2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചലച്ചിത്രമാണ് ട്രാൻസ്ഫോർമർസ് .കമ്പ്യൂട്ടർ ഗ്രാഫിക്സും ലൈവ് ആക്ഷനും ഒരുപോലെ ഉപയോഗപ്പെടുത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് മൈക്കൽ ബെ ആണ്.വിഖ്യാത ചലച്ചിത്ര സംവിധായകൻ സ്റ്റിഫൻ സ്പീൽബർഗ് ഇതിൻറെ നിർമാതാവായിരുന്നു.ട്രാൻസ്ഫോർമർ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണ് ഇത്. ഷിയാ ലാബൌഫ് ഇതിൽ ഓട്ടോബോട്സിനും ഡിസെപ്ട്ടെകോണിനും തമ്മിലുള്ള യുദ്ധത്തിന്റെ ഇടയിൽ പെട്ടുപോകുന്ന സാം വിക്‌വിക്കി എന്ന കൗമാരക്കാരനായിയാണ് അഭിനയിച്ചിരിക്കുന്നത്. ഇറങ്ങിയ മറ്റു ചിത്രങ്ങൾ ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ, ട്രാൻസ്ഫോർമർസ് : ഡാർക്ക്‌ ഓഫ് ദി മൂൺ എന്നിവയാണ് 2014 ൽ ഇറങ്ങാൻ ഇരിക്കുന്ന നാലാമത്തെ ചിത്രം ആണ് ട്രാൻസ്ഫോർമർസ് : ഏജ് ഓഫ് എക്സ്റ്റിങ്ക്ഷൻ.

ട്രാൻസ്ഫോർമർസ്
International film poster
സംവിധാനംമൈക്കൽ ബേ
നിർമ്മാണംIan Bryce
Tom DeSanto
Lorenzo di Bonaventura
Don Murphy
കഥJohn Rogers
Roberto Orci
Alex Kurtzman
തിരക്കഥRoberto Orci
Alex Kurtzman
ആസ്പദമാക്കിയത്Transformers
by Hasbro
അഭിനേതാക്കൾഷിയ ലബൌഫ്
ജോൺ ടൂർടുറോ
ജോഷ്‌ ദുഹാമേൽ
Tyrese Gibson
Megan Fox
Rachael Taylor
Anthony Anderson
Jon Voight
സംഗീതംSteve Jablonsky
ഛായാഗ്രഹണംMitchell Amundsen
ചിത്രസംയോജനംPaul Rubell
Glen Scantlebury
സ്റ്റുഡിയോDreamWorks Pictures
വിതരണംParamount Pictures
റിലീസിങ് തീയതി
  • ജൂൺ 28, 2007 (2007-06-28) (Australia)
  • ജൂലൈ 3, 2007 (2007-07-03) (United States/Canada)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$150 million[1]
സമയദൈർഘ്യം144 minutes
ആകെ$709,709,780

