ശ്രീ ബുദ്ധന്റേതെന്ന് കരുതപ്പെടുന്ന പല്ല് പൂജാവസ്തുവാക്കി സൂക്ഷിച്ചു വച്ചിരിക്കുന്ന ശ്രീലങ്കയിലെ കാൻഡിയിലെ ക്ഷേത്രമാണ് ഡാലാഡ മാലിഗാവ ക്ഷേത്രം എന്ന ബുദ്ധ ദന്ത ക്ഷേത്രം.

ബുദ്ധ ദന്ത ക്ഷേത്രം
Temple of the Sacred Tooth Relic
ශ්‍රී දළදා මාළිගාව
Temple of the Tooth situated in world heritage site, Kandy
Information
Founded1595
Founder(s)വിമലാധർമസൂര്യ I
Reverend(s)Mahanayaka Thera of Asgiriya Chapter, Mahanayaka Thera of Malwatta Chapter, Diyawadana Nilame
CountrySri Lanka
Coordinates7°17′38″N 80°38′19″E / 7.29389°N 80.63861°E / 7.29389; 80.63861
Websitehttp://www.sridaladamaligawa.lk

ചരിത്രവും ഐതിഹ്യവും

തിരുത്തുക
 
ക്ഷേത്രത്തിന്റെ മുൻഭാഗം
 
ഡാലാഡ മാലിഗാവ ക്ഷേത്രം

കുശിനഗറിൽ ബുദ്ധന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന അരാഹത്ത് കോഹിമ എന്നൊരു ശിഷ്യൻ ചിതയിൽനിന്ന് ആരുമറിയാതെ ബുദ്ധന്റെ മേൽമോണയിലെ ഇടത് കോമ്പല്ല് എടുത്തുവെച്ചു. കോഹിമ ആ പല്ല് പിന്നീട് കലിംഗ (ഇന്നത്തെ ഒഡിഷ) രാജാവ് ബ്രഹ്മദത്തനെ ഏൽപ്പിച്ചു. ആ സ്ഥലത്തിന് 'ദന്തപുരി' എന്നായി പേര്. ബുദ്ധന്റെ മരണശേഷം എണ്ണൂറോളംവർഷത്തോളം വിശുദ്ധപല്ല് കലിംഗരാജ്യം കാത്തു സൂക്ഷിച്ചു. കുടുതൽ സുരക്ഷയോടെ പല്ല് സംരക്ഷിക്കുന്നതിനായി എ.ഡി. നാലാംനൂറ്റാണ്ടിൽ അവസാനത്തെ കലിംഗരാജാവ്, ഗുഹശിവ തന്റെ മകൾ ഹേമമാലിയുടെയും മകളുടെ ഭർത്താവ് ഉജ്ജയിനി രാജകുമാരൻ ദന്തന്റെയും കൈവശം പല്ല്, ശ്രീലങ്കയിലെ അനുരാധപുരയിലെ മഹാസെൻ രാജാവിനു കൈമാറാനായി കൊടുത്തു വിട്ടു.[1] അവർ ശ്രീലങ്കയിലെ ട്രിങ്കോമാലിക്കടുത്ത ലിംഗപട്ടണത്ത് കപ്പലിറങ്ങി. മഹാസെൻ മരണപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മകൻ കീർത്തി മേഘവാനനെ പല്ല് ഏൽപ്പിക്കുകയും അദ്ദേഹം അത് സൂക്ഷിക്കാനായി കൊട്ടാരത്തിനടുത്തുതന്നെ ചെറിയൊരു ക്ഷേത്രം നിർമിച്ചു. 11ാം നൂറ്റാണ്ടിൽ ശ്രീലങ്കൻ രാജാവ് വിജയഭാനു ഒന്നാമൻ അനുരാധപുരയിൽനിന്ന് തലസ്ഥാനം പോളോണാരുവയിലേക്ക് മാറ്റിയപ്പോൾ ബുദ്ധദന്തം സൂക്ഷിക്കാൻ ഒരു ക്ഷേത്രവും അതിൽ ഒരു ചതുഷ്‌കോണ മണ്ഡപവും ഇന്നത്തെ ഡലാഡാ മാലിഗാവ നിർമിച്ചു. നിരവധി പ്രകൃതി ക്ഷോഭങ്ങൾക്കും ചരിത്ര മാറ്റങ്ങൾക്കും വിധേയമായ ശ്രീലങ്കയിൽ വിമലാധർമസൂര്യ രണ്ടാമന്റെ കാലത്ത് കാൻഡിയിൽ തിരുദന്തം സൂക്ഷിക്കാൻ ഒരു മൂന്നുനില ക്ഷേത്രം പണിതു. പല്ല് സൂക്ഷിക്കാൻ ഒരു സ്വർണപേടകവും നൽകി. [2]

ആക്രമണം

തിരുത്തുക
  • 1989 ൽ ജനതാ വിമുക്തി പെരമുന ക്ഷേത്രത്തിൽ അക്രമം നടത്തിയിരുന്നു.
  • 1998 ജനവരി 25ന് തമിഴ്പുലികൾ കാൻഡിയിലെ ഡാലാഡ മാലിഗാവയ്ക്കുനേരേ ബോംബാക്രമണം നടത്തി. ചാവേർ ട്രക്കാക്രമണത്തിൽ ഒരു ബുദ്ധസന്ന്യാസിയടക്കം 17 പേരാണ് കൊല്ലപ്പെട്ടു. ക്ഷേത്രത്തിനും അന്ന് കാര്യമായി ക്ഷതമേറ്റു. പ്രസിഡന്റ് ചന്ദ്രികകുമാരതുംഗയുടെ നേതൃത്വത്തിൽ സർക്കാർ ക്ഷേത്രം വീണ്ടും ആരാധനായോഗ്യമാക്കി.
  1. Abeywardena 2004: p. 25
  2. "ഇതാ, ബുദ്ധന്റെ പല്ല് !". www.mathrubhumi.com. Archived from the original on 2015-03-31. Retrieved 29 മാർച്ച് 2015. {{cite web}}: |first1= missing |last1= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡാലാഡ_മാലിഗാവ_ക്ഷേത്രം&oldid=3654217" എന്ന താളിൽനിന്ന് ശേഖരിച്ചത്