ടോപ്പട്ടോപ്പാ മലനിരകൾ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, വെഞ്ചുറാ കൗണ്ടിയിൽ, ഓജായി, സാന്താ പോളാ, ഫിൽമോർ എന്നിവയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന പർവത നിരകളാണ്. ഇവ തെക്കൻ കാലിഫോർണിയയിലെ ട്രാൻസ്വേർസ് നിരകളുടെ ഭാഗമാണ്.

Topatopa Mountains
Northeastern face as viewed from Santa Clarita
ഉയരം കൂടിയ പർവതം
PeakHines Peak
Elevation6,716 അടി (2,047 മീ)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryUnited States
StateCalifornia
RegionVentura County
Parent rangeTransverse Ranges
Borders onSierra Pelona Mountains and Sierra Madre Mountains

ഭൂമിശാസ്ത്രം

തിരുത്തുക

സിയേറാ മാഡ്രെ മലനിരകളുടെ കിഴക്ക്, കിഴക്കുപടിഞ്ഞാറൻ ദിശയിലും സിയേറാ പെലോണ മലനിരകളുടെ പടിഞ്ഞാറേ ദിശയിലുമായാണ് ടോപ്പടോപ്പാ മലനിരകളുടെ സ്ഥാനം. ഈ മലനിരകളുടെ തെക്കുഭാഗത്തായി സാന്താ ക്ലാര നദീതടം സ്ഥിതിചെയ്യുന്നു. മലനിരകളിൽനിന്നുത്ഭവിക്കുന്ന നിരവധി അരുവികൾ സാന്താ ക്ലാരാ നദിയിലേയ്ക്കു പ്രവഹിക്കുന്നു. തോമസ് അക്വിനാസ് കോളേജിൽ നിന്ന് ഏകദേശം ആറ് മൈൽ വടക്കായുള്ള ഹൈൻസ് കൊടുമുടിയിൽ ഈ മലനിരകൾ  6,716 അടി (2,047 മീറ്റർ) ഉയരത്തിൽ എത്തുന്നു. ശൈത്യകാലത്ത് പതിവായി മഞ്ഞുവീഴ്ചയുണ്ടാകുന്നു. പർവതനിരകളിലെ ഒരേയൊരു പ്രധാന ജലസംഭരണി പീരു തടാകമാണ്.

പ്രകൃതി ചരിത്രം

തിരുത്തുക

ടോപ്പട്ടോപ്പാ മലനിരകൾ തെക്കൻ ലോസ് പഡ്രെസ് ദേശീയവനത്തിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. സെസ്പെ വന്യപ്രദേശവും സെസ്പെ കൊണ്ടോർ സാങ്ച്വറിയും പ്രാഥമികമായി ടോപ്പടോപ്പാ മലനികളടുടെ താഴ്വാരത്തിലാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന കാലിഫോർണിയ കൊണ്ടോറുകൾ (ഒരു തരം കഴുകൻ) കാണപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമാണ് അവ.

ഉയരമുള്ള കൊടുമുടികൾ

തിരുത്തുക

സമീപത്തെ തിരശ്ചീന മലനിരകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടോപ്പട്ടോപ്പാ_മലനിരകൾ&oldid=2829155" എന്ന താളിൽനിന്ന് ശേഖരിച്ചത്