ട്രാൻസ്ഫോർമറുകളുടെ സ്വഗ്രഹമായ സൈബർട്ടൊണിന്റെ തകർച്ചയെകുറിച്ച് ഓട്ടോബോട്ടുകളുടെ നേതാവായ ഒപ്റ്റിമസ് പ്രൈമിന്റെ വിവരണത്തോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. ഓട്ടോബോട്ടുകളും ഡിസെപ്ടെകോണും തമ്മിലുള്ള യുദ്ധം മൂലം അവരുടെ ഗ്രഹം ആവാസയൊഗ്യമല്ലതായിത്തീർന്നു. മെഗാട്രൊൺ നയിക്കുന്ന ഡിസെപ്ടെകോൺ ആൾസ്പാർക്ക് എന്ന അമൂല്യ വസ്തുവിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അതുപയൊഗിച്ച് ഈ പ്രപഞ്ചം തന്നെ കൈപ്പിടിയിൽ ഒതുക്കാം എന്നു അവർ കരുതുന്നു.ആട്ടോബോട്സും അതു കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.അതുപയോഗിച്ച് അവരുടെ നശിച്ചുപോയ ഗ്രഹം വീണ്ടെടുക്കുകയും അങ്ങനെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യാം എന്നു അവർ പ്രതീക്ഷിക്കുന്നു.ആൾസ്പാർക്ക് ഭൂമിയിലുണ്ടെന്നു മെഗാട്രോൺ കണ്ടെത്തുന്നു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ ആർട്ടിക് പ്രദേശത്ത് തകർന്നു വീഴുകയും തണുപ്പിന്റെ ആധിക്യം മൂലം മഞ്ഞിൽ പുതഞ്ഞുപോവുകയും ചെയ്തു.1897-ൽ മഞ്ഞിൽ കാലിടറിവീണ അർച്ചിബാൾഡ് വിറ്റ്വിക്കി എന്ന പര്യവെക്ഷകൻ മെഗാട്രൊണിനെ കാണാനിടയാവുകയും അബദ്ധത്തിൽ അതിന്റെ ഗതാഗതസംവിധാനം പ്രവർത്തിപ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണടയിൽ ആൾസ്പാർക്കിന്റ് യെഥാർഥ സ്ഥാനത്തിന്റെ വിശദാംശങ്ങൾ രെഖപ്പെടുത്തപ്പെട്ടു.ആ സംഭവം അദ്ദേഹത്തെ അന്ധനും മാനസികനില തെറ്റിയവനുമാക്കിത്തീർത്തു.പ്രെസിഡന്റെ റൊബെർട്ട് ഹൂവർ രൂപം കൊടുത്ത സെക്ക്ടർ 7 എന്ന സംഘടന കൊളൊറോഡോ നദിയിൽ ആൾസ്പാർക്ക് കണ്ടെത്തുകയും അതിൽനിന്നും പുറത്തുവരുന്ന ഊർജ്ജവികിരണങ്ങളെക്കുറിച്ച് പുറംലോകം അറിയാതിരിക്കാൻ അതിനുമുകളിൽ ഹൂവർ ഡാം പണികഴിപ്പിച്ചു.അപ്പൊഴും മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന മെഗാട്രോണിനെ മനുഷ്യസാങ്കേതികവിദ്യയുടെ ഉന്നമനത്തിനുള്ള പരീക്ഷണങ്ങൾക്കായി ഇവിടേക്കു കൊണ്ടുവന്നു.

വർത്തമാനകാലത്തിലെ ഒരു ദിവസം. മെഗാട്രോണിനേയും ആൾസ്പാർക്കും കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഡിസെപ്ടെകോണിലൊരുവനായ ബ്ലാക്കൗട്ട് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിൽ ആക്രമണം നടത്തി.അവൻ അവിടുത്തെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി ഫയലുകൾ വായിക്കാൻ ശ്രമിക്കുന്നു. പക്ഷെ താവളത്തിലെ മെലധികാരി ഇതു കണ്ടെത്തുകയും അവിടുത്തെ വയറുകൾ മുറിച്ചു അതു തടയുന്നു. ക്യാപ്റ്റ്ൻ വില്യം ലെന്നോക്സും സംഘവും ആക്രമണത്തിൽ നിന്നും രക്ഷപെടുകയും സഹായത്തിനായി അന്വെക്ഷിക്കുകയും ചെയ്യുന്നു.അതേസമയം ഇങ്ങ് അമേരിക്കയിൽ ക്യാപ്റ്റൻ വിറ്റ്വിക്കിയുടെ പരമ്പരയിൽ പെട്ട സാം വ്റ്റ്വിക്കി തന്റെ ആദ്യത്തെ കാർ വാങ്ങുന്നു.പക്ഷെ അത് ഓട്ടോബോട്ടുകളുടെ ചാരനായ ബംബിൾബീ ആണെന്നു സാം തിരിച്ചറിയുകയും അത് സാമിനെ അവന്റെ കാമുകി മിഖായേലാ ബാൻസുമായി ഇഷ്ടത്തിലാകുവാൻ സഹായിക്കുകയും ചെയ്തു.

അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ ഫ്രെൻസി എന്ന പേരുള്ള മറ്റൊരു ഡിസെപ്ടെകോൺ നുഴഞ്ഞുകയറുകയും വീണ്ടും നെറ്റ്വർക്ക് ഹാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രാവിശ്യം ശ്രമം കൂടുതൽ വിജയമാവുകയും എന്നാൽ പ്രധാനപ്പെട്ട ഫയൽ കരസ്ഥ്മാക്കുന്നതിനുമുൻപായി ഇന്റെലിജൻസ് പ്രവർത്തകനാൽ തടയപ്പെട്ടു.ആൾസ്പാർക്കിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ സാം വിറ്റ്വിക്കിയുടെ കയ്യിലുള്ള കണ്ണടയിലാണെന്ന വിവരം മനസ്സിലാക്കിയ ഫ്രെൻസിയും അതിന്റെ ബാരിക്കേഡ് എന്ന കൂട്ടാളിയും സാമിനെ അന്വെഷിച്ച് പുറപ്പെടുന്നു. അവരുടെ ആക്രമണത്തിൽ നിന്നും ബംബ്ലീബീ സാമിനെയും മിഖായെലിനേയും രക്ഷപെടുത്തുന്നു. ബംബിൾബീയും ബാരിക്കേഡും തമ്മിൽ പോരാട്ടത്തിൽ ഏർപ്പെടുകയും ബംബിൾബീ ബാരിക്കേഡിനെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. അതെസമയം സാമും മിഖായെലും ഫ്രെൻസിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പക്ഷെ ഫ്രെൻസി രക്ഷപെടുകയും മിഖയെലിന്റെ ഫോണായി മാറുകയും ചെയ്യുന്നു.

