ഡിസ്പ്ലെ റസലൂഷൻ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഡിസ്പ്ളേ റെസലൂഷൻ എന്ന പദം നമ്മൾ സ്ഥിരമായ് കേൾക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ റെസലൂഷൻ എന്നതിനെ ഡിസ്പ്ളേയുടെ ഉൽകൃഷ്‌ടതയെ സൂചിപ്പിക്കുന്നു എന്നല്ലാതെ കൂടുതലൊന്നും അറിയാത്തവരാണ് നമ്മളിലധികവും.
എന്താണ് ഡിസ്പ്ളേ റെസലൂഷൻ ?
തിരുത്തുകറെസലൂഷനെ പറ്റി പ്രതിപാദിക്കും മുൻപ് നമ്മളറിഞ്ഞിരിക്കേണ്ട ഒരു സംഗതിയാണ് പിക്സൽ അഥവാ ഒരു ഡിസ്പ്ളേയിൽ ലഭ്യമാകുന്ന ഏറ്റവും ചെറിയ ബിന്ദു. ഇത്തരം ബിന്ദുക്കൾ കൂടി ചേർന്നാണ് ഒരു പൂർണമായ ഡിസ്പ്ളേ രൂപം കൊള്ളുന്നത്.[1]
ഒരു സ്‌ക്രീനിന്റെ തിരശ്ചീനവും ലംബവുമായ അക്ഷത്തിൽ അടുക്കി വെച്ചിരിക്കുന്ന പിക്സൽ അഥവാ ബിന്ദുക്കളുടെ കണക്കാണ് റെസലൂഷൻ.
മറ്റൊരു തരത്തിൽ റെസലൂഷനെ ഒരു ഡിസ്പ്ളേയുടെ വീതിയുടെയും ഉയരത്തിന്റെയും ഗുണനമായും, ഇതിന്റെ അളവുകോൽ പിക്സലുകളായും കണക്കാക്കാവുന്നതാണ്.
പിക്സൽ ഡെൻസിറ്റി
തിരുത്തുകഡിസ്പ്ലെയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, ഒരു നിശ്ചിത ഏകാങ്കത്തിലുള്ള പിക്സലുകളുടെ എണ്ണത്തിനെ പിക്സൽ ഡെൻസിറ്റി എന്ന് വിളിക്കുന്നു. പിക്സൽ ഡെൻസിറ്റി കൂടിയ ഡിസ്പ്ളേകൾ മിഴിവുറ്റതും തെളിമയാർന്നതും ആയിരിക്കും.
സാമാന്യ ഉപയോഗത്തിലിരിക്കുന്ന റെസലൂഷനുകളുടെ വിവരങ്ങൾ :
720p
തിരുത്തുകഇന്ന് പ്രചാരത്തിലിരിക്കുന്ന ഏറ്റവും വ്യാപകവും ചെലവ് താങ്ങാനാവുന്നതുമായ ഒരു ഡിസ്പ്ളേ റെസലൂഷനാണ് 720p.
വിലകുറഞ്ഞ ടീവികളിലും, മൊബൈൽ ഫോണുകളിലും ഇത്തരം ഡിസ്പ്ളേകൾ ഉപയോഗത്തിൽ കണ്ടു വരുന്നു.
ചെറു സ്‌ക്രീനുകളിൽ 720p റെസലൂഷനും 1080p റെസലൂഷനും തമ്മിൽ വലിയ മാറ്റങ്ങൾ ദൃശ്യമാവുകില്ലെങ്കിലും ടീവി പോലുള്ള ഉപകരണങ്ങളിൽ ഇവയുടെ വ്യത്യാസം സ്പഷ്ടമായ് ദർശിക്കാന് സാധിക്കും.
1080p
തിരുത്തുകഇന്നുള്ളതിൽ വെച്ചേറ്റവും മേന്മയേറിയതും അധികച്ചിലവില്ലാത്തതുമായ ഫുൾ എച്ഡി അഥവാ 1080p റെസലൂഷൻ 720p യെക്കാൾ മികവേറിയ ചിത്രങ്ങൾ കാഴ്ച വെക്കുന്നു. മൊബൈൽ ഫോൺ, ടീവി എന്ന് തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഫുൾ എച്ച്ഡി ഡിസ്പ്ളേകൾ കണ്ട് വരുന്നു.
720pയെ അപേക്ഷിച്ചു പിക്സലുകളുടെ എണ്ണത്തിലുള്ള വർദ്ധന ഫുൾ എച്ച്ഡി റെസലൂഷനിലുള്ള ഉപകരണങ്ങളെ മികച്ചതാക്കുന്നു.
ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളും ഈയിടെയായി ഫുൾ എച്ച്ഡി സംപ്രേഷണം തുടങ്ങിയ മുറയ്ക്ക് വ്യക്തതയും തെളിമയാർന്നതുമായ ദൃശ്യങ്ങളെ പ്രേക്ഷർകർക്ക് മുന്പിലെത്തിക്കാൻ ഇത്തരം ഫുൾ എച്ച്ഡി സാങ്കേതികവിദ്യയോടെയുള്ള ടെലിവിഷനുകൾ സഹായിക്കുന്നു.
4K
തിരുത്തുകസാധാരണ ഉപഭോക്താക്കൾക്ക് ഇന്ന് ലഭ്യമായതിൽ വെച്ചേറ്റവും മികവാർന്ന ദൃശ്യങ്ങൾ താങ്ങാനാവുന്ന ചിലവിൽ ലഭ്യമാകുന്ന ഒരു ഡിസ്പ്ളേ റെസലൂഷനാണ് 4K.
ഒരു ഫുൾ എച്ച്ഡി ഡിസ്പ്ളേയിലുള്ളതിനേക്കാൾ നാല് മടങ്ങ് പിക്സലുകൾ ഒരു 4K ഡിസ്പ്ളേയിൽ കാണപ്പെടുന്നു.