ടോറി ബർച്ച്
ഒരു അമേരിക്കൻ ഫാഷൻ ഡിസൈനറും ബിസിനസ് വുമണും സാമൂഹ്യ പ്രവർത്തകയുമാണ് ടോറി ബർച്ച്. ടോറി ബർച്ച് LLC എന്ന കമ്പനിയുടെ ചെയർമാനും സി.ഇ.ഒയുമാണ്. ഫാഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3] 2015ൽ ഫോബ്സ് മാസികയുടെ ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയിൽ 73-ാം സ്ഥാനത്തായിരുന്നു ടോറി ബർച്ച്.[4]
ടോറി ബർച്ച് | |
---|---|
ജനനം | ടോറി ബർച്ച് ജൂൺ 17, 1966 |
വിദ്യാഭ്യാസം | പെൻസിൽവാനിയ സർവകലാശാല (ബി.എ) |
തൊഴിൽ | ഫാഷൻ ഡിസൈനർ ചെയർമാൻ, സി.ഇ.ഒ - and Designer at ടോറി ബർച്ച് LLC[1] |
അറിയപ്പെടുന്നത് | ടോറി ബർച്ച് കമ്പനി |
ജീവിതപങ്കാളി(കൾ) | വില്യം മക്ലോവ് (1993; divorced) ജെ. ക്രിസ്റ്റഫർ ബർച്ച് (1996-2006; divorced) |
പുരസ്കാരങ്ങൾ | 2005 റൈസിങ് സ്റ്റാർ, ഫാഷൻ ഗ്രൂപ്പ് ഇന്റർനാഷണൽ; 2007 ആക്സസറീസ് ബ്രാൻഡ് ലോഞ്ച് അവാർഡ്, ആക്സസറീസ് കൗൺസിൽ എക്സലൻസ് അവാർഡ്; 2008 ആക്സസറീസ് ഡിസൈനർ ഓഫ് ദി ഇയർ, കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനർ ഓഫ് അമേരിക്ക |
ജീവിതരേഖ
തിരുത്തുക1966 ജൂൺ 17ന് പെൻസിൽവാനിയയിലെ വാലി ഫോർജിൽ ജനിച്ചു.[5] റെവ, ഇറ ഏൾ റോബിൻസൺ എന്നിവരുടെ മകളാണ്.[6] റോബർട്ട്, ജെയിംസ്, ലിയോണാർഡ് എന്നീ സഹോദരങ്ങളോടൊപ്പം വാലി ഫോർജ് ദേശീയ ചരിത്ര പാർക്കിന് സമീപത്തുള്ള ഒരു വാലി ഫോർജ് ഫാംഹൗസിലാണ് ടോറി വളർന്നത്.[7][7] ഓഹരി വിപണിയിൽ തൽപ്പരനും ഒരു പേപ്പർ കപ്പ് കമ്പനിയുടെ ഉടമയുമായിരുന്നു ലോറിയുടെ പിതാവ്.[8][9]
പെൻസിൽവാനിയയിലെ റോസ്മണ്ടിലെ ആഗ്നസ് ഇർവിൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂളിലെ ടെന്നിസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.[7] ആഭരണ ഡിസൈനർ കാര റോസ്, ടോറിയുടെ സഹപാഠിയാണ്.[10] കിങ് ഓഫ് പ്രഷ്യ മാളിലെ ബെനെട്ടണിലായിരുന്നു ആദ്യത്തെ ജോലി.[10]
തുർന്ന് പെൻസിൽവാനിയ സർവകലാശാലയിൽ പഠനം ആരംഭിച്ചു. സർവകലാശാലയിലെ സംഘടനയായിരുന്ന കാപ ആൽഫ തിറ്റയിലെ അംഗമായിരുന്നു. 1988 ൽ ബിരുദം നേടി.[7] കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറ്റി. ന്യൂയോർക്കിൽ യൂഗോസ്ലോവ്യൻ ഡിസൈനറായ സോറനു കീഴിൽ ജോലി ചെയ്തു തുടങ്ങി.[7] തുടർന്ന് മറ്റ് ഡിസൈനർമാർക്കൊപ്പം പരസ്യങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.[7][11][12]
ഫാഷൻ ലേബൽ
തിരുത്തുക2004 ഫെബ്രുവരിയിൽ ആദ്യത്തെ ഫാഷൻ ലേബലായ "TRB by Tory Burch" (പിന്നീട് ടോറി ബർച്ച് എന്നറിയപ്പെട്ടു) ആരംഭിച്ചു. മാൻഹട്ടനിലെ നോലിറ്റ ജില്ലയിൽ ഇതിന്റെ ആദ്യ വിപണന ശാലയും ആരംഭിച്ചു.[5][13][14] ഭൂരിഭാഗം വസ്തുക്കളും ആദ്യദിനം തന്നെ വിൽക്കപ്പെടുകയുണ്ടായി.[15][16] "the next big thing in fashion" എന്ന് അമേരിക്കൻ അവതാരക ഓപ്ര വിൻഫ്രി, തന്റെ പരിപാടിയായ ഓപ്ര വിൻഫ്രി ഷോയിൽ ടോറി ബർച്ചിനെക്കുറിച്ച് പറയുകയുണ്ടായി. ആ ദിവസം ടോറിയുടെ വെബ്‌സൈറ്റ് 8 മില്യൺ പേർ സന്ദർശിക്കുകയുണ്ടായി.[17][18]
കമ്പനി ആരംഭിച്ച ശേഷം 200 ടോറി ബർച്ച് സ്റ്റോറുകൾ ലോകത്ത് പല ഭാഗങ്ങളിലായി തുടങ്ങുകയുണ്ടായി.[19] റെഡി-ടു-വെയർ, ഷൂ, ഹാന്റ്‌ബാഗ്, വാച്ചുകൾ, അലങ്കാര വസ്തുക്കൾ, സുഗന്ധവസ്തുക്കൾ തുടങ്ങിയ വസ്തുക്കൾ വിതരണം ചെയ്യാൻ നിലവിൽ ലോകത്താകമാനം 3,000 വിപണനശാലകൾ ടോറി ബർച്ച് കമ്പനിയ്ക്ക് സ്വന്തമായുണ്ട്.[16][19][20]
പങ്കെടുത്ത ടെലിവിഷൻ പരിപാടികൾ
തിരുത്തുകYear | Film | Role | Notes |
---|---|---|---|
2005 | ദി ഓപ്ര വിൻഫ്രി ശോ | അതിഥി | ഏപ്രിൽ 4, 2005 എപ്പിസോഡ് |
2009 | ഗോസിപ്പ് ഗേൾ | സ്വയം | സീസൺ 3, എപ്പിസോഡ് 4[21] |
2010 | പ്രോജക്ട് റൺവേ | വിധികർത്താവ് (അതിഥിയായി) | സീസൺ 7, എപ്പിസോഡ് 6 |
2012 | CBS ന്യൂസ് സൺഡേ മോണിങ് | അതിഥി | ജനുവരി 29, 2012 എപ്പിസോഡ് |
ഫാഷൻ കിങ് | സ്വയം | ||
ഐക്കൺക്ലാസ്റ്റ്സ് | ഡോക്യുമെന്ററി വിഷയം | സീസൺ 6, എപ്പിസോഡ് 4 | |
2014 | ഗുഡ് മോർണിങ് അമേരിക്ക | അതിഥി | ഒക്ടോബർ 14, 2014 എപ്പിസോഡ് |
ചാർലി റോസ് | അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തി | ഒക്ടോബർ 16, 2014 എപ്പിസോഡ്[22] |
പുരസ്കാരങ്ങൾ
തിരുത്തുക2005 ൽ ഫാഷൻ ഗ്രൂപ്പ് ഇന്റർനാഷണലിന്റെ റൈസിങ് സ്റ്റാർ പുരസ്കാരം ലഭിച്ചു.[5] 2007 ൽ ആക്സസറീസ് കൗൺസിൽ എക്സലൻസ് അവാർഡ് നേടുകയുണ്ടായി.[5][23] മികച്ച ഉപകരണ ഡിസൈനർക്കുള്ള കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനർ ഓഫ് അമേരിക്ക പുരസ്കാരം 2008 ൽ ലഭിച്ചു.[24] 2015 ൽ സ്തനാർബുദ ഗവേഷണ ഫൗണ്ടേഷന്റെ സാന്ദ്ര തൗബ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചു.[25][26]
2015ൽ ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ അതിശക്തരായ വനിതകളുടെ പട്ടികയിൽ 73-ാം സ്ഥാനത്തെത്തിയിരുന്നു.[4][27]
മറ്റ് പ്രവർത്തനങ്ങൾ