അതേസമയം ബ്ലാക്കൗട്ടിനാൽ അയക്കപെട്ട സ്കോർപോനോക്ക് ക്യാപ്റ്റൻ ലെന്നൊക്സും സംഘവുമായി പോരാട്ടത്തിലേർപ്പെടുകയും സംഘാങ്ങളിൽ ഒരാളെ കൊല്ലുകയും ഒരാളെ മുറിവെല്പ്പിക്കുകയും ചെയ്യുന്നു.പോരാട്ടത്തിനൊടുവിൽ അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് മുറിവെറ്റ സ്കോർപോനൊക്ക് പിന്മാറുന്നു. ലെന്നൊക്സും സംഘവും ഡിസെപ്ടെകോണിനെപറ്റിയുള്ള വിവരങ്ങൾ പെന്റ്ഗ്ണീനെ ധരിപ്പിക്കാൻ അമേരിക്കയിലെക്കു പോകുന്നു.

സാമും മിഖായെലും ഒപ്റ്റിമസ് പ്രൈമുമായും അദ്ദേഹത്തിന്റെ കൂട്ടാളികളായ ജാസ്, അയൺഹൈഡ്, റാച്ചെറ്റ് എന്നിവരുമായും സന്ധിക്കുന്നു.അവർ ആ രണ്ടു മനുഷ്യരോടും തങ്ങളുടെ ഉൽഭവത്തെക്കുറിച്ചും ഡിസെപ്റ്റികോണിന്റെ കൈകളില്പ്പെടുന്നതിനുമുൻപു ആൾസ്പാർക്ക് വീണ്ടെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുന്നു. ആൾസ്പാർക്കുപയോഗിച്ച് ഭൂമിയിൽ അവരുടെ വംശത്തെ സൃഷ്ടിക്കാനാണ് ഡിസെപ്റ്റെകോണിന്റെ പദ്ധ്തിയെന്ന് ഒപ്റ്റിമസ് പ്രൈം അവരൊടു വെളിപ്പെടുത്തുന്നു. ആ കണ്ണട കണ്ടെത്തുന്നതിനായി ഓട്ടൊബോട്ട്സ് സാമിനെയും മിഖായെലിനെയും സാമിന്റെ വീട്ടിൽ എത്തിക്കുന്നു. അതേസമയം സാം ഓട്ടോബോട്ടുകളുമായി സംസാരിച്ചു എന്നു മനസ്സിലാക്കിയ സെക്ട്ർ 7 ഏജന്റ് സെയ്മോർ സിമ്മൻസ് സാമിനെയും കുടുംബത്തേയും ഒരു രഹസ്യ സങ്കേതത്തിലെക്കു കൊണ്ടുപൊകുന്നു. ഒപ്റ്റിമസും മറ്റു ഓട്ടോബോട്ടുകളും സാമിനെയും ബെയ്ൻസിനെയും രക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷെ അവർ പരാജയപ്പെടുകയും ബംബിൾബീ അവരോടൊപ്പം പിടിക്കപ്പെടുന്നു. പക്ഷെ ഓട്ടോബോട്ട്സ് ആ കണ്ണട കണ്ടെത്തുകയും അതിൽനിന്നും ഓൾസ്പാർക്കിന്റെ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു. സാമിനെയും മറ്റും ഹോവർ ഡാമിലെക്കു കൊണ്ടുവരുന്നു. അവരോടൊപ്പം ഫ്രെൻസി ഹാക്ക് ചെയ്ത സംഭവത്തെക്കുറിച്ച് അന്വെഷിക്കാൻ ശ്രമിച്ച മാഗ്ഗി മാഡ്ഡിസ്സ്ൺ,ഗ്ലെൻ വിറ്റ്മാൻ എന്നിവരെയും കൊണ്ടുവരുന്നു.

