സംഗീതജ്ഞൻ ശങ്കർ മഹാദേവന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ‌ ഡോക്യുമെന്ററിയാണ് 'ഡീകോഡിങ് ശങ്കർ'. 2018 ൽ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപ്തി ശിവനാണ് ശങ്കർ മഹാദേവന്റെ സംഗീത യാത്രയെ വിശകലനം ചെയ്യുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. [1]

പോസ്റ്റർ

പ്രമേയം തിരുത്തുക

സോഫ്റ്റ് വെയർ എൻജിനീയർ ആയിരുന്ന ശങ്കർ മഹാദേവൻ ജോലി ഉപേക്ഷിച്ചാണ് സംഗീത മേഖലയിലേക്ക് എത്തിയത്. ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഉയർച്ചയും താഴ്ചയും ജീവിതാനുഭവങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. മൂന്ന് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‍കാരവും ശങ്കർ മഹാദേവന് ലഭിച്ചു. മികച്ച ഗായകനുളള കേരള സംസ്ഥാന പുരസ്‍കാരവും ശങ്കർ മഹാദേവൻ സ്വന്തമാക്കി. ആ സംഗീതയാത്രയാണ് ഡികോഡിംഗ് ശങ്കർ എന്ന ഡോക്യുമെന്ററിയുടെ ഉള്ളടക്കം. നിരവധി ചലച്ചിത്രമേളകളിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.[2]

അവലംബം തിരുത്തുക

  1. https://www.manoramaonline.com/music/music-news/2018/11/01/decoding-shankar-in-iffi.html
  2. https://timesofindia.indiatimes.com/entertainment/malayalam/music/decoding-shankar-driven-by-determination/articleshow/65623423.cms
"https://ml.wikipedia.org/w/index.php?title=ഡീകോഡിങ്_ശങ്കർ&oldid=2899814" എന്ന താളിൽനിന്ന് ശേഖരിച്ചത്