ടോണി കാരബില്ലോ
ടോണി കാരബില്ലോ (മാർച്ച് 26, 1926 - ഒക്ടോബർ 28, 1997) ഒരു അമേരിക്കൻ ഫെമിനിസ്റ്റും ഗ്രാഫിക് ഡിസൈനറും ചരിത്രകാരിയുമായിരുന്നു.
ടോണി കാരബില്ലോ | |
---|---|
പ്രമാണം:Toni Carabillo late 1972.jpg | |
ജനനം | വിർജീനിയ ആൻ കാരബില്ലോ മാർച്ച് 26, 1926 |
മരണം | ഒക്ടോബർ 28, 1997 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ | (പ്രായം 71)
കലാലയം | Middlebury College Columbia University |
തൊഴിൽ | Graphic designer, historian, feminist |
കാലഘട്ടം | Second-wave feminism |
അറിയപ്പെടുന്നത് | Co-founded the Feminist Majority Foundation |
പങ്കാളി(കൾ) | Judith Meuli |
1926 മാർച്ച് 26 ന് ക്യൂൻസിലെ ജാക്സൺ ഹൈറ്റ്സിൽ വിർജീനിയ ആൻ കാരബില്ലോ എന്ന പേരിൽ ജനിച്ചു.[1] 1948-ൽ മിഡിൽബറി കോളേജിൽ നിന്ന് ബിരുദം നേടിയ അവർ 1949-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.[2]
കരിയർ
തിരുത്തുകസിസ്റ്റം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ അസിസ്റ്റന്റ് മാനേജരായി 11 വർഷം ജോലി ചെയ്തു. ജോലിക്കയറ്റം ശമ്പളം എന്നിവയിൽ ലിംഗവിവേചനം അനുഭവിക്കുന്ന വനിതാ ജീവനക്കാരുടെ ഒരു അനധികൃത സർവേയിൽ പങ്കെടുത്തതിനെ തുടർന്ന് അവർ അവിടെ ജോലി അവസാനിപ്പിച്ചു. 1966-ൽ നാഷണൽ ഓർഗനൈസേഷൻ ഫോർ വിമൻസിൽ (NOW) ചേർന്നു.[3] 1969-ൽ അവർ വിമൻസ് ഹെറിറ്റേജ് കോർപ്പറേഷൻ സ്ഥാപിച്ചു.
അവലംബം
തിരുത്തുക- ↑ Valk, Anne M. (2004). Notable American Women: A Biographical Dictionary Completing the Twentieth Century. Cambridge, Mass. [u.a.]: Belknap Press of Harvard Univ. Press. pp. 103–104. ISBN 978-0-674-01488-6.
- ↑ Saxon, Wolfgang (November 5, 1997). "Toni Carabillo, 71, Author At Forefront of Feminist Cause". The New York Times.
- ↑ "The Feminist Chronicles, 1953-1993 Authors' Biographies: Toni Carabillo". Feminist Majority Foundation. Retrieved 1 December 2015.