കേംബ്രിജിലെ അധ്യാപകനായിരുന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു ജി.എച്ച്‌. ഹാർഡി. ഇദ്ദേഹത്തിന്റെ സംഭാവനകൾ സംഖ്യാസിദ്ധാന്തത്തിലും വിശ്ലേഷണത്തിലുമാണ്.

ജി.എച്ച്‌. ഹാർഡി
ജനനം(1877-02-07)7 ഫെബ്രുവരി 1877
Cranleigh, Surrey, England
മരണം1 ഡിസംബർ 1947(1947-12-01) (പ്രായം 70)
ദേശീയതUnited Kingdom
കലാലയംUniversity of Cambridge
അറിയപ്പെടുന്നത്Hardy-Weinberg principle
Hardy–Ramanujan asymptotic formula
പുരസ്കാരങ്ങൾFellow of the Royal Society[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം
സ്ഥാപനങ്ങൾTrinity College, Cambridge
ഡോക്ടർ ബിരുദ ഉപദേശകൻA. E. H. Love
E. T. Whittaker
ഡോക്ടറൽ വിദ്യാർത്ഥികൾMary Cartwright
Sydney Chapman
I. J. Good
Edward Linfoot
Frank Vigor Morley
Cyril Offord
Harry Pitt
Richard Rado
ശ്രീനിവാസ രാമാനുജൻ
Robert Rankin
Donald Spencer
Edward Titchmarsh
Tirukkannapuram Vijayaraghavan
E. M. Wright
സ്വാധീനങ്ങൾCamille Jordan
സ്വാധീനിച്ചത്ശ്രീനിവാസ രാമാനുജൻ

ജീവിതരേഖ

തിരുത്തുക

ഇംഗ്ലണ്ടിൽ 1877 ഫെബ്രുവരി 7 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അദ്ധ്യാപകനായിരുന്നു .രണ്ടുവയസ്സുള്ളപ്പോൾ തന്നെ 10 ലക്ഷം വരെയുള്ള സംഖ്യകൾ തെറ്റുകൂടാതെ എഴുതിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഗണിത ശാസ്ത്ര പഠനത്തിനായി വിഞ്ചസ്റ്റർ കോളേജ് ഹാർഡിക്ക് സ്കോളർഷിപ്പ് നൽകി.വിദ്യാഭ്യാസാനന്തരം അദ്ദേഹം, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1931 മുതൽ 1942 വരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 70 വയസ്സുള്ളപ്പോൾ 1947 ഡിസംബർ 1 ന് ഇംഗ്ലണ്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് G H ഹാർഡിയാണ്.1914 മുതൽ രാമാനുജനുമായി ഇദ്ദേഹം ബന്ധം പുലർത്തിയിരുന്നു. രാമാനുജന്റെ അസാധാരണ കഴിവ് ഹാർഡി തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അവർ അടുത്ത സുഹൃത്തുക്കളായി മാറി. പോൾ എഡ്രോസുമായുള്ള അഭിമുഖത്തിൽ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഹാർഡി സംസാരിച്ചിരുന്നു.

  1. doi:10.1098/rsbm.1949.0007
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
"https://ml.wikipedia.org/w/index.php?title=ജി.എച്ച്._ഹാർഡി&oldid=2266495" എന്ന താളിൽനിന്ന് ശേഖരിച്ചത്