ഡിസൈൻ പാറ്റേൺ (കമ്പ്യൂട്ടർ ശാസ്ത്രം)

സോഫ്റ്റ്‌വേർ എൻജിനീയറിങ്ങിൽ സോഫ്റ്റ്‌വേർ ഡിസൈനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആവർത്തിച്ചു വരുന്ന പ്രശ്നങ്ങൾക്ക് തുടർപ്രയോജനകരമായ രീതിയിലുള്ള പൊതുവായ പരിഹാരത്തെയാണ്‌ ഡിസൈൻ പാറ്റേൺ എന്നു പറയുന്നത്. ഒരു ഡിസൈൻ പാറ്റേൺ എന്നു പറയുന്നത് നേരിട്ട് പ്രോഗ്രാം കോഡിലേക്ക് പരിവർത്തനം ചെയ്യാപ്പെടാവുന്ന രീതിയിലുള്ള പൂർത്തീകരിക്കപ്പെട്ട ഒരു രൂപകൽപ്പനയല്ല, മറിച്ച് ഒരു പ്രശ്നത്തിനു വേണ്ടി വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രയോഗിക്കാവുന്ന പ്രശ്നപരിഹാരത്തിന്റെ വിവരണമോ മാതൃകയോ ആണ്‌. ഒബ്ജക്റ്റ് ഓറിയന്റഡ് ഡിസൈൻ പാറ്റേണുകൾ ആപ്ലിക്കേഷന്റെ അന്തിമ രൂപം പ്രതിപാദിക്കാതെതന്നെ അവയിൽ ഉൾപ്പെടുന്ന ക്ലസ്സുകളും ഒബ്ജക്ടുകളും തമ്മിലുള്ള ബാന്ധവങ്ങളും വ്യവഹാരങ്ങളും സവിശേഷമായി കാണിക്കുന്നവയാണ്‌.

മോഡ്യൂളുകൾ ആന്തരബന്ധങ്ങൽ എന്നിവയിലാണ്‌ ഡിസൈൻ പാറ്റേണുകൾ പ്രയോഗിക്കപ്പെടുക. കൂടുതൽ ഉന്നതതലത്തിൽ മൊത്തം വ്യൂഹത്തിന്റെ പാറ്റേണുകൾ പൂർത്തീകരിക്കാൻ ആർക്കിടെക്‌ച്ചറൽ പാറ്റേണുകളാണ്‌ ഉപയോഗിക്കപ്പെടുക.[1]

എല്ലാ സോഫ്റ്റ്‌വേർ പാറ്റേണുകളും ഡിസൈൻ പാറ്റേണുകളല്ല. ഉദാഹരണത്തിന്‌ അൽഗോരിതങ്ങൾ സോഫ്റ്റ്‌വേർ രൂപകൽപ്പനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാളുപരി കമ്പ്യൂട്ടേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ വേണ്ടിയുള്ളതാണ്‌.

വർഗ്ഗീകരണവും പട്ടികയും

തിരുത്തുക

ഡിസൈൻ പാറ്റേണുകളെ സൃഷ്ടിപരമായ പാറ്റേണുകൾ (Creational patterns), ഘടനപരമായ പാറ്റേണുകൾ (Structural patterns), പെരുമാറ്റപരമായ പാറ്റേണുകൾ (Behavioral patterns) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഡെലഗേഷൻ (delegation), അഗ്രിഗേഷൻ (delegation), കൺസൾട്ടേഷൻ (consultation) എന്നീ ധാരണകൾ ഉപയോഗിച്ചാണ്‌ ഇവ വിവരിക്കപ്പെടുന്നത്.

സൃഷ്ടിപരമായ പാറ്റേണുകൾ

തിരുത്തുക
  1. Martin, Robert C. "Design Principles and Design Patterns" (PDF). Retrieved 2000. {{cite web}}: Check date values in: |accessdate= (help)