അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഏകദേശം 200 മൈൽ (325 കിലോമീറ്റർ) നീളമുള്ള മൊബൈൽ നദിയുടെ കൈവഴിയാണ് ടോംബിഗ്ബി നദി. അലബാമ നദിയ്‌ക്കൊപ്പം, മെക്സിക്കോ ഉൾക്കടലിലെ മൊബൈൽ ബേയിലേക്ക് പതിക്കുന്നതിന് മുമ്പായി ഇത് മൊബൈൽ നദിയായി മാറുന്നു. പടിഞ്ഞാറൻ അലബാമയിലെയും വടക്കുകിഴക്കൻ മിസിസിപ്പിയിലെയും ഭൂരിഭാഗം ഗ്രാമീണ തീരപ്രദേശങ്ങളും നദിയുടെ നീർത്തടത്തിൽ ഉൾക്കൊള്ളുന്നതോടൊപ്പം ഇത് പൊതുവെ തെക്കോട്ട് ഒഴുകുകയും ചെയ്യുന്നു.

ടോംബിഗ്ബി നദി
Tombigbee River at White Bluff (Ecor Blanc) in Demopolis
Tombigbee and Alabama river basins
CountryUnited States
StateAlabama and Mississippi
Physical characteristics
പ്രധാന സ്രോതസ്സ്Confluence of Tennessee-Tombigbee Waterway and Black Warrior River
നദീമുഖംMobile River, at Mobile, Alabama
നീളം200 miles (320 km)

ഒരുകാലത്ത് നദിയുടെ കിഴക്കൻ ശാഖയുടെ ഉറവിടം എന്നറിയപ്പെട്ടിരുന്ന ഇറ്റാവാമ്പ കൗണ്ടിയിലെ വടക്കൻ കൗണ്ടി ലൈനിനടുത്ത് ഫാർ മൌണ്ടിന്റെ തൊട്ടു തെക്കായി വടക്കുകിഴക്കൻ മിസിസിപ്പിയിൽനിന്നാണ് ഈ നദി ആരംഭിക്കുന്നത്.[1] ചരിത്രപരമായി, ടൌൺ ക്രീക്കിന്റെയും നദിയുടെ കിഴക്കൻ ശാഖയുടേയും സംഗമസ്ഥാനത്ത് വടക്കൻ മൺറോ കൗണ്ടിയിലാണ് നദിയുടെ തുടക്കം.

കിഴക്ക് ആബെർ‌ഡീൻ നഗരത്തിനടുത്തുള്ള ആബർ‌ഡീൻ തടാകത്തിലൂടെയും കൊളംബസിനടുത്തുള്ള കൊളംബസ് തടാകത്തിലൂടെയും നദി ഒഴുകുന്നു.

അവലംബം തിരുത്തുക

  1. U.S. Geological Survey Geographic Names Information System: Tombigbee River. Retrieved 14 June 2005.
"https://ml.wikipedia.org/w/index.php?title=ടോംബിഗ്ബി_നദി&oldid=3348259" എന്ന താളിൽനിന്ന് ശേഖരിച്ചത്