ഒരു പാതാളശിലയാണ് ഡയറൈറ്റ്. കറുത്ത നിറമുള്ള ഡയറെറ്റിൽപ്രധാനമായും പ്ലാജിയോക്ലെയ്സ് ഫെൽസ്പാർ, ഹോൺബ്ലൻഡ്, പൈറോക്സീൻ എന്നീ ധാതവങ്ങളുടെ വൻതരികൾ അടങ്ങിയിരിക്കുന്നു. ചിലപ്പോൾ ചെറിയൊരു ശതമാനം ക്വാർട്ട്സും ഉൾപ്പെടാം. ക്ഷാരീയ ഫെൽസ്പാറിന്റെ വർധനവ് ശിലയെ മോൺസൊനൈറ്റാക്കി മാറ്റുന്നു. ഹോൺബ്ലൻഡിന് കറുപ്പോ തവിട്ടോ നിറമായിരിക്കും. ക്വാർട്ട്സിന്റെ ശതമാനം വളരെ കൂടുതലുള്ള (67 ശതമാനം) ഡയറൈറ്റിനെ ക്വാർട്ട്സ് ഡയറൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. മൈക്കാ ഡയറൈറ്റിൽ മൈക്കയുടെ പരിണാമം കൂടുതലും ക്വാർട്ട്സിന്റെ ശതമാനം കുറവുമായിരിക്കും.

ഡയറൈറ്റ്


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയറൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയറൈറ്റ്&oldid=1697291" എന്ന താളിൽനിന്ന് ശേഖരിച്ചത്