ടൊലുകാ താഴ്വര മെക്സിക്കോയുടെ മദ്ധ്യഭാഗത്ത് മെക്സിക്കോ താഴ്വരയുടെ (മെക്സിക്കോ സിറ്റി) തൊട്ടു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു താഴ്വരയാണ്. ഈ താഴ്വരയുടെ പഴയ പേര് മാറ്റ്ലാറ്റ്സിൻകോ എന്നായിരുന്നു.[1] പർവ്വതനിരകളാൽ വലയം ചെയ്യപ്പെട്ട് ഏകദേശം 35 കിലോമീറ്റർ ദൂരത്തിൽ വടക്കുമുതൽ തെക്കൻ ദിക്കിലേയ്ക്കുവരെയായി വ്യാപിച്ചു കിടക്കുന്ന ഈ താഴ്വരയുടെ പ്രൗഢമായ ഭാഗം നെവാഡോ ഡി ടൊലുകാ അഗ്നിപർവ്വതമാണ്. മെക്സിക്കോയിലെ ഏറ്റവും ഉയരമേറിയ താഴ്വരകളിലൊന്നായ ഇവിടെ അതിനാൽത്തന്നെ തണുത്ത കാലാവസ്ഥയാണുള്ളത്. 1940 കൾ മുതൽ വ്യവസായങ്ങളുടേയും ജനസംഖ്യാ വളർച്ചയുടേയും ഫലമായി വനനശീകരണം, മണ്ണൊലിപ്പ്, ജല മലിനീകരണം തുടങ്ങി സാരവത്തായ പരിസ്ഥിതി അപചയ പ്രവർത്തനങ്ങൾ താഴ്വരയിൽ സംഭവിക്കുന്നുണ്ട്. ഹിസ്പാനിക് കാലഘട്ടത്തിനുമുമ്പ് ഈ പ്രദേശം ആസ്ടെക് സാമ്രാജ്യത്തിനും പുരെപെച്ച സാമ്രാജ്യത്തിനുമിടയ്ക്കുള്ള ഒരു ബഫർ മേഖലയായിരുന്നു. ആസ്ടെക് കാലഘട്ടം മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ മെക്സിക്കോ സിറ്റിയുടെ നിയന്ത്രണത്തിലുള്ള മേഖലയുടെ ഭാഗമായിരുന്നു ഇതെങ്കിലും ഇന്ന് മെക്സിക്കോ സംസ്ഥാനത്തിന്റെ കേന്ദ്രഭാഗമായി ഇവിടെ താഴ്വരയിലെ പ്രധാന നഗരവും തലസ്ഥാനവുമായ ടൊലുക സ്ഥിതിചെയ്യുന്നു.

Looking over part of the valley from Teotenango.
  1. "Matlatzinco o Valle de Toluca". Archived from the original on 2016-07-01. Retrieved 2019-05-06.
"https://ml.wikipedia.org/w/index.php?title=ടൊലുകാ_താഴ്വര&oldid=4111299" എന്ന താളിൽനിന്ന് ശേഖരിച്ചത്