ട്രഷറി വകുപ്പ്
സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് ട്രഷറി വകുപ്പ്. തിരുവിതാംകൂർ രാജ്യത്തിന്റെ ഖജനാവാണ് കേരളത്തിന്റെ ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർഥം വരുന്ന 'ഖജാന' എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യുവകുപ്പിന്റെ കീഴിൽ ട്രഷറിയായി മാറി.[1]. 01.08.1963ന് ലാന്റ് റവന്യൂ വകുപ്പിനെ വിഭജിച്ച് ട്രഷറി ഡയറക്ടർ വകുപ്പു തലവനായി ധനകാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിൽ ട്രഷറി വകുപ്പ് രൂപീകരിക്കപ്പെട്ടു. നിലവിൽ 4 പ്രാദേശിക ഡയറക്ടറേറ്റുകളും 23 ജില്ലാ ട്രഷറികളും 12 സ്റ്റാമ്പ് ഡിപ്പോകളും 7 പെൻഷൻ പേയ്മെന്റ് സബ്ബ് ട്രഷറികളുൾപ്പെടെ 189 സബ്ബ് ട്രഷറികളും ഉണ്ട്. പണമിടപാടു നടത്തുന്ന രീതിയുടെ അടിസ്ഥാനത്തിൽ 157 എണ്ണം ബാങ്കിങ് ട്രഷറികളും 60 എണ്ണം നോൺ ബാങ്കിങ് ട്രഷറികളുമാണ്.[2] കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായാണ് ട്രഷറി പ്രവർത്തിക്കുന്നത്.
പ്രധാന ചുമതലകൾ
തിരുത്തുക- സർക്കാരിലേക്കുള്ള പണം സ്വീകരിക്കൽ
- സർക്കാരിന്റെ പണം സൂക്ഷിക്കൽ
- സർക്കാരിനു വേണ്ടി പണം വിതരണം ചെയ്യൽ
- സർക്കാരിനു വേണ്ടി കണക്കുകൾ തയ്യാറാക്കൽ
- അക്കൌണ്ടന്റ് ജനറലിനു കണക്കുകൾ നൽകൽ
- ട്രഷറി സേവിംഗ്സ് ബാങ്ക് ഇടപാടുകൾ
- ശമ്പളവും പെൻഷനും വിതരണം ചെയ്യൽ
- മുദ്രപത്രങ്ങൾ വിതരണം ചെയ്യൽ
- സർക്കാരിന്റെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കൽ
ട്രഷറി സേവിംഗ്സ് ബാങ്ക്
തിരുത്തുകഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം, തിരുവിതാംകൂർ ട്രഷറിയിൽ നിലനിന്നിരുന്ന സേവിങ്‌സ് ബാങ്ക് സംവിധാനം അതേപടി നിലനിർത്തുകയായിരുന്നു. രാജ്യത്തെ മറ്റൊരു ട്രഷറിയിലും ഇത്തരമൊന്നില്ല[1].
- ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട്
- ട്രഷറി പബ്ലിക് അക്കൌണ്ട്
- ട്രഷറി സെക്യൂരിറ്റി അക്കൌണ്ട്
- പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട്
- ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ്
- ജേർണലിസ്റ്റ് പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട്
എന്നിങ്ങനെ വിവിധ തരത്തിലുള്ള അക്കൌണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നു. 5 ലക്ഷം സ്ഥിര നിക്ഷേപങ്ങളും 6.75 ലക്ഷം വിവിധ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൊണ്ടുകളും സംസ്ഥാനത്തെ ട്രഷറികളിൽ ഉണ്ട്[2].
പെൻഷൻ
തിരുത്തുകനാലു ലക്ഷത്തോളം പെൻഷൻകാർക്കായി 156 തരത്തിലുള്ള പെൻഷനുകൾ സംസ്ഥാനത്തെ ട്രഷറികളിൽ നിന്നും വിതരണം ചെയ്യപ്പെടുന്നു[2].
- സർവ്വീസ് പെൻഷൻ
- കുടുംബ പെൻഷൻ
- മറ്റു സംസ്ഥാന പെൻഷൻ
- കേന്ദ്ര പെൻഷൻ
- സ്വാതന്ത്ര്യ സമര പെൻഷൻ
- മിലിട്ടറി പെൻഷൻ
എന്നിങ്ങനെയാണ് പ്രധാനപ്പെട്ട തരം പെൻഷനുകൾ. പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴിയും മണി ഓർഡർ വഴിയുമാണ് പെൻഷൻ വിതരണം ചെയ്യപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "തിരുവിതാംകൂറിന്റെ 'ഖജാന' ഇന്നത്തെ ട്രഷറി മാതൃഭൂമി ദിനപത്രം, 29 ജൂലൈ 2013; ശേഖരിച്ചത് 29 ജൂലൈ 2013". Archived from the original on 2013-07-29. Retrieved 2014-05-02.
- ↑ 2.0 2.1 2.2 കേരള സർക്കാർ വെബ്സൈറ്റിലെ ട്രഷറി പേജ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കേരള ട്രഷറി വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് Archived 2014-04-26 at the Wayback Machine.