ഡയാനെ വാർസി

അമേരിക്കന്‍ ചലചിത്ര നടന്‍

ഡയാനെ മേരി ആന്റോണിയ വാഴ്സി (ജീവിതകാലം: ഫെബ്രുവരി 23, 1938 - നവംബർ 19, 1992) അരങ്ങേറ്റ ചിത്രമായ പേയ്റ്റൺ പ്ലാസിലൂടെ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വിഖ്യാതയായ ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. അതുപോലെതന്നെ കൾട്ട് ചിത്രമായ വൈൽഡ് ഇൻ ദ സ്ട്രീറ്റ്സിലും അവർ ഒരു ശ്രദ്ധേയവേഷം ചെയ്തു. വ്യക്തിപരവും കലാപരവുമായ തന്റെ മറ്റു ലക്ഷ്യങ്ങൾ പിന്തുടരുന്നതിനായി, അവർ ഹോളിവുഡ് വിട്ടുപോകുകയും വെർമോണ്ടിലെ ബെന്നിങ്ടൺ കോളേജിൽ ചേരുകയും അവിടെവച്ച് കവിയും പരിഭാഷകനുമായ ബെൻ ബെലിറ്റിനേപ്പോലെയുള്ളവരിൽനിന്ന് കവിത പഠിക്കുകയും ചെയ്തു.

ഡയാനെ വാർസി
Peyton Place 6.JPG
in Peyton Place (1957)
ജനനം
Diane Marie Antonia Varsi

(1938-02-23)ഫെബ്രുവരി 23, 1938
മരണംനവംബർ 19, 1992(1992-11-19) (പ്രായം 54)
മരണ കാരണംRespiratory failure and Lyme disease
അന്ത്യ വിശ്രമംMount Tamalpais Cemetery
കലാലയംBennington College
സജീവ കാലം1957-1977
ജീവിതപങ്കാളി(കൾ)
James Dickson<b
(വി. 1955; div. 1958)

Russell Parker<
(വി. 1966; div. 1970)

Michael Hausman
(വി. 1961; div. 1992)
കുട്ടികൾ2

ജീവിതരേഖതിരുത്തുക

കാലിഫോർണിയയിൽ സാൻ ഫ്രാൻസിസ്കോ നഗരപ്രാന്തമായ സാൻ മാറ്റെയോ നഗരത്തിൽ ബിയാട്രീസിന്റെയും (മുൻകാലത്ത്, ഡെമർച്ചന്റ്) റസ്സൽ വാർസിയുടേയും പുത്രിയായി ഡയാനെ വാർസി ജനിച്ചു.[1] കൌമാര കാലത്ത് ഒരു മോഡലും റസ്റ്റോറന്റിൽ ആതിഥേയയുമാകാനുള്ള വാർസിയുടെ ശ്രമം പരാജയപ്പെട്ടു.[2] ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവൾ സഹപാഠികളാൽ ഒരു "ഉന്മത്ത"യായി അറിയപ്പെട്ടു.[3] അവർ പലപ്പോഴും വിദ്യാലയം ബഹിഷ്കരിച്ച് സാൻ ഫ്രാൻസിസ്കോ സന്ദർശിക്കുന്നതിന് പോകാറുള്ളതിനാൽ ഒരു റിബൽ ആയി മുദ്രകുത്തപ്പെട്ടിരുന്നു.[4] പതിനഞ്ചാം വയസിൽ തന്നെ വിദ്യാലയത്തിനു പുറത്തുപോകുകയും, എല്ലാ പഠനങ്ങളിലും പരാജയപ്പെടുകയും തനിക്കു മുഷിപ്പു തോന്നുന്നുവെന്നു മൊഴിയുകയും ചെയ്തു.[5][6] ഏകദേശം അതേകാലത്തുതന്നെ അവർ 18 വയസ്സ് പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചു. അവരുടെ മകൻ ഷോൺ ജനിക്കുന്നതിനുമുമ്പുതന്നെ അവരുടെ വിവാഹബന്ധം അസാധുവായിത്തീർന്നു.[7] 1950 കളിൽ അവൾ സാൻ ഫ്രാൻസിസ്കോ ബാലെയിൽ ചേരുകയും ഒരു നാടോടി ഗായികയാകാൻ പ്രാഥമികമായി തീരുമാനിക്കുകയും ചെയ്തു.[8] അവൾ പിന്നീട് ഒരു സുഹൃത്തിനൊപ്പം സൗജന്യയാത്ര ചെയ്ത് ലോസ് ആഞ്ചലസിലേയ്ക്കു പോയി.[9]

നാടകവേദിയിലെ അഭിനയപരിചയം മാത്രമുള്ള വാർസി തന്റെ 18 ആമത്തെ വയസിൽ പേയ്റ്റൺ പ്ലേസ് (1957) എന്ന ചലച്ചിത്രത്തിൽ അല്ലിസൺ മാക്കെൻസീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം നടത്തി. ഈ ചിത്രത്തിലെ തന്റെ ഉദാത്തമായ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹയായി.[10] തൊട്ടടുത്ത വർഷം, ആ വർഷത്തെ പുതുമുഖ നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സാൻട്രാ ഡീ, കരോളിൻ ജോൺസ് എന്നിവരുമായി പങ്കിട്ടു.[11]

ഈ ബൃഹത് ബഡ്ജറ്റ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് നിരവധി പ്രശസ്ത അഭിനേത്രിമാർ പരീക്ഷിക്കപ്പെട്ടുവെങ്കിലും അതുവരെ അപ്രശസ്തയായിരുന്ന വാർസിക്ക് ഈ അവസരം 1957 ൽ വീണുകിട്ടുകയായിരുന്നു.[12] നിർമ്മാതാതവ് ബഡ്ഡി അഡ്ഡ്ലർ അവരെ കണ്ടുപിടിക്കുകയും ഉടനടി ട്വന്റിയത് സെഞ്ച്വറി ഫോക്സുമായി കരാർ ഒപ്പിടുവിക്കുകയും ചെയ്തു.

അവലംബംതിരുത്തുക

 1. Varsi Marriage Certificate accessed 1-2-2016
 2. El Paso Herald-Post - December 31, 1957, El Paso, Texas. p.16
 3. El Paso Herald-Post - December 31, 1957, El Paso, Texas. p.16
 4. El Paso Herald-Post - December 31, 1957, El Paso, Texas. p.16
 5. Evening Standard - August 5, 1958, Uniontown, Pennsylvania. p.2: Diane Varsi Holds Hollywood's 'Miss Beat Generation' Title
 6. Corpus Christi Caller-Times - April 19, 1959, Corpus Christi, Texas. p.97: Diane Varsi: Runaway Star
 7. Corpus Christi Caller-Times - April 19, 1959, Corpus Christi, Texas. p.97: Diane Varsi: Runaway Star
 8. El Paso Herald-Post - December 31, 1957, El Paso, Texas. p.16
 9. El Paso Herald-Post - December 31, 1957, El Paso, Texas. p.16
 10. Folkart, Burt A. (23 November 1992). "Diane Varsi; Actress Was Oscar Nominee for 1st Role". LATimes.com. Los Angeles Times. Cite has empty unknown parameter: |1= (help)
 11. "New Star Of The Year - Actress (1958)". GoldenGlobes.com. Golden Globe Awards. ശേഖരിച്ചത് 16 August 2018.
 12. Altoona Mirror - May 29, 1957, Altoona, Pennsylvania. p.4
"https://ml.wikipedia.org/w/index.php?title=ഡയാനെ_വാർസി&oldid=3347106" എന്ന താളിൽനിന്ന് ശേഖരിച്ചത്