ട്രൈഗോനെല്ല കെയറുലിയ
ട്രൈഗോനെല്ല കെയറുലിയ (നീല ഉലുവ, [2][3] നീല മെലിലോട്ട്, ജോർജിയൻ: ულუმბო, უცხო ul - ulumbo, utskho suneli) [4] ഫാബേസി കുടുംബത്തിലെ ഒരു വാർഷിക സസ്യമാണ്. ഇതിന് 30-60 സെന്റിമീറ്റർ ഉയരമുണ്ട്. 2–5 സെ.മീ നീളവും 1-2 സെ.മീ വീതിയും ഉള്ള ഇതിന്റെ ഇലകൾ അണ്ഡാകാരമോ കുന്താകൃതിയിലുള്ളതോ ആണ്. ഇലകളുടെ മുകൾ ഭാഗത്ത് അറപ്പുവാളിന്റെ പല്ല് പോലെ കാണപ്പെടുന്നു. കൊറോളക്ക് 5.5-6.5 മില്ലീമീറ്റർ നീളവും നീലനിറവുമാണ്. വിത്തുകൾ ചെറുതും നീളമേറിയതുമാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ ഇത് പൂക്കും. വിത്തുകൾ മെയ്-ജൂൺ മാസങ്ങളിൽ പാകമാകും. ഇത് സ്വയം പരാഗണം നടത്തുന്നു. [5]
Blue fenugreek | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Genus: | Trigonella |
Species: | T. caerulea
|
Binomial name | |
Trigonella caerulea |
ഉപയോഗം
തിരുത്തുകജോർജിയൻ പാചകരീതിയിൽ നീല ഉലുവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അവിടെ ഇത് ഉത്‌സ്കോ സുന്നേലി എന്നറിയപ്പെടുന്നു. [4] ജോർജിയൻ സുഗന്ധവ്യഞ്ജന മിശ്രിതമായ ഖെമെലി സുന്നേലിയുടെ ചേരുവകളിലൊന്നാണിത്. [6] വിത്തുകൾ, കായ്കൾ, ഇലകൾ എന്നിവ ഉപയോഗിക്കുന്നു. വാസനയും രുചിയും സാധാരണ ഉലുവയ്ക്ക് സമാനമാണ്. പക്ഷേ വീര്യം കുറഞ്ഞതാണ്. [7] പരമ്പരാഗത ഷാബ്സിഗർ ചീസ് സ്വാദിഷ്ഠമാക്കാൻ സ്വിറ്റ്സർലൻഡിൽ ഇത് ഉപയോഗിക്കുന്നു. [8]
അവലംബം
തിരുത്തുക- ↑ ട്രൈഗോനെല്ല കെയറുലിയ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- ↑ "Trigonella caerulea". Natural Resources Conservation Service PLANTS Database. USDA.
- ↑ "Trigonella caerulea (L.) Ser. "Blue Fenugreek"". Botanical Society of Britain and Ireland. Retrieved 2019-12-15.
- ↑ 4.0 4.1 "Hydrophilic and lipophilic antioxidant capacities of Georgian spices for meat and their possible health implication" (PDF). Georgian Medical News. 179 (2): 61–66. 2010. Archived from the original (PDF) on 2020-07-15. Retrieved 2021-06-25.
{{cite journal}}
: Unknown parameter|authors=
ignored (help)) - ↑ AgroAtlas, accessed 29 July 2013.
- ↑ Darra Goldstein (1999). The Georgian feast: the vibrant culture and savory food of the Republic of Georgia. University of California Press. p. 44. ISBN 0-520-21929-5.
- ↑ Blue fenugreek, Gernot Katzer's spice dictionary
- ↑ Kräuter und Gewürze aus heimischem Anbau (in German)
പുറംകണ്ണികൾ
തിരുത്തുക- blue fenugreek എന്നതിന്റെ വിക്ഷണറി നിർവചനം.