തിരുത്തുകസൊസൈറ്റി ഓഫ് മെമ്മോറിയൽ സ്ലോൻ - കെറ്റെറിങ് കാൻസർ സെന്റർ,[28][29] സ്തനാർബുദ ഗവേഷണ ഫൗണ്ടേഷൻ,[30] സ്റ്റാർട്ടപ്പ് അമേരിക്ക പാർട്ണർഷിപ്പ്,[31] ബേർണ്സ് ഫൗണ്ടേഷൻ[32] എന്നീ സംഘടനകളുടെ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2009 ൽ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ടോറി ബർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.[33][34] ഈ ഫൗണ്ടേഷനിലൂടെ ചെറിയ വ്യാപാര ലോണുകൾ നൽകുന്നുണ്ട്. 1991 ൽ സ്ഥാപിക്കപ്പെട്ട ACCION USA എന്ന കമ്പനിയുമായി സഹകരിച്ചാണ് നിലവിൽ ടോറി ബർച്ച് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.[35][36][37] ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായും ബർച്ച് സ്റ്റോറുകൾ വിപണനം നടത്തുന്നുണ്ട്.[38]
അവലംബം
തിരുത്തുക- ↑ About Us. ToryBurch.com.
- ↑ Forbes Magazine "The World's Billionaires: Tory Burch" March 2013
- ↑ "Tory Burch". New York. Archived from the original on 2008-09-08. Retrieved 2008-08-14.
- ↑ 4.0 4.1 "The World's 100 Most Powerful Women: #73 Tory Burch". Forbes. Retrieved 5 June 2015.
- ↑ 5.0 5.1 5.2 5.3 "About Tory Burch". ToryBurch.com. Archived from the original on July 8, 2007. Retrieved 2008-08-14.
- ↑ Ashley Lutz (February 11, 2014). "How Tory Burch Became A Fashion Billionaire In Less Than A Decade". Business Insider.
- ↑ 7.0 7.1 7.2 7.3 7.4 7.5 Michael Shnayerson (2007-02-01). "An Empire Of Her Own". Vanity Fair. Retrieved 2014-10-18.
- ↑ Vos is Neias: "New York City - Examining The 'Halacha' If Jewish Fashion Mogul Needs A 'Get'". November 2, 2008.
- ↑ Vanessa Grigoriadis (December 2012). "Tory Burch's Ex Factor". Vanity Fair.
- ↑ 10.0 10.1 O'Halloran, Caroline (March 18, 2011). "Rock star ascending: Main Line-bred jewelry maker Kara Ross". Mainline Media News. Archived from the original on 2013-04-11. Retrieved March 26, 2013.
- ↑ Kroll, Betsy (2007-09-21). "Tory's Turn". Time. Time Inc. Archived from the original on 2008-07-25. Retrieved 2008-08-14.
- ↑ Fitzpatrick, Tommye (2012-09-10). "First Person - Tory Burch Says Work Hard, Think Long Term and Be Patient". The Business of Fashion. Archived from the original on 2013-07-09. Retrieved 2013-07-03.
