ട്രിഡന്റ്, ചെന്നൈ
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിലെ മീനംപാക്കത്തുള്ള ജിഎസ്ടി റോഡിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ട്രിഡന്റ്, ചെന്നൈ. [1] [2] ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും 20 മിനുറ്റ് ദൂരെയാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഒബറോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് നിയന്ത്രിക്കുന്ന ഈ ഹോട്ടൽ 5 ഏക്കർ (2 ഹെക്ടർ) സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, മാത്രമല്ല ചെന്നൈ നഗരത്തിലെ ആദ്യ എയർപോർട്ട് ഹോട്ടൽ കൂടിയാണ് ട്രിഡന്റ്. ഇഐഎച് അസോസിയേറ്റഡ് ഹോട്ടൽസ് ലിമിറ്റഡിന്റെ റെജിസ്റ്റേർഡ്ർഡ് ഓഫീസ് ആണ് ഈ ഹോട്ടൽ.
ഹോട്ടൽ
തിരുത്തുക157 മുറികളും 10 സ്യൂട്ട് മുറികളും ചേർന്നു 167 അതിഥി മുറികളാണ് ഈ ഹോട്ടലിൽ ഉള്ളത്. സിന്നമൻ, സമുദ്ര എന്നീ പേരുകളിലുള്ള ഭക്ഷണശാലകളും ആർക്കോട്ട് ബാർ എന്ന് പേരുള്ള ഒരു ബാറും ഉണ്ട്. അലാപ് 1, അലാപ് 2 എന്നീ പേരിലുള്ള മീറ്റിംഗ് മുറികൾ ഒന്നാകെ 4356 ചതുരശ്ര അടി (404.7 മീറ്റർ സ്ക്വയർ) വിസ്തീർണമുള്ളതും 375 പേരെ ഉൾക്കൊള്ളുന്നതുമാണ്. ചെട്ടിനാട് എന്ന് പേരുള്ള മീറ്റിംഗ് മുറിയുടെ വിസ്തീർണം 880 ചതുരശ്ര അടിയാണ് (82 മീറ്റർ സ്ക്വയർ), 45 പേരെ ഉൾക്കൊള്ളാനും സാധിക്കും. ട്രിഡന്റ് 1 മീറ്റിംഗ് മുറിയിൽ 15 പേരെ ഉൾക്കൊള്ളാനും, ട്രിഡന്റ് 2, ട്രിഡന്റ് 3 മീറ്റിംഗ് മുറികളിൽ 6 പേരെ വീതം ഉൾക്കൊള്ളാനും സാധിക്കും. [3]
സ്ഥാനം
തിരുത്തുകതമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ. ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തുവകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.
ക്രിസ്റ്റുവിനു മുൻപ് ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര-സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി. തോമസ് ക്രിസ്തു വർഷം 52 മുതൽ ക്രിസ്തു വർഷം 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയ വിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. 1612ൽ ഡച്ചുകാർ ചെന്നൈക്ക് വടക്ക്, പുലിക്കാട്ട് എന്ന സ്ഥലത്ത് ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.
1639 ആഗസ്റ്റ് 22-നു ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ് ഡേ എന്ന നാവികൻ കടൽ തീരത്ത് ഭൂമി വാങ്ങിയിരുന്നു. ആ സമയം, വന്ദവാസിയിലെ നായകനായ ദാമർല വേങ്കടാദ്രി നായകുടു ആയിരിന്നു ചെന്നൈ ഭരിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വ്യവസായശാലകളും ശേഖരണനിലവറകളും നിർമ്മിക്കാനുള്ള അനുമതിയും നൽകി. ഒരു വർഷത്തിനു ശേഷം ബ്രിട്ടിഷുകാർ സെന്റ് ജോർജ്ജ് കോട്ട നിർമ്മിക്കുകയും, പിൽക്കാലത്ത് തെക്കൻ ഭാരതത്തിന്റെ തന്നെ ഭരണ സിരാകേന്ദ്രം ആയിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇതേ കോട്ട തന്നെ തമിഴ്നാടിന്റെ നിയമസഭാ മന്ദിരമായും ഉപയോഗിച്ചു വന്നു. 1746 -ൽ അന്ന് മൌറീഷ്യസിന്റെ ഗവർണറായിരുന്ന ജനറൽ ലാ ബോർഡോനൈസിന്റെ നേതൃത്വത്തിലുള്ള സേന, ഈ കോട്ട പിടിച്ചടക്കുകയും, പട്ടണവും, സമീപ- ഗ്രാമങ്ങളും മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. മൂന്ന് വർഷത്തിനു ശേഷം എയ്ക്സ്-ലാ-ചാപെല്ലെ കരാറിൻപടി ബ്രിട്ടിഷുകാർ കോട്ട തിരിച്ചു പിടിക്കുകയായിരുന്നു. അതിനു ശേഷം കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിച്ച്, ഇനിയൊരു യുദ്ധത്തെ നേരിടാൻ തക്ക പ്രാപ്തമാക്കി. മൈസൂരിലെ ഹൈദരലിയുടെ പടയോട്ടത്തെ ലക്ഷ്യമിട്ടായിരുന്നു നവീകരണം. 1759ൽ വീണ്ടും ഒരു ഫ്രഞ്ച് യുദ്ധത്തെ ചെന്നൈ അതിജീവിച്ചു. 1769ൽ മൈസൂർ രാജ്യത്ത് നിന്നും പട്ടണം യുദ്ധഭീഷണി നേരിട്ട്. പിന്നീട് മദ്രാസ് ഉടമ്പടിയിൽ യുദ്ധമില്ലാതെ ധാരണയിൽ എത്തി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ ഏതാണ്ട് മുഴുവനും ആന്ധ്രാപ്രദേശിന്റെ വലിയ ഒരു ഭാഗവും കർണാടകവും മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ വന്നു. അതിനു ശേഷമാണ് നഗരത്തിനെ നവീകരിച്ചതും നാവിക സേനയും മറ്റ് ആധുനിക സംവിധാനങ്ങളും കൊണ്ട് വന്നതും.
പത്തൊൻപതാം നൂറ്റാണ്ടോടു കൂടി, വികസിതമായ ഒരു നഗരമാവുകയും ബോംബെ, കൽക്കട്ട തുടങ്ങി വലിയ നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം തുടങ്ങുകയും വാർത്താ വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്തതോടെ, ചെന്നൈ തെക്കൻ ഭാരതത്തിന്റെ തലസ്ഥാന തുല്യമായി മാറി.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേയൊരു നഗരമാണ് മദ്രാസ്. ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്റ്റംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്. ആ സംഭവത്തിന്റെ ഓർമയ്ക്കായി സെന്റ് ജോർജ്ജ് കോട്ടയിൽ ഒരു ശിലയും ഉണ്ട്.
സ്വാതന്ത്ര്യാനന്തരം, 'മദ്രാസ്'' സംസ്ഥാനത്തിന്റെ തലസ്ഥാനമാവുകയും, പിന്നീട് സംസ്ഥാനത്തെ 'തമിഴ്നാട് ' എന്ന് പുനർനാമകരണം ചെയ്യുകയും ഉണ്ടായി.
അവലംബം
തിരുത്തുക- ↑ "Category : 5 Star". List of Approved Hotels as of : 06/01/2013. Ministry of Tourism, Government of India. 2013. Archived from the original on 2013-01-18. Retrieved 6 Jan 2013.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "About Trident Chennai". cleartrip.com. Retrieved 08 March 2017.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Trident, Chennai Fact Sheet" (PDF). Trident, Chennai. Archived from the original (PDF) on 2011-11-12. Retrieved 2013-03-07.