ട്യൂസ്ഡേ വെൽഡ്
ട്യൂസ്ഡേ വെൽഡ് (ജനനം: സൂസൻ കെർ വെൽഡ്; ഓഗസ്റ്റ് 27, 1943) ഒരു അമേരിക്കൻ നടിയാണ്. ഒരു ബാലനടിയായി അഭിനയിക്കാൻ തുടങ്ങിയ അവർ 1950 കളുടെ അവസാനത്തിൽ ഇരുത്തം വന്ന വേഷങ്ങളിലേക്ക് മുന്നേറി. 1960-ൽ ഏറ്റവും മികച്ച പുതുമുഖ വനിതയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവർ നേടി. തുടർന്നുള്ള ദശകത്തിൽ അവർ സിനിമകളിൽ നാടകീയമായ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു സുസ്ഥിരമായ കരിയർ അവർ സ്ഥാപിച്ചു.
ട്യൂസ്ഡേ വെൽഡ് | |
---|---|
ജനനം | സൂസൻ കെർ വെൽഡ് ഓഗസ്റ്റ് 27, 1943 |
തൊഴിൽ | നടി |
സജീവ കാലം | 1955–2001 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 2 |
ആദ്യകാലജീവിതം
തിരുത്തുകട്യൂസ്ഡേ വെൽഡ് 1943 ഓഗസ്റ്റ് 27 ന് മാൻഹട്ടനിൽ സൂസൻ കെർ വെൽഡ് എന്ന പേരിൽ ജനിച്ചു.[1] അവളുടെ പിതാവ് മസാച്ചുസെറ്റ്സിലെ വെൽഡ് കുടുംബത്തിലെ ലാത്രോപ്പ് മോട്ട്ലി വെൽഡായിരുന്നു. മകളുടെ നാലാം ജന്മദിനത്തിന് തൊട്ടുമുമ്പായി, 1947-ൽ 49-ാം വയസ്സിൽ അവളുടെ പിതാവ് അന്തരിച്ചു. അവളുടെ മാതാവ് യോസെൻ ബാൽഫോർ കെർ, കലാകാരനും ലൈഫ് മാഗസിൻ ചിത്രകാരനുമായ വില്യം ബാൽഫോർ കെറിന്റെ മകളും ലാത്രോപ്പ് വെൽഡിന്റെ നാലാമത്തെയും അവസാനത്തെയും ഭാര്യയുമായിരുന്നു.[2][3] കാനഡയിൽ ജനിച്ച വില്യം ബാൽഫോർ കെർ സ്കോട്ടിഷ് വംശപരമ്പരയുള്ള വ്യക്തിയായിരുന്നു.[4] അദ്ദേഹത്തിന്റെ മാതാവ് ലില്ലി ഫ്ലോറൻസ് ബെൽ കെർ, കണ്ടുപിടുത്തക്കാരനായ അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ[5] ആദ്യ കസിനും പിതാവ് വില്യം കെർ ഒരു സ്കോട്ടിഷ് ബിസിനസുകാരനും ബാങ്കറുമായിരുന്നു.[6] ട്യൂസ്ഡേ വെൽഡിന് സാറാ കിംഗ് വെൽഡ്, ഡേവിഡ് ബാൽഫോർ വെൽഡ് എന്നീ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു.[7] 1959 ഒക്ടോബർ 9-ന് അവൾ നിയമപരമായി തന്റെ പേര് ട്യൂസ്ഡേ വെൽഡ് എന്നാക്കി മാറ്റി.[8][9]
സ്വകാര്യ ജീവിതം
തിരുത്തുകട്യൂസ്ഡേ വെൽഡ് മൂന്ന് തവണ വിവാഹിതയാണ്. ആദ്യം തിരക്കഥാകൃത്ത് ക്ലോഡ് ഹാർസുമായി 1965 ഒക്ടോബർ 23 ന് വിവാഹിതയാകുകയും 1971 ഫെബ്രുവരി 18-ന് വിവാഹമോചനം നേടുകയും ചെയ്തു. അവർക്ക് 1966 ആഗസ്ത് 26-ന് ജനിച്ച നതാഷ എന്നൊരു മകളുണ്ടായിരുന്നു. വിവാഹമോചനത്തോടെ വെൽഡിന് നതാഷയുടെ സംരക്ഷണം നൽകപ്പെടുകയും പ്രതിമാസം കുട്ടിയുടെ സംരക്ഷണത്തിനായി $100 നൽകുകയും ചെയ്തു.[10]
പിന്നീട് 1975 സെപ്റ്റംബർ 20-ന് ബ്രിട്ടീഷ് നടനും സംഗീതജ്ഞനും ഹാസ്യനടനുമായ ഡഡ്‌ലി മൂറിനെ അവർ വിവാഹം കഴിച്ചു. 1976 ഫെബ്രുവരി 26-ന് അവർക്ക് പാട്രിക് എന്നൊരു മകൻ ജനിച്ചു. 1980-ൽ ദമ്പതികൾ വിവാഹമോചനം നേടിയതോടെ വെൽഡിന് $200,000 സെറ്റിൽമെന്റും അടുത്ത 4 വർഷത്തേക്ക് $3,000 പ്രതിമാസ ജീവനാംശവും കുട്ടിയുടെ സംരക്ഷണത്തിന് പ്രതിമാസം $2,500 അധികമായും ലഭിച്ചു.[11]
