ടോണി റോബിൻസ്
അന്തോണി ജയ് "ടോണി" റോബിൻസ് (ജനനം അന്തോണി ജി. മഹാവോറിക് ഫെബ്രുവരി 29, 1960) ഒരു അമേരിക്കൻ എഴുത്തുകാരനും സംരംഭകനും മനുഷ്യാവകാശപ്രവർത്തകനും ലൈഫ് കോച്ചും ആയി അറിയപ്പെടുന്നു.[1] ഇൻഫോമെർഷ്യൽ, സെമിനാറുകൾ, അൺലിമിറ്റഡ് പവർ, അവേക്കൻ ദ ജയിൻറ് വിത്തിൻ തുടങ്ങിയ അദ്ദേഹത്തിൻറെ സ്വയം സഹായ പുസ്തകങ്ങൾ എന്നിവയിലൂടെയാണ് റോബിൻസ് അറിയപ്പെടുന്നത്.[2][3]
റേഡിയോ പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും പ്രശസ്തനായ അദ്ദേഹം അഞ്ചുഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വാർഷിക വിൽപ്പനയിൽ ഏതാണ്ട് 6 ബില്ല്യൻ ഡോളർ സമ്പാദിക്കുന്ന നിരവധി കമ്പനികളുടെ സ്ഥാപകനാണ് റോബിൻസ്. 2015, 2016 വർഷങ്ങളിൽ അദ്ദേഹത്തെ വോർത് മാഗസിൻ പവർ 100 പട്ടികയിൽ ഉൾപ്പെടുത്തി.[4][5]ഫീഡിംഗ് അമേരിക്ക പോലെയുള്ള സംഘടനകളുമായി സഹകരിക്കുന്ന ഒരു ഫിലാന്ത്രോപിസ്റ്റ് ആണ് അദ്ദേഹം.[6]
ആദ്യകാലജീവിതം
തിരുത്തുകറോബിൻസ്1960 ഫെബ്രുവരി 29 ന് കാലിഫോർണിയയിലെ നോർത്ത് ഹോളിവുഡിൽ അന്തോണി ജി. മഹാവോറിക് ആയി ജനിച്ചു.[7]മൂന്ന് കുട്ടികളിൽ മൂത്തയാളാണ് റോബിൻസ്. ഏഴുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. റോബിൻസിന്റെ അമ്മക്ക് ഒരു സെമി-പ്രൊഫഷണൽ ബേസ്ബോൾ താരം ജിം റോബിൻസ് ഉൾപ്പെടെ നിരവധി ഭർത്താക്കൻമാരുണ്ടായിരുന്നു. റോബിൻസിന് 12 വയസ്സുള്ളപ്പോൾ നിയമപരമായി അദ്ദേഹം ദത്തെടുക്കുകയും ചെയ്തു.[8]
ടോണി റോബിൻസ് കാലിഫോർണിയയിലെ അസൂസയിലാണ് വളർന്നത്. ഗ്ലെൻഡോറ ഹൈസ്കൂളിൽ ചേർന്നു. സീനിയർ വർഷത്തിൽ സ്റ്റുഡന്റ് ബോഡി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വളർന്നുവരുന്ന സമയത്ത്, റോബിൻസ് തന്റെ സഹോദരങ്ങളെ സഹായിക്കാൻ ചില്ലറ ജോലിക്കാരനായി പ്രവർത്തിച്ചു.[9]
ബന്ധപ്പെട്ട ആളുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "How celebrity coach Tony Robbins spends his millions". Business Insider. Retrieved 2017-06-29.
- ↑ Schnall, Marianne (2014-11-20). "Interview with Tony Robbins on His New Book, 'Money: Master the Game'". Huffington Post. Retrieved 2017-06-29.
- ↑ Inc., NASDAQ,. "Feeding America to Ring The Nasdaq Stock Market Opening Bell". GlobeNewswire News Room. Retrieved 2017-06-29.
- ↑ FOX. "Tony Robbins: "Money: Master the Game"". KTTV. Retrieved 2017-06-29.
- ↑ "The Power 100 | 2016". Worth. 2016-10-17. Retrieved 2017-10-18.
- ↑ "The Power 100 | 2016". Worth. Retrieved 2017-06-29.
- ↑ O'Keefe, Brian (October 31, 2014). "Tony Robbins, The CEO Whisperer". Fortune. Retrieved November 1, 2014.
- ↑ O'Keefe, Brian (October 30, 2014). "Tony Robbins, The CEO Whisperer". Fortune. Retrieved June 29, 2017.
- ↑ Granberry, Michael (October 1, 1991). "A True Believer: Tony Robbins Has Attracted Converts – and Critics – to His Positive-Thinking Empire". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved June 29, 2017.
- ↑ "How you can better influence people". Archived from the original on 2012-10-15. Retrieved 2018-05-29.