ടോണി ചമ്മിണി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു പൊതുപ്രവർത്തകനാണ് ടോണി ചമ്മിണി. [1] 2010 മുതൽ കൊച്ചിൻ കോർപ്പറേഷന്റെ മേയറാണ് ഇദ്ദേഹം.

ടോണി ചമ്മിണി

ഇദ്ദേഹം കൊച്ചിയിൽ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 32[2] വർഷങ്ങൾക്കുശേഷം കോൺഗ്രസ്സിന് കോർപ്പറേഷൻ ഭരണം ലഭിച്ചപ്പോഴാണ് ഇദ്ദേഹം മേയറായത്.[3]

ജീവിതരേഖ തിരുത്തുക

രാഷ്ട്രീയജീവിതം തിരുത്തുക

കെ.എസ്.യു. ജില്ലാ സെക്രട്ടറി, സെൻറ് ആൽബർട്‌സ് കോളേജ് യൂണിയൻജനറൽ സെക്രട്ടറി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം എന്നീ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായിരുന്നു. 2000-ൽ കതൃക്കടവ് നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

2010-ൽ കതൃക്കടവിൽ നിന്ന് 1745 വോട്ടുകൾക്ക് ജയിച്ച ഇദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.[2] കൗണിസിലിൽ ആകെയുള്ള 74 സീറ്റിൽ 56 സീറ്റുകളും ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് ലഭിച്ചത്.[4]

അവലംബം തിരുത്തുക

  1. 1.0 1.1 "ടോണി ചമ്മിണി കൊച്ചി മേയറാവും കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് എൻ. വേണുഗോപാൽ". മാതൃഭൂമി. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. 2.0 2.1 "കൊച്ചിയുടെ മേയറായി ടോണി ചമ്മിണി സ്ഥാനമേറ്റു". തേജസ് ന്യൂസ്. 2010 നവംബർ 9. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. "ടോണി ചമ്മിണി കൊച്ചി മേയറാകും". വൺ ഇന്ത്യ, മലയാളം. 2010 നവംബർ 7. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  4. "ടോണി ചമ്മിണി മേയറാകും; ഭദ്ര സതീഷ് ഡെപ്യൂട്ടി മേയർ". വീക്ഷണം. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ടോണി_ചമ്മിണി&oldid=3967336" എന്ന താളിൽനിന്ന് ശേഖരിച്ചത്