കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്‌ (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004).

ജീവിതരേഖ

തിരുത്തുക

1923 ജനുവരി 14ന്‌ ജനിച്ച ഇദ്ദേഹം, തന്റെ 10-ആമത്തെ വയസ്സിൽ തന്നെ മഹാത്മാഗാന്ധിയുടെ ആശയങ്ങളിലേക്ക്‌ ആകൃഷ്ടനാവുകയും അതുവഴി സാമൂഹിക പ്രവർത്തനങ്ങളിൽ തൽപരനാവുകയും ചെയ്‌തു. 21-മത്തെ വയസ്സിൽ സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഇക്കാലത്തുതന്നെ കർഷകനായി ജോലിനോക്കിയ ഇദ്ദേഹത്തിന്റെ മനസ്സിൽ അയൽക്കൂട്ടം എന്ന സങ്കല്പത്തിന്റെ നാമ്പുകളിട്ടത് 1973-ലാണ്. പിന്നീട് തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി "ദർശനം" എന്ന മാസിക പ്രസിദ്ധീകരിച്ചു. 1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മ തുടങ്ങുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ ഇതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. "ഉണ്ടല്ലോ, കൊണ്ടുപോകാം" എന്നതായിരുന്നു അയൽക്കൂട്ടം എന്ന കൂട്ടായ്മയുടെ മുദ്രാവാക്യം. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.

പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.[1]

2004 സെപ്റ്റംബർ 16-ന് 82-ആം വയസ്സിൽ പങ്കജാക്ഷ കുറുപ്പ് അന്തരിച്ചു.

  • പുതിയ ലോകം, പുതിയ വഴി
  • ഭാവിയിലേക്ക്‌
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-05. Retrieved 2007-10-14.

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡി._പങ്കജാക്ഷ_കുറുപ്പ്‌&oldid=3804881" എന്ന താളിൽനിന്ന് ശേഖരിച്ചത്