- ↑ Wahba, Phil (September 25, 2014). "Tory Burch takes on Ralph Lauren veteran as co-CEO". Fortune. Retrieved 29 October 2014.
- ↑ Agins, Teri. "How Tory Burch Found Her Stride". Wall Street Journal. February 1, 2008.
- ↑ Merkin, Daphne (December 1, 2011). "Perfectly Perfect: Tory Burch". T: The New York Times Style Magazine. Retrieved 29 October 2014.
- ↑ 16.0 16.1 Portillo, Caroline McMillan (2014-07-23). "Exclusive: Tory Burch on life 'Perpetually' out of her comfort zone and why big risks pay big dividends". Columbus Business First. Retrieved 2014-07-23.
- ↑ Berkus, Nate (January 1, 2008). "Fashion Designer Tory Burch". Oprah.com. Archived from the original on 2017-10-18. Retrieved 29 October 2014.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Tory Burch". Voguepedia. Vogue. Archived from the original on August 4, 2014. Retrieved 29 October 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 19.0 19.1 Clifford, Catherine (May 12, 2017). "Why one exec passed up the chance to be president of this $127 billion company". CNBC. Retrieved May 17, 2017.
- ↑ Zinko, Carolyne (2013-01-25). "Empowerment in fashion for Tory Burch". San Francisco Chronicle. Retrieved 2013-01-29.
- ↑ "Designers Guest Star on 'Gossip Girl'". wwd.com. Retrieved 2009-08-13.
- ↑ "Tory Burch". Charlie Rose. CharlieRose.com (video). October 16, 2014. Archived from the original on 2014-11-13. Retrieved 8 November 2014.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Tory Burch and Kerry Washington". In Style. Time Inc. Archived from the original on 2008-10-09. Retrieved 2008-08-15.
- ↑ "Letter to Fashion Community 25 August 2008". The Council of Fashion Designers of America.
- ↑ "Symposium and Awards Luncheon October 29, 2015". BCRFcure.org. Breast Cancer Research Foundation. Archived from the original on 2015-09-23. Retrieved 6 November 2015.
- ↑ Breast Cancer Research Foundation (November 2, 2015). "The Breast Cancer Research Foundation Celebrates $48.5 Million Commitment to Breast Cancer Research". PR Newswire. Retrieved 6 November 2015.
- ↑ "The World's 100 Most Powerful Women 28 May 2014". Forbes.
- ↑ "CFDA Organization". CFDA.com. 2014.
- ↑ "Administrative Board". The Society of Memorial Sloan Kettering Cancer Center. 2014. Archived from the original on 2014-04-07. Retrieved 2018-03-19.
- ↑ "Breast Cancer Research Foundation Adds to Board". Women’s Wear Daily. 13 March 2012. Retrieved 7 April 2014.
- ↑ "Entrepreneur All-Stars Join the Startup America Partnership". the White House. 23 August 2011.
- ↑ "New Trustees Elected to the Board of the Barnes Foundation". Black Art in America. 17 January 2013. Archived from the original on 2013-03-20. Retrieved 7 April 2014.
- ↑ Tory Burch Foundation website
- ↑ Hale, Katie (2013-04-15). "Pitch Perfect Isn't Possible — But Get Up Anyways". The Grindstone. Archived from the original on 2014-04-07. Retrieved 2013-05-30.
- ↑ Burch, Tory (2009-09-17). "Guest Post: Tory Burch on Helping Small Businesses". Fortune. Archived from the original on 2009-09-24. Retrieved 2010-01-10.
- ↑ Harman, Gina (2009-09-18). "Tory Burch Raises Awareness and Funds for U.S. Microfinance". AccionUSA. Archived from the original on 2010-06-21. Retrieved 2010-01-10.
- ↑ Caroline McMillan Portillo (July 19, 2014). "Billionaire designer Tory Burch says it pays to be generous, scrappy and a little stubborn". BizWomen.com.
- ↑ "Defying the Downturn". CNBC.[പ്രവർത്തിക്കാത്ത കണ്ണി]