ഡിങ്ക ജനത

(ഡിങ്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് ഡിങ്ക. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്ക. അവരുടെ ശരാശരി ഉയരം അഞ്ച് അടി പതിനൊന്നര ഇഞ്ചാണെന്ന് 1953 ൽ നടത്തിയ ഒരു പഠനം കണ്ടെത്തി.[2] ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും ദക്ഷിണ സുഡാനിലാണ്. 2008 ൽ സുഡാൻ സർക്കാർ നടത്തിയ സെൻസസ് അനുസരിച്ച് ഇവരുടെ ജനസംഖ്യ 45 ലക്ഷം ആയിരുന്നു. [3] ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [4] പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും ക്രിസ്തുമത വിശ്വാസികളായിട്ടുണ്ട്.

Dinka
Dinka flag
Model Alek Wek, NBA player Luol Deng, current president Salva Kiir Mayardit, and late revolutionary and president John Garang (clockwise from top left)
Regions with significant populations
 South Sudan
Languages
Dinka
Religion
Majority: Christianity, Minority: Animism, Islam[1]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Nilotic peoples
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് എടുത്ത ഒരു ഡിങ്ക പെൺകുട്ടിയുടെ ചിത്രം
  1. Lienhardt, G. (1961). Divinity and Experience: the Religion of the Dinka. Oxford: Clarendon Press.
  2. Roberts, D. F.; Bainbridge, D. R. (1963). "Nilotic physique". Am J Phys Anthropol 21 (3): 341–370
  3. Ancient Historical Society Virtual Museum, 2010
  4. Seligman, C. G.; Seligman, Brenda Z. (1965). Pagan Tribes of the Nilotic Sudan. London: Routledge & Kegan Paul.
"https://ml.wikipedia.org/w/index.php?title=ഡിങ്ക_ജനത&oldid=3771893" എന്ന താളിൽനിന്ന് ശേഖരിച്ചത്