1985 ഒക്‌ടോബർ 18-ന് ഇസ്രയേലി കച്ചേരി വയലിനിസ്റ്റും സംഗീത സംഘത്തലവനുമായ പിഞ്ചാസ് സുക്കർമനെ വിവാഹം കഴിച്ച അവർ അദ്ദേഹത്തിന്റെ പെൺമക്കളായ അരിയാനയ്ക്കും നതാലിയയ്ക്കും രണ്ടാനമ്മയായി. 1998-ൽ ദമ്പതികൾ വേർപിരിഞ്ഞു. വിവാഹങ്ങൾക്കിടയിലെ ഇടവേളകളിൽ, വെൽഡ് അൽ പാസിനോ,[12] ഡേവിഡ് സ്റ്റെയ്ൻബെർഗ്,[13] മിഖായേൽ ബാരിഷ്നിക്കോവ്[14] (അയാളുടെ മുൻ കാമുകി ജെസ്സിക്ക ലാംഗെ, വെൽഡിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു),[15] ഒമർ ഷെരീഫ്,[16] റിച്ചാർഡ് ഗെർ,[17] റയാൻ ഒ നീൽ[18] എന്നിവരുമായി ഡേറ്റ് ചെയ്തിരുന്നു.
വെൽഡ് 2000-കളുടെ അവസാനത്തിൽ ന്യൂയോർക്കിലെ മൊണ്ടോക്കിലുള്ള തന്റെ ബീച്ച് ഹൗസ് വിറ്റഴിക്കുകയും കൊളറാഡോയിലെ കാർബണ്ടേലിലേക്ക് താമസം മാറുകയും ചെയ്തു. 2018-ൽ അവർ കൊളറാഡോ വിട്ട് ഹോളിവുഡ് ഹിൽസിൽ 1.8 മില്യൺ ഡോളറിന്റെ ഒരു വീട് വാങ്ങി.[19]
അവലംബം
തിരുത്തുക- ↑ "Weld, Tuesday (1943—)". Encyclopedia.com. Cengage. Retrieved March 18, 2022.
- ↑ "Profile of Lathrop M. Weld". The New York Times. June 7, 1947.
- ↑ "Yosene Ker a Bride; Wed to Lathrop M. Weld in Municipal Marriage Chapel". The New York Times. January 28, 1934.
- ↑ Hayne, Carolyn (April 2004). "William Balfour Ker". Ask Art. Retrieved June 21, 2019.
- ↑ "Alexander Graham Bell Autograph – Bell poignantly seeks help for children, 1922". History in Ink. Retrieved June 20, 2019.
- ↑ Lynx, David; Wilbur, Yvonne (November 30, 2009). "Moxee Company, The (Yakima County)". HistoryLink.
- ↑ "Tuesday Weld: 'I Didn't Have to Play Lolita – I Was Lolita'". Moviecrazed. Archived from the original on 2019-03-12. Retrieved April 22, 2015.
- ↑ "Name made legal, 1959". Los Angeles Examiner Negatives Collection, 1950–1961. University of Southern California Libraries. Retrieved April 22, 2015.
- ↑ "Tuesday Weld Given Legal Name on Friday". Los Angeles Times. October 10, 1959. p. 3.
- ↑ "Tuesday Weld Gets Divorce". The New York Times. February 19, 1971.
- ↑ Best of the Gossip Columns (September 29, 1981) – via Google Books
- ↑ Lawrence Grobel (2006). Al Pacino. Simon and Schuster. p. 59. ISBN 1416955569.
- ↑ Guy Flatley (November 7, 1971). "Most of All, Tuesday Remembers Mama". The New York Times. Retrieved February 1, 2020.
- ↑ "Walter Scott's Personality Parade". The Boston Globe. February 20, 1983.
- ↑ Cheryl McCall (June 15, 1981). "After Raising Cain in 'Postman,' Jessica Lange Rears Baryshnikov's Babe—Lovingly". People.
- ↑ The sad life of Omar Sharif – Hollywood's Sultan of seduction
- ↑ Liz Smith (January 3, 1980). "Rampant rumors off 1980–Chap. One". New York Daily News.
- ↑ Tatum O'Neal (2004). A Paper Life. HarperCollins. p. 39. ISBN 0060751029.
- ↑ Mark David (April 3, 2018). "Tuesday Weld Picks Up Hollywood Hills Home". Variety.