ഡിംപിൾ യാദവ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

2022 ഡിസംബർ എട്ട് മുതൽ മെയിൻപുരി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിൾ യാദവ് (ജനനം:15 ജനുവരി 1978) 2012 മുതൽ 2019 വരെ കന്നൂജ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. [1][2][3][4]

ഡിംപിൾ യാദവ്
2019-ലെ ഫോട്ടോ
ലോക്സഭാംഗം
ഓഫീസിൽ
2022-തുടരുന്നു
മുൻഗാമിമുലായം സിംഗ് യാദവ്
മണ്ഡലംമെയിൻപുരി
ലോക്സഭാംഗം
ഓഫീസിൽ
2012-2014, 2014-2019
മുൻഗാമിഅഖിലേഷ് യാദവ്
പിൻഗാമിസുബ്രത് പതക് (ബി.ജെ.പി)
മണ്ഡലംകന്നൂജ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-01-15) 15 ജനുവരി 1978  (46 വയസ്സ്)
പൂനൈ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷി സമാജ്വാദി പാർട്ടി
പങ്കാളിഅഖിലേഷ് യാദവ്
കുട്ടികൾ3
വസതിsഇറ്റാവ, യു.പി
As of 30 ജനുവരി, 2022
ഉറവിടം: പതിനാറാം ലോക്സഭ

ജീവിതരേഖ

തിരുത്തുക

ഇന്ത്യൻ ആർമിയിൽ ഓഫീസറായിരുന്ന രാംചന്ദ്ര സിംഗ് റാവത്തിൻ്റെയും ചമ്പയുടേയും മകളായി 1978 ജനുവരി 15ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ലക്നൗവിലെ ആർമി പബ്ലിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡിംപിൾ ലക്നൗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.[5]

രാഷ്ട്രീയ ജീവിതം

തിരുത്തുക

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കന്നൂജിൽ നിന്നും ഫിറോസാബാദിൽ നിന്നും ജയിച്ചതിനെ തുടർന്ന് ഫിറോസാബാദ് സീറ്റ് അഖിലേഷ് യാദവ് രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് ഡിംപിൾ ആദ്യമായി മത്സരിച്ചത്. ആദ്യ മത്സരത്തിൽ കോൺഗ്രസിലെ രാജ് ബബ്ബറോട് പരാജയപ്പെട്ടു.[6]

പിന്നീട് 2012-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി വിജയിച്ചതിനെ തുടർന്ന് ലോക്സഭാംഗമായിരുന്ന അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന കന്നൂജ് സീറ്റിൽ നിന്ന് എതിരില്ലാതെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[7]

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ സുബ്രത് പതക്കിനെ പരാജയപ്പെടുത്തി കന്നൂജ് മണ്ഡലത്തിൽ പാർലമെൻറ് അംഗമായ ഡിംപിൾ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യ സ്ഥാനാർത്ഥിയായി വീണ്ടും കന്നൂജിൽ നിന്ന് തന്നെ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയായ സുബ്രത് പതക്കിനോട് പരാജയപ്പെട്ടു.[8]

2022 ഡിസംബർ അഞ്ചിന് മെയിൻപുരി മണ്ഡലത്തിൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഡിംപിൾ യാദവ് വിജയിച്ചു.[9] ലോക്സഭാംഗമായിരുന്ന മുലായം സിംഗ് യാദവ് 2022 ഒക്ടോബർ പത്തിന് അന്തരിച്ചതിനെ തുടർന്നാണ് മെയിൻപുരി സീറ്റിൽ ഒഴിവ് വന്നത്.[10][11]

 1. "ഡിംപിൾ യാദവ്: എസ്പിയുടെ പെൺകരുത്ത്" https://www.manoramaonline.com/news/india/2019/03/08/dimple-yadav.amp.html
 2. "Dimple files nomination for Kannauj LS seat" https://www.onmanorama.com/news/india/2019/04/06/dimple-yadav-files-nomination-for-kannauj-ls-seat.amp.html
 3. "Dimple Yadav: Age, Biography, Education, Husband, Caste, Net Worth & More - Oneindia" https://www.oneindia.com/politicians/dimple-yadav-36282.html
 4. "Kannauj Election Result 2019: Dimple Yadav of SP defeated by BJP candidate Subrat Pathak" https://www.timesnownews.com/amp/elections/article/kannauj-up-election-2019-kannauj-election-results-political-parties-bjp-sp-congress-dimple-yadav-subrat-pathak/407600
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-08. Retrieved 2012-06-08.
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-10. Retrieved 2012-06-10.
 7. "Kannauj Lok Sabha Election Result - Parliamentary Constituency" https://resultuniversity.com/election/kannauj-lok-sabha
 8. "A setback for three Yadavs of SP family - Hindustan Times" https://www.hindustantimes.com/lucknow/a-setback-for-three-yadavs-of-sp-family/story-HoOIPZROr5n1RZNV9BTj2M_amp.html
 9. "Bypoll Election Results 2022 Live Updates: SP candidate Dimple Yadav wins Mainpuri bypoll - The Times of India" https://timesofindia.indiatimes.com/india/bypoll-election-results-2022-live-updates-bhanupratappur-kurhani-sardarshahar-padampur-by-elections-result/amp_liveblog/96068662.cms
 10. https://indianexpress.com/article/cities/lucknow/samajwadi-party-fields-dimple-yadav-wife-of-akhilesh-in-mainpuri-bypolls-8260313/
 11. https://www.samakalikamalayalam.com/deseeyam-national/2022/nov/10/dimple-yadav-to-contest-from-mainpuri-163378.html
"https://ml.wikipedia.org/w/index.php?title=ഡിംപിൾ_യാദവ്&oldid=4093300" എന്ന താളിൽനിന്ന് ശേഖരിച്ചത്