lipa | Biography & History". AllMusic. Retrieved 15 July 2017.
  2. "Pop Corner: Dua Lipa saves the Last Dance; Adele is done with James Bond". The Irish Times. Retrieved 2 September 2017.
  3. Green, Chris (27 January 2016). "Dua Lipa, O2 ABC, Glasgow, review: Jazz-infused songs recall a smoke-filled cabaret bar". The Independent. Retrieved 22 July 2016.
"https://ml.wikipedia.org/w/index.php?title=ഡുവാ_ലിപ&oldid=4099820" എന്ന താളിൽനിന്ന് ശേഖരിച്ചത്