പോർചുഗലിലെ ടാറസ്-ഒസ്-മൊണ്ടെസ് ഇ ആൾടോ ഡുറോ പ്രവിശ്യയിലെ ഡുറോ നദീതീരത്ത് സ്ഥിതിചെയ്യുന്ന വൈൻ പ്രദേശമാണ് ഡുറോ. ഇത് ആൾടോ ഡുറോ അഥവാ മേലേ ഡുറോ എന്ന് അറിയപ്പെടുന്നു. പോർട്ടോയിൽനിന്നും കുറേ മുകളിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വിവിധ മലകളാൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. ഡെനോമിനാകാഒ ഡെ ഒറിഗെം കൊണ്ട്രോളഡ (ഡ‍ിഒസി) എന്ന പോർചുഗലിലെ ഏറ്റവും ഉന്നത വൈൻ തരം ഈ പ്രദേശത്തുനിന്നാണ് ലഭ്യമാകുന്നത്. പോർട്ട് വൈനുകളാണ് ഈ പ്രദേശത്തുനിന്നും പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഫോർട്ടിഫൈഡല്ലാത്ത വൈനും (ടേബിൾ വൈൻ) നിർമ്മിക്കുന്നുണ്ട്. ഇത്തരം വൈൻ സാധാരണയായി "ഡുറോ വൈൻ" എന്നാണ് അറിയപ്പെടുന്നത്. ഡുറോ പ്രദേശത്തുനിന്നും ഉത്പാദിപ്പിക്കുന്ന വൈനുകളിൽ തെളിഞ്ഞ ബോർഡെകസ് തരത്തിലുള്ള ക്ലാരറ്റ് മുതൽ വളരെ ശ്രേഷ്ഠമായ ബർഗണ്ടിയൻ തരത്തിലുള്ള വൈനുകൾ വരെ ഉൾപ്പെടുന്നു[2]

Alto Douro Wine Region

Terraced vineyards along the Douro river
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപോർച്ചുഗൽ Edit this on Wikidata
Area24,600, 225,400 ഹെ (2.65×109, 2.426×1010 sq ft)
മാനദണ്ഡംiii, iv, v[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1046 1046
നിർദ്ദേശാങ്കം41°12′00″N 7°32′03″W / 41.19988632°N 7.53412104°W / 41.19988632; -7.53412104
രേഖപ്പെടുത്തിയത്2001 (25th വിഭാഗം)
ഡുറോ ഡിഒസി വൈൻ

ചരിത്രം

തിരുത്തുക

3,4 നൂറ്റാണ്ടിലെ പടിഞ്ഞാറൻ റോമാസാമ്രാജ്യ കാലഘട്ടം മുതൽ ഇവിടെ വൈൻ നിർമ്മാണം നടത്തിയിരുന്നതിന് പല പുരാവസ്തുപരമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. പല പുരാവസ്തു സ്ഥലങ്ങളിൽനിന്നും പഴയമുന്തിരി വിത്തുകൾ ലഭിച്ചിട്ടുണ്ട്.[3] 12-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ സിസ്റ്റെർഷ്യൻസിന് ഈ വൈൻ നിർമ്മാണ പ്രദേശത്ത് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു. സൽസെഡാസ്, സവോ ജൊആവോ ഡെ ടറൗക്ക, സവോ പെഡ്രോ ഡ‍ാസ് അഗ്വയാസ് എന്നീ മൊണാസ്ട്രികൾ വഴിയാണ് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക

ഡുറോ നദീതടത്തിനുചുറ്റുമായാണ് ഡുറോ വൈൻപ്രദേശം സ്ഥിതിചെയ്യുന്നത്. വരോസ, കൊറാഗോ, ടവോറ, ടൊർടോ, പിൻഹാവോ എന്നീ താഴ്‍വരകൾ ഇതിനു ചുറ്റിലുമുണ്ട്. മരവോ പർവ്വതങ്ങളും മൊണ്ടെമുറോ പർവ്വതങ്ങളും ഈ പ്രദേശത്തെ അറ്റ്ലാന്റിക് കാറ്റുകളിൽനിന്ന് സംരക്ഷിക്കുന്നു. ഇവിടെ ഒരു ശരാശരി മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. ചൂടുകൂടിയതും വരണ്ടതുമായ വേനൽകാലവും തണുപ്പുനിറഞ്ഞ മഞ്ഞുകാലവും ഇവിടെ അനുഭവപ്പെടുന്നു. പടിഞ്ഞാനിന്ന് കിഴക്കോട്ട് ഈ പ്രദേശത്തെ മൂന്ന് ഉപവിഭാഗമായി തിരിച്ചിരിക്കുന്നു:[4]

മുന്തിരികൾ

തിരുത്തുക

 കറുത്ത മുന്തിരി തരങ്ങളായ ബസ്ട്രാഡോ, മൊറിസ്കോ ടിന്റോ, ടിന്റ അമറേലിയ, ടിന്റ ബർറോക്ക, ടിന്റ കാഒ, ടിന്റ റോറിസ്, ടൂറിഗ ഫ്രാൻസെസ, ടൂറിഗ നാസിയോണൽ കൂടാതെ വെളുത്ത മുന്തിരി തരങ്ങളായ ഡോൺസെലിൻഹോ ബ്രാങ്കോ, ഗൗവീലിയോ, മാൽവസിയ ഫിന, റാബിഗാട്ടോ, വിയോസിൻഹോ എന്നിവയാണ് ഡുറോ പ്രദേശത്ത് കാണപ്പെടുന്ന മുന്തിരിയിനങ്ങൾ.

ചിത്രശാല

തിരുത്തുക
  1. http://whc.unesco.org/en/list/1046. {{cite web}}: Missing or empty |title= (help)
  2. T. Stevenson "The Sotheby's Wine Encyclopedia" pg 331 Dorling Kindersley 2005 ISBN 0-7566-1324-8
  3. UNESCO: Alto Douro (Portugal) No 1046 (Documentation for World Heritage application)
  4. Wine Anorak: The Douro wine revolution Part 1: Overview

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡുറോ_ഡിഒസി&oldid=4107348" എന്ന താളിൽനിന്ന് ശേഖരിച്ചത്