ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
കൊല്ലം ജില്ലയിലെ പുനലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണു[1] ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (പ്രാദേശികമായി പ്ലൈവുഡ് ഫാക്ടറി) 1963 നവംബർ 1നു എറണാകുളത്തു രജിസ്റ്റർ ചെയ്ത കമ്പനിയിൽ[2] ആദ്യകാലത്ത് 750ഓളം തൊഴിലാളികൾ പണിയെടുത്തിരുന്നു. അസംസ്കൃത സാധനമായ വെള്ളത്തടി ഫാക്ടറിക്ക് നൽകിയിരുന്നത് വനംവകുപ്പാണ്. വനംവകുപ്പാണു അസംസ്കൃതവസ്തുവായ വെള്ളത്തടി നൽകിയിരുന്നത്. പുനലൂരിൽ കല്ലടയാറിന്റെ തീരത്ത് പേപ്പർ മില്ലിനു സമീപമായി പിറവന്തൂർ പഞ്ചായത്തിൽ 66 ഏക്കർ സ്ഥലം ഫാക്ടറിക്ക് സ്വന്തമായുണ്ട്.[3] എന്നാൽ പിൽക്കാലത്ത് കുറഞ്ഞ വിലയ്‌ക്ക് സർക്കാർ തടി നൽകുന്നത് തടസ്സപ്പെടുകയും കെ.എസ്.ആർ.സി.ടി നൽകിക്കൊണ്ടിരുന്ന ഓർഡറുകൾ നിർത്തലാക്കുകയും ചെയ്‌തതോടെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു 2004ൽ സ്ഥാപനം അടച്ചുപൂട്ടി. [4]
അവലംബം
തിരുത്തുക- ↑ http://kollam.nic.in/indu.htm
- ↑ https://www.zaubacorp.com/company/TRAVANCORE-PLYWOOD-INDUSTRIES-LTD/U20211KL1963SGC002032
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201003117005752771[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി കാടുകയറി നശിക്കുന്നു". Archived from the original on 2016-03-06. Retrieved 2015-04-03.