ട്രിഗർ പരിപഥം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വളരെ കുറഞ്ഞ സമയം കൊണ്ട് വോൾട്ടത പരമാവധി ആകുന്ന തരത്തിലുള്ള പൾസുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പരിപഥമാണ് ട്രിഗർ പരിപഥം (ഇംഗ്ലീഷ് : Trigger circuit ). ഇത്തരത്തിലുള്ള പൾസിന്റെ തരംഗ രൂപത്തെ ട്രിഗർ എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് വോൾട്ടത പരമാവധി ആകുന്ന തരത്തിലുള്ള പൾസുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പരിപഥം. ഇത്തരത്തിലുള്ള പൾസിന്റെ തരംഗ രൂപത്തെ ട്രിഗർ എന്നാണ് വിശേഷിപ്പിക്കുന്നത്.
രണ്ടു തരത്തിൽ ട്രിഗർ പരിപഥങ്ങൾ രൂപകല്പന ചെയ്യാനാകും. വ്യവകലന അഥവാ പീക്കിങ് പരിപഥവും റിങിങ് പരിപഥവുമാണവ. നിവേശ തരംഗത്തിന്റെ വ്യവകലിത രൂപം നിർഗമത്തിൽ ലഭ്യമാക്കുന്നവയാണ് റിങിങ് പരിപഥങ്ങൾ.
മൾട്ടിവൈബ്രേറ്റർ പോലുള്ള റിലാക്സേഷൻ ഉപകരണങ്ങളിൽ അവസ്ഥാന്തരം പ്രാവർത്തികമാക്കാനാണ് ട്രിഗർ പരിപഥങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രിഗർ പരിപഥം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |