ഡിഫെറൻഷ്യൽ ഭ്രമണം

(ഡിഫറൻഷ്യൽ ഭ്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത കോണീയ പ്രവേഗത്തിൽ ഭ്രമണം ചെയ്യുന്ന പ്രതിഭാസത്തിനു് ഡിഫെറൻഷ്യൽ ഭ്രമണം എന്നു് പറയുന്നു. ഇതു് പ്രസ്തുത വസ്തു ഖരവസ്തുവല്ല എന്നതിന്റെ സൂചനയാണു്.


സൂര്യൻ ഒരു വാതക ഗോളമാണു് എന്നുള്ളതിനാൽ സൂര്യന്റെ ഭ്രമണം ഡിഫെറെൻഷ്യൻ ഭ്രമണം ആണു്. അതായതു് സൂര്യന്റെ മദ്ധ്യരേഖാഭാഗം ധ്രുവങ്ങളെ അപേക്ഷിച്ചു് വേഗത്തിൽ ഭ്രമണം ചെയ്യും. ഇതിന്റെ ഫലമായി സൂര്യന്റെ മദ്ധ്യരേഖാഭാഗം ധ്രുവങ്ങളേക്കാൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭ്രമണം പൂർത്തിയാക്കും.[1]


താരാപഥങ്ങളും സൗരയൂഥത്തിലെ വ്യാഴം , ശനി എന്നീ ഗ്രഹങ്ങളും ഡിഫെറൻഷ്യൽ ഭ്രമണം നടത്തുന്ന വസ്തുക്കൾക്ക് ഉദാഹരണങ്ങളാണ്‌.

  1. http://www.windows2universe.org/sun/Solar_interior/Sun_layers/differential_rotation.html
"https://ml.wikipedia.org/w/index.php?title=ഡിഫെറൻഷ്യൽ_ഭ്രമണം&oldid=1699869" എന്ന താളിൽനിന്ന് ശേഖരിച്ചത്