1996-ൽ ത്രിതല ഗ്രാമപഞ്ചായത്തു നിലവിൽ വന്നതിനെത്തുടർന്ന് ,ആസൂത്രണത്തിൽ ഫലപ്രദമായ ജനകീയപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപവൽക്കരിക്കപ്പെട്ടതാണു അയൽക്കൂട്ടങ്ങൾ . ഗ്രാമസഭകൾക്കു താഴെയുള്ള യൂണിറ്റുകളായ ഇവ സമീപസ്ഥങ്ങളായ ഇരുപത് ഗൃഹങ്ങളിലെ അംഗങ്ങളെ ചേർത്ത് രൂപവൽക്കരിക്കുന്നതാണ് . എല്ലാമാസവും ഓരോ വീടുകളിൽ കൂടി പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക ഇവയാണു അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ.സ്ത്രീകളുടെയും പുരുഷന്മാരുടെയും വെവ്വേറെ അയൽക്കൂട്ടങ്ങൾ ഉണ്ട്. സ്വയം സഹായസംഘങ്ങളായി പ്രവർത്തിക്കുന്ന ഇവ അംഗങ്ങളിൽ നിന്നു സമാഹരിക്കുന്ന ധനത്തിൽ നിന്ന് സാമ്പത്തികസഹായം ആവശ്യമുള്ള അംഗങ്ങൾക്കു വായ്പ നൽകുന്നു

"https://ml.wikipedia.org/w/index.php?title=അയൽക്കൂട്ടം&oldid=1205579" എന്ന താളിൽനിന്ന് ശേഖരിച്ചത്