ഡാം സ്മോൾ ലിനക്സ്
വളരെ ചെറിയ ഒരു ലിനക്സ് വിതരണമാണ് ഡാം സ്മോൾ ലിനക്സ് (Damn Small Linux അഥവാ DSL).ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.50MBയോളമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.പഴക്കം ചെന്ന കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗിക്കാം.വളെരെ ചെറിതായതിനാൽ ബൂട്ട് ചെയ്യാവുന്ന ബിസിനസ് കാർഡുകൾ, USB ഡ്രൈവുകൾ, മെമ്മറി കാർഡുകൾ, സിപ്പ് ഡ്രൈവുകൾ എന്നിവയിൽ നിന്ന് DSL പ്രവർത്തിപ്പിക്കാനാകും.
നിർമ്മാതാവ് | John Andrews, et al. |
---|---|
ഒ.എസ്. കുടുംബം | Unix-like |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Free software / Open source |
നൂതന പൂർണ്ണരൂപം | 4.4.10 / നവംബർ 18 2008 |
കേർണൽ തരം | Monolithic kernel |
യൂസർ ഇന്റർഫേസ്' | JWM and Fluxbox[വ്യക്തത വരുത്തേണ്ടതുണ്ട്] |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Mainly the GNU GPL and others |
വെബ് സൈറ്റ് | www.damnsmalllinux.org |
ചരിത്രം
തിരുത്തുക50MB യിൽ എത്രത്തോളം സോഫ്റ്റ്‌വെയർ ഉൾക്കൊള്ളിക്കാം എന്ന കൗതുകത്തിൽ നിന്നുള്ള പരീക്ഷണഫലമാണ് ഡാം സ്മോൾ ലിനക്സ്.ഈ പരീക്ഷണം ഒരു പൂർണ്ണ ലിനക്സ് വിതരണമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്.നോപ്പിക്സ് ലിനക്സ് വിതരണത്തിന്റെ 28MB വലിപ്പമുള്ള Model-K എന്ന ഒരു ചെറിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് DSL ആദ്യം വികസിപ്പിക്കപ്പെട്ടത്.പിന്നീട് യഥാർത്ഥ നോപ്പിക്സ് പതിപ്പിലേക്ക് മാറി.ജോൺ ആൻഡ്രൂസ് എന്നയാളാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഇന്ന് DSL വികസിപ്പിക്കാൻ ഒരു കമ്മ്യൂണിറ്റി നിലവിലുണ്ട്.
പ്രത്യേകതകൾ
തിരുത്തുകx86 രൂപഘടനയിലുള്ള കമ്പ്യൂട്ടറുകളാണ് DSL പ്രവർത്തിപ്പിക്കാൻ വേണ്ടത്.8MB റാം മെമ്മറി മാത്രം മതിയാകും.മോസില്ല ഫയർഫോക്സ്,ഓപ്പൺഓഫീസ് തുടങ്ങിയ കൂടുതൽ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ മെമ്മറി ആവശ്യമാണ്.സാധാരണ ഡെസ്ക്ടോപ്പ് ഉപയോഗത്തിന് ആവശ്യമായ വിവിധ സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Damn Small Linux website
- USB DSL tutorial
- X-DSL - an Xbox port of Damn Small Linux Archived 2008-08-07 at the Wayback Machine.
- Damn Small Linux at DistroWatch
- DistroWatch interview
- IBM developerWorks review
- OSNews review
- Tech Source From Bohol review
- Official Damn Small Linux - Free eBook[പ്രവർത്തിക്കാത്ത കണ്ണി] at Thinkvast[പ്രവർത്തിക്കാത്ത കണ്ണി]