അതേസമയം മിഖായെലിന്റെ മൊബൈൽഫോണിന്റെ രൂപത്തിൽ ഡാമിനുള്ളിൽ കടന്ന ഫ്രെൻസി ഓൾസ്പാർക്ക് കണ്ടെത്തുകയും മറ്റു ഡിസെപ്റ്റെകോണുകളെ വിവരമറിയിക്കുകയും ചെയ്യുന്നു. സ്റ്റാർസ്ക്രീം ഡാം ആക്രമിക്കുകയും ഫ്രെൻസി തടങ്കലിൽ കഴിയുന്ന മെഗാട്രോണിനെ മോചിപ്പിക്കുകയും ചെയ്യുന്നു.മെഗാട്രോൺ സാമിനെയും ഓട്ടോബോട്ടുകളേയും കണ്ടെത്തുന്നതിനായി അവരോടൊപ്പം ചേരുന്നു. ബംബിൾബീ രക്ഷപെടാനുള്ളസൗകര്യത്തിനായി ആ ക്യൂബ് ചെറുതാക്കുന്നു. അവിടുന്നു രക്ഷ്പെട്ട് അവർ മിഷ്ൻ നഗരത്തിലെത്തുന്നു, അവിടവച്ച് വലിയ യുദ്ധം ഉണ്ടാകുന്നു. പക്ഷെ ഓട്ടോബോട്ടുകളും അമേരിക്കൻ പട്ടാളക്കാരും ഒരുമിച്ചു പോരാടിയതുമൂലം അവർ ബൊണേക്രഷർ, ബ്ലാകൗട്ട്, ബ്രൗൾ എന്നിവരെ പരാജയപ്പെടുത്തുന്നു. പക്ഷെ ബംബിൽബീ വികലാംഗനാക്കപ്പെടുകയും ജാസ്സിനെ മെഗാട്രോൺ കൊല്ലുകയും ചെയ്യുന്നു.പോരാട്ടത്തിൽ മെഗാട്രോൺ മുന്നിട്ടുനിൽക്കുന്ന അവസരത്തിൽ ഒപ്റ്റിമസ് സാമിനൊട് ഓൾസ്പാർക്ക് തന്റെ നെഞ്ചിൽ വയ്ക്കാൻ പ്രേരിപ്പിക്കുന്നു അതു പൊട്ടിത്തെറിക്കുന്നതുമൂലം അവർ രണ്ടുപേരും കൊല്ലപ്പെടും എന്നും അറിയിക്കുന്നു. ഏന്നൽ വിറ്റ്വിക്കി അത് മെഗാട്രോണിന്റെ നെഞ്ചിൽ നിക്ഷെപിക്കുകയും അത് മെഗാട്രോണിനെ കൊല്ലുകയും ഓൾസ്പാർക്ക് നശിപ്പിക്കപ്പെടുകയും ചെയ്തു.

ആ ദുരന്തത്തിനുശേഷം മരിച്ച ട്രാൻസ്ഫോർമേഴ്സിന്റെ ശരീരങ്ങൾ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ലൗറെന്റിയാൻ അബ്യ്സ്സിൽ മറവുചെയ്തു. ഗവണ്മെന്റ് സെൿടർ 7 നിർത്തലാക്കുകയും സാമിനെയും കുടുംബത്തെയും തടങ്കലിൽനിന്നും മോചിപ്പിക്കുകയും ചെയ്തു. ഒപ്റ്റിമസ് മറ്റു ട്രാൻസ്ഫോർമറുകൾക് ഭൂമിയിലേക്കു വരാനുള്ള സന്ദേശം അയയ്കുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു..

കഥാപാത്രങ്ങൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ഷിയ ലബൌഫ് സാം വിറ്റ് വിക്കി
ജോഷ്‌ ദുഹാമേൽ ക്യാപ്റ്റൻ വില്യം ലെനോക്സ്
ജോൺ ടൂർടുറോ എജന്റ് സെയ്മൌർ സിംമോൻസ്
ശബ്ദം കഥാപാത്രം
പീറ്റർ കുല്ലെൻ ഒപ്റ്റിമസ് പ്രൈം
മാർക്ക്‌ റയാൻ ബംബിൾ ബീ
ഹുഗോ വീവിംഗ് മെഗാട്രോൺ

ഇതും കാണുക

തിരുത്തുക
  1. Tourtellotte, Bob (July 1, 2007). ""Transformers" film yields big bang on fewer bucks". Reuters. Thomson Reuters. Retrieved August 19, 2010. But the producers of "Transformers," Lorenzo di Bonaventura and Ian Bryce, say they have spent only $150 million on "Transformers," and they reckon they got a bargain.
"https://ml.wikipedia.org/w/index.php?title=ട്രാൻസ്ഫോർമർസ്&oldid=2611555" എന്ന താളിൽനിന്ന് ശേഖരിച്ചത്