ടോർബറ്റ്-ഇ ജാം
ടോർബറ്റ്-ഇ ജാം ( പേർഷ്യൻ: تربت جام; also known as Torbat-e Sheykh Jām and Turbat-i-Shaikh Jam എന്നും അറിയപ്പെടുന്നു)[2] ഇറാനിലെ റസാവി ഖൊറാസൻ പ്രവിശ്യയിലെ ടോർബറ്റ്-ഇ ജാം കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം നഗരതത്തിലെ ജനസംഖ്യ 100,449 ആയിരുന്നു. ഗ്രേറ്റർ ഖൊറാസാനിലെ പുരാതന നഗരങ്ങളിലൊന്നാണ് ടോർബറ്റ്-ഇ ജാം നഗരം.
ടോർബറ്റ്-ഇ ജാം تربت جام | |
---|---|
നഗരം | |
Coordinates: 35°14′38″N 60°37′21″E / 35.24389°N 60.62250°E | |
Country | Iran |
പ്രവിശ്യ | റസാവി ഖൊറാസാൻ |
County | ടോർബറ്റ്-ഇ ജാം |
ബക്ഷ് | Central |
(2016 Census) | |
• നഗരപ്രദേശം | 100,449[1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
ടോർബറ്റ്-ഇ ജാം at GEOnet Names Server |
സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു പുരാതന നഗരമാണ് ടോർബറ്റ്-ഇ ജാം. ഇത് മഷാദിന്റെ തെക്ക് പടിഞ്ഞാറായി ഏകദേശം 160 കിലോമീറ്റർ (99 മൈൽ) ദൂരത്തിലും തയ്ബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) വടക്കായും, അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) പടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്. ശൈഖ് അഹമ്മദ് ജാമിയുടെയും ഖാസിം-ഇ അൻവാറിന്റെയും മസാർ (ശവകുടീരം) പോലെയുള്ള നിരവധി പുരാതന സ്ഥലങ്ങൾ അവിടെയുണ്ട്. ബെസ്ദ്, മഹമൂദാബാദ്, നിൽഷഹ്ർ തുടങ്ങി നിരവധി ഗ്രാമങ്ങളും ഈ കൗണ്ടിയിൽ ഉൾപ്പെടുന്നു.
സംഗീതം
തിരുത്തുകഇറാനിയൻ സംസ്കാരത്തിൽ ടോർബറ്റ്-ഇ-ജാം സംഗീതത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ടോർബറ്റ്-ഇ-ജാമിലെ ആളുകൾക്കിടയിൽ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ ഒരു സംഗീതോപകരണമായ ഡോട്ടാർ, വളരെ വൈദഗ്ധ്യത്തോടെ വായിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Statistical Center of Iran > Home".
- ↑ ടോർബറ്റ്-ഇ ജാം can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3087659" in the "Unique Feature Id" form, and clicking on "Search Database".