ട്രൂത് അൻഡ് ബ്യൂട്ടി- എസ്തെറ്റിക്സ് അൻഡ് മോട്ടിവേഷൻസ് ഇൻ സയൻസ്

ട്രൂത് അൻഡ് ബ്യൂട്ടി -എസ്തെറ്റിക്സ് അൻഡ് മോട്ടിവേഷൻസ് ഇൻ സയൻസ് (Truth and Beauty- Aesthetics and Motivations in Science) [1] നോബൽ സമ്മാനം നേടിയ ജ്യോതിശാസ്ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ നല്കിയിട്ടുള്ള ഏതാനും പ്രഭാഷണങ്ങളുടെ സമാഹാരമാണ്.

പ്രഭാഷണങ്ങൾ

തിരുത്തുക

ഏഴു പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുതാര്യതയും സാരള്യവും എങ്ങനെ സത്യത്തിന്റേയും സയൻസിന്റെയും സൗന്ദര്യ ലക്ഷണങ്ങളായിത്തീരുന്നെന്ന് ചന്ദ്രശേഖർ വിവരിക്കുന്നു.

  • The Scientist (1947): യൂണിവേഴ്സിറ്റിയിൽ മനസ്സിന്റെ വ്യാപാരങ്ങൾ എന്ന പ്രഭാഷണ പരമ്പരയിലാണ് ഈ പ്രഭാഷണം ചന്ദ്രശേഖർ നല്കിയക്. പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ജി.എച്. ഹാർഡിയെ ഉദ്ധരിച്ചുകൊണ്ടാണ് ചന്ദ്രശേഖർ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
  • Shakespeare, Newton and Beethovan or Patterns of Creativity (1975) ഷിക്കാഗോ യൂണിവഴ്സിറ്റി സംഘടിപ്പിച്ച നോറാ അന്ഡ് എഡ്വേഡ് റൈറർസൺ പ്രഭാഷണ പരമ്പരയുടെ ഭാഗമായിട്ടാണ് ഈ പ്രഭാഷണം നല്കപ്പെട്ടത്.
  • Beauty and the quest for Beauty in Science ഫെർമി നാഷണൽ ആക്സിലറേറ്റർ ലാബറട്ടറിയിൽ റോബർട്ട് വിൽസൺ എന്ന വൈജ്ഞാനികന്റെ ബഹുമാനാർഥം സംഘടിപ്പിച്ച അന്താരാഷ്ട്രീയ സിംപോസിയത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണം
  • Edward Arthur Milne : His part in the Development of Modern Astrophysics (1979) ഓക്സ്ഫഡ് യൂണിവഴ്സിറ്റിയിൽ നല്കിയ പ്രഭാഷണം
  • (A)Eddington : The most distinguished Astrophysicist of his time; (B)Eddington: The Expositor and Exponent of General Relativity ആർതർ എഡ്ഡിംഗ്ടണിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ട്രിനിറ്റി കോളേജിൽ നല്കിയ പ്രഭാഷണങ്ങൾ
  • The Aesthetic Base of the General Theory of Relativity (1986) ഹാംബുർഗിൽ (ജർമനി) കാൾ ഷ്വാർസ്ചൈൽഡിന്റെ സ്മരണാർഥം നൽകിയത്.
  1. S. Chandrashekhar (1987). Truth and Beauty Aesthetics and Motivations in Science. The University of Chicago Press. ISBN 9780226100876. {{cite book}}: Cite has empty unknown parameter: |1= (help)