വില്ല്യം ഗിൽബർട്ട് "ഡബ്ല്യു.ജി." ഗ്രേസ്, MRCS, LRCP (18 July 1848 – 23 October 1915)ഇംഗ്ലണ്ടിൽനിന്നുള്ള മുൻ അമച്വർ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്[1]. 1865 മുതൽ 1908 വരെ റെക്കോഡിൻ തുല്യമായ നാല്പത്തിനാല് സീസണുകളിൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റൻ ആയിരുന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരുടെ കുടുംബത്തിൽനിന്നും വന്നിട്ടുള്ള അദ്ദേഹം മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം 1880-ൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതായിരുന്നു മൂന്നു സഹോദരന്മാർ ഒരുമിച്ച് ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെട്ടത്. ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ‌ വലം കൈയൻ ബാറ്റ്സ്മാനും ബൗളറുമായിരുന്നു ഗ്രേസ്. 1879-ൽ ഭിഷ്വഗരൻ ആയ അദ്ദേഹം 440 യാർഡ് ഹർഡിൽസ്, ഫുട്ബോൾ, ഗോൾഫ്, കർലിങ് എന്നീ കായികമൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്, അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്.

W. G. Grace
Portrait of Grace by Herbert Rose Barraud
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്William Gilbert Grace
ജനനം(1848-07-18)18 ജൂലൈ 1848
Downend, near Bristol, England
മരണം23 ഒക്ടോബർ 1915(1915-10-23) (പ്രായം 67)
Mottingham, London, England
വിളിപ്പേര്W. G., The Doctor, The Champion, The Big 'Un, The Old Man, Mustafa
ബാറ്റിംഗ് രീതിright-handed batsman (RHB)
ബൗളിംഗ് രീതിright arm medium (RM; roundarm style)
റോൾall-rounder
ബന്ധങ്ങൾE. M. Grace, Fred Grace (brothers), Walter Gilbert (cousin)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 24)6 September 1880 v Australia
അവസാന ടെസ്റ്റ്1 June 1899 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
1869–1904MCC
1870–1899Gloucestershire
1900–1904London County
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests FC[a]
കളികൾ 22 878 (870)
നേടിയ റൺസ് 1,098 54,896 (54,211)
ബാറ്റിംഗ് ശരാശരി 32.29 39.55 (39.45)
100-കൾ/50-കൾ 2/5 126/254 (124/251)
ഉയർന്ന സ്കോർ 170 344 (344)
എറിഞ്ഞ പന്തുകൾ 666 126,157 (124,833)
വിക്കറ്റുകൾ 9 2,864+12 (2,809)
ബൗളിംഗ് ശരാശരി 26.22 17.99 (18.14)
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 246 (240)
മത്സരത്തിൽ 10 വിക്കറ്റ് 0 66 (64)
മികച്ച ബൗളിംഗ് 2/12 10/49 (10/49)
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 39/– 887/5 (876/5)
ഉറവിടം: Rae, pp.495–496 (CricketArchive): see also Footnote[a]
"https://ml.wikipedia.org/w/index.php?title=ഡബ്ല്യു._ജി._ഗ്രേസ്&oldid=3804844" എന്ന താളിൽനിന്ന് ശേഖരിച്ചത്