ഡിജിറ്റൽ ലിവിങ്ങ് നെറ്റ്വർക്ക് അലയൻസ്

സങ്കീർണ്ണമായ നടപടികൾ കൂടാതെ ഒരു വീട്ടിനുള്ളിലെ വിനോദ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിച്ചു അവ തമ്മിൽ ഉള്ളടക്കം കൈമാറാൻ സഹായിക്കുവാൻ ഇലക്ട്രോണിക്സ് വീട്ടുപരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഉപയോഗിക്കുന്ന ഒരു മാനദണ്ഡമാണ്‌ ഡി.എൽ.എൻ.എ. (ഡിജിറ്റൽ ലിവിങ്ങ് നെറ്റ്വർക്ക് അലയൻസ്).

Digital Living Network Alliance
Dlna.jpg
രൂപീകരിച്ചത്2003
Headquarters3855 SW 153rd Drive, Beaverton, Oregon USA
Area servedWorldwide
അംഗങ്ങൾ253
വെബ്‌സൈറ്റ്www.dlna.org

ഉപകരണ തരങ്ങൾതിരുത്തുക

മൂന്നു തരത്തിലുള്ള പദവികൾ ഡി.എൽ.എൻ.എ. ഉപകരണങ്ങൾക്ക് ഉണ്ടാകാം ഇതിലേതെങ്കിലും ഒന്നോ അതിലധികമോ പദവികൾ ഒരുപകരണത്തിനു വഹിക്കാവുന്നതാണ്‌.

ഡിജിറ്റൽ മീഡിയ സെർവർതിരുത്തുക

ഈ പദവിയുള്ള ഉപകരണം കണ്ടന്റുകൾ സൂക്ഷിക്കുന്നു (അതായത് വീഡിയോ ഫയലുകൾ പോലെയുള്ളവ) അതുവഴി അത് മറ്റ് ക്ലയന്റ് ഉപകരണങ്ങൾക്ക് ലഭ്യമാക്കുന്നു, ക്ലയന്റ് ഉപകരണങ്ങൾ ഒരു പ്രതേക തരത്തിലുള്ള കണ്ടന്റ് ഉപയോഗിക്കുവാൻ സാധിക്കുന്നില്ല എങ്കിൽ സെർവർ അവ അയക്കുന്നതിനും മുൻപ് ആവശ്യമായ രീതിയിലേക്ക് മാറ്റം വരുത്തുവാൻ കഴിവുള്ളതായിരിക്കും.

ഡിജിറ്റൽ മീഡിയ പ്ലെയർതിരുത്തുക

ഈ പദവിയിലുള്ള ഉപകരണങ്ങൾ കണ്ടന്റുകൾ സെർവറിൽ നിന്ന് ആവശ്യപ്പെടുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ മീഡിയ കൺട്രോളർതിരുത്തുക

ഈ പദവിയിലുള്ള ഉപകരണങ്ങൾ മറ്റുള്ളവയ്ക്ക് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്താനുള്ള നിർദ്ദേശങ്ങൾ നൽകുന്നു, ഉദാഹരണത്തിനും ഒരു ടി.വിയിൽ ഒരു വീഡിയോ പ്രദർശിപ്പിക്കുവാനോ അച്ചടിക്കുന്നതിനു വേണ്ടി പ്രിന്റെറിലേക്ക് ഒരു പടം അയക്കുവാനോ സെർവറിനോട് ആവശ്യപ്പെടുക.[1]

അംഗങ്ങൾതിരുത്തുക

2008 ലെ കണക്കനുസരിച്ച് ഇതിൽ 200 ൽ കൂടുതൽ കോണ്ട്രിബ്യൂട്ടിങ്ങ് അംഗങ്ങളും 26 പ്രൊമോട്ടർ അംഗങ്ങളും ഉണ്ട്:

Access, Acer, AMD, AWOX, Broadcom, Cisco, Comcast, DigiOn, HP, Huawei, IBM, Intel, Kenwood, Lenovo, LG Electronics, Macrovision, Microsoft, Motorola, Nokia, NXP, Panasonic, Philips, Pioneer, Samsung, Sharp, Sony and Toshiba

അവലംബംതിരുത്തുക

  1. http://www.techradar.com/blogs/article/dlna-adds-new-digital-home-functions-496479?src=rss&attr=all