ഡീമൻ (കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ)

(ഡീമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂണിക്സ്, ലിനക്സ് പിന്നെ മറ്റ് ചില മൾട്ടി ടാസ്കിങ്ങ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ കണ്ടുവരുന്നതും, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതുമായ പ്രോഗ്രാമുകൾക്കാണ് ഡീമൻ എന്ന് പറയുന്നത്. സാധാരണ ഡീമനുകളുടെ പേര് 'ഡി' (d) അക്ഷരത്തിലാണ് അവസാനിക്കുന്നത്, ഉദാഹരണത്തിന് എച്ച്.റ്റി.റ്റി.പി.ഡി (httpd), സിസ് ലോഗ്ഡി (syslogd).

പേരിനു പിന്നിൽ

തിരുത്തുക

മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രോജക്റ്റായ മാക്കിൽ(MAC) പ്രവർത്തിച്ചിരുന്ന പ്രോഗ്രാമർമാരാണ് ഡീമൻ എന്ന പേരിനു പിന്നിൽ. സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനായ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ നടത്തിയ ഒരു തോട്ട് എക്സ്പെരിമെന്റിലെ (Thought Experiment), മാക്സ്‌വെൽസ് ഡീമൻ എന്ന സാങ്കല്പിക കഥാപാത്രത്തിൽ നിന്നാണ് അവർക്ക് ഈ പേര് എടൂത്തിരിക്കുന്നത്.[1] ഗ്രീക്ക് പുരാണങ്ങളിലും ഡീമനുകളെ കാണാം, ദൈവത്തിന്റെ അമിത ശ്രദ്ധ വേണ്ടാത്ത ചില ചെറു ജോലികൾ അദ്ദേഹത്തെ ബദ്ധിമുട്ടിക്കാതെ ചെയ്യുന്നത് ഡീമനുകളാണ്. ഇത് പോലെ തന്നെ കമ്പ്യൂട്ടർ ഡീമനുകൾ ഉപയോക്താവിന്റെ സമയവും, ശ്രദ്ധയും പാഴാക്കാതെ ആവശ്യമായ ചില ജോലികൾ പശ്ചാത്തലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസിൽ

തിരുത്തുക

എം.എസ്. ഡോസിലെ ടി.എസ്.ആർ. പ്രോഗ്രാമുകളും വിൻഡോസ് എൻ.ടി. ശ്രേണിയിലെ സെർവീസുകളും (Services) ഇത്തരത്തിലുള്ള പശ്ചാത്തലപ്രോഗ്രാമുകളാണ്. വിൻഡോസ് സർവീസുകൾക്ക് ഡീമനുകളുടെ അതേ പ്രവർത്തന സ്വഭാവമാണ്.