ധനഞ്ജയ് ദിവാകർ സഗ്‌ദേവ്
വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടറാണ് ധനഞ്ജയ് ദിവാകർ സാംഗ്ദേ. ആതുരരംഗത്തെ പ്രവർത്തനങ്ങൾ മാനിച്ച് 2021-ലെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു[1].
1980 ൽ നാഗ്പൂരിൽ നിന്നും വയനാട്ടിലെത്തിയ അദ്ദേഹം ആദിവാസികളടക്കുള്ള പിന്നോക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ച് വന്നിരുന്നത്. വയനാട്ടിലെ മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ(Sickle cell anemia) ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ആദിവാസി വിഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന അരിവാൾ രോഗത്തെക്കുറിച്ച് ഡോക്ടർ കണ്ടെത്തലുകൾ നടത്തിയിരുന്നു. ചുവപ്പ് രക്താണുക്കൾ അരിവാൾ പോലെ വളഞ്ഞ് പ്രവർത്തനം നിലച്ച് പെട്ടന്ന് രോഗികളുടെ ആയുസ് തീരുന്നതാണ് അരിവാൾ രോഗമെന്ന് കണ്ടെത്തി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസി (എഐഎംഎസ്) നെ അറിയിച്ചത് ഡോ. ധനജ്ഞയ് ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എഐഎംഎസ് വയനാട്ടിലെ അരിവാൾ രോഗികൾക്കായി നാലുവർഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു[2].
സുജാതയാണ് ഡോക്ടർ ധനഞ്ജയ് ദിവാകർ സാംഗ്ദേയുടെ ഭാര്യ. മക്കൾ: അതിദി (എൻജിനീയർ, നാഗ്പൂർ), ഡോ. ഗായത്രി
അവലംബം
തിരുത്തുക- ↑ Press Release -Ministry of Home Affaris
- ↑ "വയനാടിന് അഭിമാന നിമിഷം; ഡോ. ധനഞ്ജയ് ദിവാകർ സാംഗ്ദേക്ക് പത്മശ്രീ". സമയം മലയാളം. Archived from the original on 2021-01-26. Retrieved 26 ജനുവരി 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)