ഡീറ്റെയിൻഡ് (2024 ചലച്ചിത്രം)
ഫെലിപ്പ് മുച്ചി സംവിധാനം ചെയ്ത 2024 ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഡീറ്റെയിൻഡ്. ആബി കോർണിഷ്, ലാസ് അലോൺസോ, മൂൺ ബ്ലഡ്ഗുഡ്, ജോൺ പാട്രിക് അമെഡോറി, ജസ്റ്റിൻ എച്ച്. മിൻ, ബ്രീഡ വൂൾ, സിലാസ് വെയ്ർ മിച്ചൽ എന്നിവരാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന പ്രധാന അഭിനേതാക്കൾ.
ഡീറ്റെയിൻഡ് | |
---|---|
പ്രമാണം:Detained film poster.jpg | |
സംവിധാനം | Felipe Mucci |
നിർമ്മാണം | Ryan Scaringe |
സ്റ്റുഡിയോ | Kinogo Pictures |
വിതരണം | Quiver Distribution |
രാജ്യം | United States |
ഭാഷ | English |
കഥാാസാരം
തിരുത്തുകമദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് റബേക്ക കാമനെ ഡിറ്റക്ടീവ് വിഭാഗം അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഇതൊന്നും തനിക്ക് ഓർമ്മയില്ലെന്ന് റബേക്ക പറയുന്നു. തുടർന്ന് റബേക്കയെ അവർ ലോക്കപ്പിലടയ്ക്കുന്നു. റബേക്കയുടെ കൂട്ടുകാരി സാറ സെല്ലിൽ വരികയും 'റൺ' എന്ന് വായിക്കുന്ന രീതിയിൽ അവൾ കഴിക്കുന്ന ചോക്ലേറ്റിന്റെ മറ്റു ഭാഗങ്ങൾ മറച്ചുപിടിച്ച് സൂചന തരികയും ചെയ്യുന്നു. റബേക്ക വക്കീലിനെ കാണാനാവശ്യപ്പെടുകയും എന്നാൽ വക്കീൽ വെക്കേഷന് ടൂറുപോയെന്നും ഡിറ്റക്ടീവ് അവേരി പറയുന്നു. പകരം മറ്റൊരു വക്കീലിനെ ഏർപ്പാടാക്കുന്നു. ഇതേ തുടർന്ന് റബേക്കക്ക് ഡിറ്റക്ടീവുകളുടെ പെരുമാറ്റത്തിൽ സംശയം തോന്നുന്നു. റബേക്ക ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ തേടുന്നു. ഇതേ തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും സംഭവവികാസങ്ങളുമാണ് ഈ സിനിമ പറയുന്നത്. യഥാർത്ഥത്തിൽ റബേക്ക ഡിറ്റക്ടീവുകൾ വിചാരിച്ച വ്യക്തിയായിരുന്നില്ല. വഴിയിൽ നടന്ന അപകടം ഒരു ട്രാപ്പായിരുന്നു.
അഭിനേതാക്കൾ
തിരുത്തുക- റെബേക്ക കാമനായി ആബി കോർണിഷ് [1]
- ഡിറ്റക്ടീവ് അവേരിയായി ലാസ് അലോൺസോ
- ഡിറ്റക്ടീവ് മൂൺ ആയി മൂൺ ബ്ലഡ്ഗുഡ്
- റോബർട്ടായി ജോൺ പാട്രിക് അമേഡോറി
- ഐസക് ബാർസിയായി ജസ്റ്റിൻ എച്ച്. മിൻ
- ജെസ്സായി ജോസെഫിൻ ലിൻഡെഗാർഡ്
- സാറയായി ബ്രീഡ വൂൾ
- സള്ളിവനായി സിലാസ് വെയ്ർ മിച്ചൽ
ചിത്രീകരണം
തിരുത്തുകലോസ് ആഞ്ചലസിൽ 20 ദിവസം നീണ്ടുനിന്ന ചിത്രീകരണം 2021 ഒക്ടോബർ 29 ന് പൂർത്തിയായി.[2][3]
റിലീസ്
തിരുത്തുക2023 മെയ് മാസത്തിൽ സബ്ലിമിറ്റി എന്റർടൈൻമെന്റ് ഈ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന അവകാശം നേടിയതായി പ്രഖ്യാപിച്ചു.[4] 2024 മെയ് മാസത്തിൽ, ക്വിവർ ഡിസ്ട്രിബ്യൂഷൻ ചിത്രത്തിൻ്റെ വടക്കേ അമേരിക്കൻ വിതരണാവകാശം നേടിയതായി പ്രഖ്യാപിച്ചു.[5] 2024 ഓഗസ്റ്റ് 2 ന് പരിമിതമായ തിയേറ്ററുകളിലും വീഡിയോ ഓൺ ഡിമാന്റ് ആയും ഈ ചലച്ചിത്രം പുറത്തിറങ്ങി.[6]
സ്വീകരണം
തിരുത്തുകറോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിൽ 16 നിരൂപകരുടെ അവലോകനങ്ങളിൽ 81% പോസിറ്റീവ് റേറ്റിംഗ് ലഭിച്ചു. ഈ സിനിമയുടെ ശരാശരി റേറ്റിംഗ് 6.1/10 ആണ്.[7]
അവലംബങ്ങൾ
തിരുത്തുക- ↑ Grobar, Matt (October 14, 2021). "Abbie Cornish & Laz Alonso To Star In Felipe Mucci's Thriller 'Detained'". Deadline Hollywood. Retrieved November 28, 2021.
- ↑ Pogue, Zachary (November 7, 2021). "Detained Photo Reveals First Look at Abbie Cornish in the Psychological Thriller". MovieWeb. Retrieved November 28, 2021.
- ↑ Anderton, Joe (November 6, 2021). "First look at Jack Ryan star in new psychological thriller". Digital Spy. Retrieved November 28, 2021.
- ↑ Kay, Jeremy (May 10, 2023). "Sublimity acquires worldwide sales on Cannes-bound Abbie Cornish thriller 'Detained' (exclusive)". Screen Daily. Retrieved May 15, 2023.
- ↑ Complex, Valerie (May 16, 2024). "'Detained': Quiver Distribution Acquires North American Rights To Felipe Mucci's Psychological Thriller Starring Abbie Cornish & Laz Alonso". Deadline Hollywood. Retrieved May 17, 2024.
- ↑ Danoff, Owen (2024-07-08). "New Poster & Trailer For Detained Feature Abbie Cornish, Laz Alonso & Lots Of Tension [Exclusive]". ScreenRant. Retrieved 2024-07-09.
- ↑ "Detained (2024) | Rotten Tomatoes" (in ഇംഗ്ലീഷ്). Retrieved 2024-08-21.