ഡയമണ്ട് ബാർ  അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്.[9]  2014 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 56,784 ആയിരുന്നു. ഇത് 2000 ലെ സെൻസസിൽ 56,287 ആയിരുന്നു.[10]  1918 ൽ ഒരു മേച്ചിൽപ്പുറത്തിൻറെ ഉടമയായിരുന്ന ഫ്രെഡറിക് ഇ. ലൂയിസ് രജിസ്റ്റർ ചെയ്ത "diamond over a bar" എന്ന ഇരുമ്പ് ഉൽപ്പന്നത്തിൻറെ വാണിജ്യ നാമത്തിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഒരു പബ്ലിക് ലോസ് ഏഞ്ചൽസ് കൗണ്ടി ഗോൾഫ് കോഴ്സാണ് നഗരത്തിന്റെ പ്രധാന സവിശേഷത. ഡയമണ്ട് ബാർ കണ്ട്രി എസ്റ്റേറ്റ്‍സ് എന്ന സ്വകാര്യ സംരക്ഷിത സമുദായത്തിന്റെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു.[9][11]

ഡയമണ്ട് ബാർ, കാലിഫോർണിയ
Diamond Bar City Hall
Diamond Bar City Hall
Location of Diamond Bar in Los Angeles County, California
Location of Diamond Bar in Los Angeles County, California
ഡയമണ്ട് ബാർ, കാലിഫോർണിയ is located in the United States
ഡയമണ്ട് ബാർ, കാലിഫോർണിയ
ഡയമണ്ട് ബാർ, കാലിഫോർണിയ
Location in the United States
Coordinates: 34°0′6″N 117°49′15″W / 34.00167°N 117.82083°W / 34.00167; -117.82083
Country United States of America
State California
County Los Angeles
IncorporatedApril 18, 1989[1]
ഭരണസമ്പ്രദായം
 • MayorNancy Lyons[2]
വിസ്തീർണ്ണം
 • ആകെ14.89 ച മൈ (38.55 ച.കി.മീ.)
 • ഭൂമി14.88 ച മൈ (38.54 ച.കി.മീ.)
 • ജലം0.01 ച മൈ (0.01 ച.കി.മീ.)  0.04%
ഉയരം696 അടി (212 മീ)
ജനസംഖ്യ
 • ആകെ55,544
 • കണക്ക് 
(2016)[6]
56,793
 • ജനസാന്ദ്രത3,816.73/ച മൈ (1,473.63/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
91765,[7] 91789 (91789 shares with Walnut, CA)
Area code[8]909
FIPS code06-19192
GNIS feature IDs1660549, 2410334
വെബ്സൈറ്റ്www.ci.diamond-bar.ca.us

പൊമോണ, ഓറഞ്ച് ഫ്രീവേയ്സ് എന്നിവയുടെ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഡയമണ്ട് ബാർ നഗരം പ്രാഥമികമായി പാർപ്പിടകേന്ദ്രങ്ങളും നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന ഷോപ്പിംഗ് സെൻററുകളും അടങ്ങിയ പ്രദേശമാണ്. ബ്രിയ, വാൽനട്ട്, ചിനോ ഹിൽസ്, റോലാൻറ് ഹൈറ്റ്‍സ്, പൊമോണ, സിറ്റി ഓഫ് ഇൻറസ്ട്രി എന്നീ പ്രാദേശിക സമൂഹങ്ങളാൽ വലയം ചെയ്യപ്പെട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[12] വടക്കൻ ഡയമണ്ട് ബാർ പൊമോണ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൻറെയും തെക്കൻ ഡയമണ്ടിന ബാർ വാൽനട്ട് വാലി യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൻറെയും ഭാഗമാണ്.[13][14]   ഇൻറർനാഷണൽ പോളിടെൿനിക് ഹൈസ്കൂൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു.[പ്രവർത്തിക്കാത്ത കണ്ണി] [1]  സൗത്ത് കോസ്റ്റ് എയർ ക്വാളിറ്റി മാനേജ്മെന്റ് ഡിസ്ട്രിക് (AQMD) കെട്ടിടത്തിന് സമീപം നിർമ്മിക്കപ്പെട്ട ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ, ദക്ഷിണ കാലിഫോർണിയയിലെതന്നെ ഇത്തരത്തിൽ ആദ്യത്തേതായിരുന്നു.[15] 

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Council Members". City of Diamond Bar. Archived from the original on 2015-02-06. Retrieved December 16, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Diamond Bar". Geographic Names Information System. United States Geological Survey. Retrieved February 26, 2015.
  5. "Diamond Bar (city) QuickFacts". United States Census Bureau. Archived from the original on 2015-07-18. Retrieved March 15, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  8. "Number Administration System – NPA and City/Town Search Results". Archived from the original on 2007-09-26. Retrieved 2007-01-18.
  9. 9.0 9.1 "Diamond Bar Country". diamonbarcountry.com. Archived from the original on 2015-12-08. Retrieved 2015-07-31.
  10. "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2014". Retrieved June 4, 2015.
  11. "Diamond Bar Country Estates Association - Home Page". www.thecountry.org. Archived from the original on 2015-07-02. Retrieved 2016-12-19.
  12. "Google Maps". Google Maps. Retrieved 2017-01-26.
  13. "Pomona Unified". Edline (in ഇംഗ്ലീഷ്). Archived from the original on 2015-01-28. Retrieved 2017-01-26.
  14. "Best School Districts for Your Buck in Southern California". NerdWallet. Archived from the original on 2015-07-27. Retrieved 2015-07-31.
  15. "AQMD Celebrates Grand Opening of the First Hydrogen Highway Network Fueling Station in Southern California" (Press release). South Coast Air Quality Management District. August 13, 2004. Archived from the original on 2008-05-10. Retrieved 2008-05-10.
"https://ml.wikipedia.org/w/index.php?title=ഡയമണ്ട്_ബാർ&oldid=4094255" എന്ന താളിൽനിന്ന് ശേഖരിച്ചത്