രണ്ടാം ലോകമഹായുദ്ധസമയത്ത് ദക്ഷിണ പസഫിക്കിലെ സഖ്യസേനാംഗങ്ങൾ ജാപ്പനീസ് പ്രചാരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാ റേഡിയോ പ്രക്ഷേപകരും നൽകിയ പേരാണ് ടോക്കിയോ റോസ്. [1]സൈനികരുടെ യുദ്ധകാല ബുദ്ധിമുട്ടുകൾക്കും സൈനിക നഷ്ടങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് വിദേശ സഖ്യസേനയെയും അവരുടെ കുടുംബങ്ങളെയും സ്വദേശത്ത് മടങ്ങുന്നതിനായി ദക്ഷിണ പസഫിക്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പരിപാടികൾ പ്രക്ഷേപണം ചെയ്തു. [1][2] ടോക്കിയോ, മനില, ഷാങ്ഹായ് എന്നിവിടങ്ങളിലുൾപ്പെടെ നിരവധി വനിതാ പ്രക്ഷേപകർ വിവിധ അപരനാമങ്ങളിലും സാമ്രാജ്യത്തിലുടനീളമുള്ള വിവിധ നഗരങ്ങളിലും പ്രവർത്തിച്ചു. .[3]"ടോക്കിയോ റോസ്" എന്ന പേര് ഒരു ജാപ്പനീസ് ബ്രോഡ്കാസ്റ്ററും ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. [2][4] എന്നാൽ ഇത് ആദ്യമായി യുഎസ് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് 1943-ൽ ഈ റേഡിയോ പ്രോഗ്രാമുകളുടെ പശ്ചാത്തലത്തിലാണ്.[5]


തോക്കുമായ് വന്നവരെ തോൽപിച്ചു വിട്ടവൾക്ക് ലോകം നൽകിയ പേരാണ് ടോക്യോ റോസ്‌. ഒരു ചരിത്രധൃായത്തിനു വഴിയൊരുക്കിയ പെൺകുട്ടിയാണ് ഐവ. മുഴുവൻ പേര് ഐവ ഇക്കുക്കോ ടോഗുറി ഡി ആക്വിനോ. ജപ്പാൻകാരായ മാതാപിതാക്കളുടെ മകളായ ഐവ അമേരിക്കയിൽ നിന്നും ഒഴിവുകാലത്ത് ജന്മനാട്ടിൽ എത്തിയതായിരുന്നു. അപ്പോഴാണ്‌ ലോകം ഞെട്ടിച്ച വാർത്ത‍ കേട്ടത് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചിരിക്കുന്നു. ജപ്പാനു ചുറ്റും പസഫിക് സമുദ്രത്തിൽ അമേരിക്കൻ സൈനികർ നങ്കുരമിട്ടിരിക്കുന്നു. ജപ്പാൻ സൈനത്തിൻറെയും ഭരണത്തിൻറെയും ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു. തത്കാലികമായിട്ടെങ്കിലും അക്രമണം തടയണം. അംഗബലവും ആയുധബലവും കൊണ്ട് അക്രമണത്തെ അതിജിവിക്കാകാതെ പുതിയ വഴികൾ തേടി.

ജപ്പാൻറെ സൈനികബുദ്ധികേന്ദ്രം ഉചിതമായ തിരുമാനമെടുത്തു സംഗിതവും സംഭാഷണവും ഇടകലർത്തി ഒരു റേഡിയോ പ്രക്ഷേപണം. അതീവവശ്യമായ ശബ്ദത്തിൽ ആരിലും ഗൃഹാതുരത്വം ഉണർത്തുന്ന സംഭാഷണശകലങ്ങൾ പ്രക്ഷേപണം ചെയ്യുക. അതു കേൾക്കുന്ന അമേരിക്കൻ സൈനൃത്തിനു തിരികെ വിടുകളിലെക്ക് മടങ്ങിപോകാൻ ആഗ്രഹം ഉണ്ടാകുന്ന തരത്തിൽ വശൃമായിരിക്കണം. ആ ദൌത്യവുമായി ഐവ അവതരിച്ചു. അവളുടെ ശബ്ദം പസഫിക് സമുദ്രത്തിൽ തമ്പടിച്ചുകിടന്ന അമേരിക്കൻ പട്ടാളക്കാരുടെ കാതുകളിൽ എത്തി. തിരികെവിടുകളിലെക്ക് പോകാനും ഭാരൃമാരെ കാണാനും കുടുംബത്തോടോപ്പം ജിവിക്കാനും അമേരിക്കൻ സൈനികർ ആഗ്രഹിച്ചു തുടങ്ങി. ഒടുവിൽ അമേരിക്കൻ നാവികപട മുഴുവൻ മടക്കിവിളിക്കാൻ അമേരിക്ക നിർബന്ധിതമായി. അങ്ങനെ ആസന്യമായ യുദ്ധത്തിനു വിരാമമായി. ലോകത്തിലെ ആദ്യത്തെ പ്രചാരണപ്രക്ഷേപണമായിരുന്നു(Propaganda Broadcast) അത്‌. ജപ്പാനെ രക്ഷിച്ച ആ പനിനീർപ്പുവിന് രാജൃം പുതിയ പേരു നല്കി ടോക്യോ റോസ്‌.

  1. 1.0 1.1 "Iva Toguri d'Aquino and "Tokyo Rose"". Famous Cases & Criminals. Federal Bureau of Investigation (FBI). Retrieved April 10, 2017.
  2. 2.0 2.1 Berg, Jerome S. The Early Shortwave Stations: A Broadcasting History Through 1945. Jefferson: McFarland, 2013. CREDO Reference. Web. Retrieved 5 March 2017. p.205.
  3. Shibusawa, Naoko (2010). "Femininity, Race, and Treachery: How 'Tokyo Rose' Became a Traitor to the United States after the Second World War". Gender and History. 22 (1): 169–88. doi:10.1111/j.1468-0424.2010.01584.x.
  4. Kushner, Barak. "Tokyo Rose." Propaganda and Mass Persuasion: A Historical Encyclopedia, 1500 to the Present. Ed. Nicholas John Cull, et al. 2003. Credo Reference. Accessed 05 Mar 2017.
  5. Arnot, Charles P. (June 22, 1943). "American Submarines Have Sunk 230 Japanese Ships in Pacific". Brainerd Daily Dispatch. p. 6. We were tuned in on Radio Tokyo when Tokyo Rose, the woman who broadcasts in English, came on the air with "Hello America ... You build 'em, we sink 'em..."

ഗ്രന്ഥസൂചിക

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
  1. Federal Communications Commission. Foreign Broadcast Intelligence Service (1944-08-14), Zero Hour, 08-14-1944 (Tokyo Rose), retrieved 2017-05-14
"https://ml.wikipedia.org/w/index.php?title=ടോക്യോ_റോസ്‌&oldid=3778972" എന്ന താളിൽനിന്ന് ശേഖരിച്ചത്