ട്രോംബോൺ
ബ്രാസ് വിഭാഗത്തിൽപ്പെട്ട ഒരു വാദ്യോപകരണം. ഇതിന് ട്രംപറ്റുമായി അടുത്ത ബന്ധം കാണാം. വലിയ ട്രംപറ്റ് എന്നതിനുള്ള ഇറ്റാലിയൻ പേരാണ് ട്രോംബോൺ. പുൾ-പുഷ് എന്നർഥം വരുന്ന 'സാക്ബട്ട്' എന്ന പേരാണ് പുരാതനകാലത്ത് ഇംഗ്ലീഷുകാർ ഇതിനു നൽകിയിരുന്നത്. ട്രോംബോൺ വായിക്കുന്ന രീതിയാണ് ഈ പേരിലൂടെ പ്രതിഫലിക്കുന്നത്.
Brass instrument | |
---|---|
വർഗ്ഗീകരണം | Aerophone |
Hornbostel–Sachs classification | 423.22 (Sliding aerophone sounded by lip movement) |
പരിഷ്കർത്താക്കൾ | from basic trumpets when the lost Roman Empire art of bending tubing was rediscovered in the 15th century. Until the early 18th century the instrument was called a sackbut |
Playing range | |
അനുബന്ധ ഉപകരണങ്ങൾ | |
More articles | |
List of classical trombonists List of jazz trombonists |
മൂന്നുഭാഗങ്ങളായുളള ട്രോംബോണിന്റെ കുഴലിന് മൂന്നുമീറ്ററോളം ദൈർഘ്യമുണ്ട്. ഒരറ്റത്ത് കപ്പിന്റെ രൂപത്തിലുള്ള മൗത്ത്പീസ് ഘടിപ്പിച്ചിരിക്കുന്നു. വളഞ്ഞ രൂപത്തിലുള്ള 'ബെൻ' എന്ന ഭാഗം ഇടതു തോളിൽ അമർത്തിയാണ് ട്രോംബോൺ വായിക്കുന്നത്. അധരങ്ങൾ കപ്പിലമർത്തി വായു ഊതിവിട്ട് ശബ്ദം പുറപ്പെടുവിക്കുന്നു. ഏഴ് അടിസ്ഥാന സ്വരങ്ങൾ ഇതിലുണ്ട്. ട്രോംബോൺ വായിക്കുന്ന വലതു കൈ വായ്ഭാഗത്തോടടുത്തിരിക്കുമ്പോൾ ഉയർന്ന സ്വരം ലഭിക്കുന്നു. കൈ മുന്നോട്ട് ചലിപ്പിക്കുമ്പോൾ കുഴലിന് ദൈർഘ്യം വർധിക്കുകയും സ്വരം താഴുകയും ചെയ്യുന്നു. കൈകളും കർണപുടങ്ങളും അതിവിദഗ്ദ്ധമായി ഉപയോഗിക്കേ ഒരു വാദ്യോപകരണമാണിത്.
ട്രോംബോൺ വലിപ്പമേറിയ ഒരു ഉപകരണമായതിനാൽ അതിനെ പരിഷ്കരിച്ച് 'ടെനർ- ബാസ് ട്രോംബോണി'ന് രൂപം നൽകിയിട്ടുണ്ട്. ഇതിലുള്ള വാൽവ് സ്വരങ്ങൾ വായിക്കാൻ സഹായിക്കുന്നു. 1400 -കളിലാണ് ട്രോംബോണിന് രൂപം നൽകപ്പെട്ടത്. പള്ളികളിലെ സംഗീതമേളകളിൽ ആദ്യ കാലത്ത് ഇതുപയോഗിച്ചിരുന്നു. 1600 -കളിൽ ഗിയോവന്നി ഗബ്രിയെ പോലെയുള്ള സംഗീത വിദഗ്ദ്ധർ ട്രോംബോൺ ഉപയോഗിച്ചു തുടങ്ങി. 1700 -കളിൽ വയലിനും ക്ലാറിനെറ്റും മറ്റും വന്നതോടെ ട്രോംബോൺ ഉപേക്ഷിക്കപ്പെട്ട നിലയിലായി. എങ്കിലും 1800 -കളിൽ ഗ്ലച്ചും മൊസാർട്ടും ട്രോംബോണിനു പുതുജീവൻ നൽകുകയുണ്ടായി. മൊസാർട്ടിന്റെ 'ഡോൺഗിയോവന്നി'യിൽ ഇതിന്റെ ഉപയോഗം ഏറെ ശ്രദ്ധേയമായി തീർന്നു. 1808-ൽ ബീഥോവന്റെ സിംഫണിയിലും ട്രോംബോൺ ഉപയോഗിക്കപ്പെട്ടു. തുടർന്ന് വാഗ്നറും സ്ട്രോസ്സും ഇതിന് അധിക പ്രാധാന്യം കല്പിക്കുകയും ചെയ്തു. പില്ക്കാലത്ത് ജാസ് ട്രോംബോണിസ്റ്റുകളാണ് ട്രോംബോണിനു കൂടുതൽ പ്രചാരം നേടിക്കൊടുത്തത്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രോംബോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |