ഡിയു ഉപരോധം (1531)
ഗുജറാത്ത് സുൽത്താനേറ്റിലെ തീര പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള പോർച്ചുഗീസ് നീക്കത്തെ ഓട്ടോമൻ സേനയുടെ സഹായത്തോടെ 1531 ഇൽ പരാജയപ്പെടുത്തിയ സൈനിക മുന്നേറ്റമാണ് 1531 ഡിയു ഉപരോധം എന്ന പേരിൽ പിൽകാലത്ത് പ്രസിദ്ധമായത്. ഗുജറാത്ത് സുൽത്താനേറ്റിലെ തുറമുഖ നഗരമായ 'ഡിയു'വിൽ വെച്ചാണ് ഈ യുദ്ധം അരങ്ങേറിയത്. ഓട്ടോമൻ നാവിക സേനയിലെ പ്രഗത്ഭനായ സേനാ നായകൻ മുസ്തഫ ബൈയ്‌റാമി നേരിട്ട് നയിച്ച ഈ പോരാട്ടത്തിൽ പോർച്ചുഗീസ് സൈന്യം നിലം പരിശാവുകയായിരുന്നു. [1]
ഡിയു ഉപരോധം (1531) | |||||||
---|---|---|---|---|---|---|---|
ഓട്ടോമൻ പോർച്ചുഗീസ് യുദ്ധം ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഓട്ടോമൻ സാമ്രാജ്യം ഗുജറാത്ത് സുൽത്താനേറ്റ് | പോർച്ചുഗീസ് സാമ്രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
മുസ്തഫ ബൈയ്രം | നുനോ ദ കുൻഹ |
ഓട്ടോമൻ - ഗുജറാത്ത് സേനകൾക്കൊപ്പം കോഴിക്കോട് രാജ്യാധിപൻ സാമൂതിരിയുടെ നാവിക പടയായ മരക്കാർ സേനയും ഈ യുദ്ധ ഭാഗമായിരുന്നു. തല മുണ്ഡനം ചെയ്ത മാപ്പിള പോരാളികൾ രാത്രി റാത്തീബ് ആചാരം നിർവ്വഹിച്ച ശേഷം പോരാട്ടവീര്യം കാട്ടിയത് ചരിത്ര താളുകളിൽ ഇടം പിടിച്ചിരിക്കുന്നു.[2]
ഓട്ടോമൻ സഹായത്തോടെ പോർച്ചുഗീസുകാരെ പരായജയപ്പെടുത്തിയെങ്കിലും മുഗൾ സാമ്രാജ്യത്വത്തിനെതിരെ സഹായിക്കാം എന്ന പോർച്ചുഗീസ് വാഗ്‌ദാനം സ്വീകരിച്ചു കൊണ്ട് ഗുജറാത്ത് സുൽത്താൻ പോർച്ചുഗീസുമായി ഉടമ്പടി ഒപ്പിടുകയും ഡിയു പ്രദേശത്ത് കോട്ട പണിയാൻ അനുവാദം നൽകുകയും ചെയ്തു. പിൽകാലത്ത് ഗുജറാത്ത് സുൽത്താനേറ്റ് ഭാഗമായ ഗോവ അടക്കമുള്ള പ്രദേശങ്ങൾ പോർച്ചുഗീസ് സാമ്രാജ്യം പിടിച്ചെടുത്തത് ഈ കോട്ട കേന്ദ്രമാക്കിയായിരുന്നു.
അവലംബം
തിരുത്തുക- ↑ Guns for the sultan: military power and the weapons industry in the Ottoman Empire, Gábor Ágoston, page 194, 2005
- ↑ -the muslim amoucos spent the night ritually preparing themselves all that night they shaved their heads the all night ritual was likely part of the rateeb- Christianity in India: The Anti-Colonial Turn By Clara A.B. Josep