ടിറെഡെന്റിസ്

(ടൈറേഡെന്റസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിലെ ദേശീയ നേതാവാണ് ടിറെഡെന്റിസ്. ജോക്വിം ഹൊസെ ദെ സിൽവ സേവ്യർ എന്നാണ് ശരിയായ പേര്. ബ്രസീലിൽ മിനാസ് ജെറെയ്സിലെ പോംബാ (ഇപ്പോൾ ടിറെഡെന്റ്സ്) ആണ് ജന്മനാട്. 1746 നവംബർ 12-ന് ഇദ്ദേഹം ജനിച്ചു. ബ്രസീലിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി ഇദ്ദേഹം കരുതപ്പെടുന്നു. വ്യാപാരിയായും സൈനിക ഉദ്യോഗസ്ഥനായും ദന്തപരിപാലകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദന്തപരിപാലകൻ എന്നർഥം വരുന്ന ടിറെഡെന്റിസ് എന്ന പേരിലാണ് ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.

ടിറെഡെന്റിസ്
Joaquim José da Silva Xavier, known as Tiradentes, being hanged.
ജനനം(1746-11-12)നവംബർ 12, 1746
Fazenda do Pombal (Tiradentes), Minas Gerais, Portuguese Colony of Brazil
മരണംഏപ്രിൽ 21, 1792(1792-04-21) (പ്രായം 45)
മറ്റ് പേരുകൾTiradentes
പ്രസ്ഥാനംInconfidência Mineira

റിപ്പബ്ലിക്കൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പോർച്ചുഗീസ് ഭരണത്തിൻകീഴിൽനിന്നും ബ്രസീലിനെ മോചിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. പോർച്ചുഗീസ് ഭരണത്തിനെതിരായ പ്രസ്ഥാനമായ ഇൻകോൺഫിഡെൻഷ്യ മിനെറ'യിൽ 1780-കളിൽ ചേർന്നു പ്രവർത്തിച്ച ഇദ്ദേഹം അതിന്റെ നേതാക്കളിലൊരാളായി ഉയർന്നു. അമേരിക്കൻ വിപ്ലവത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ബ്രസീലിൽ ജനാധിപത്യം സ്ഥാപിക്കുകയെന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ബ്രസീലിന് ഒരു റിപ്പബ്ലിക്കൻ ഭരണഘടനയാണ് വേണ്ടതെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. പദ്ധതി പ്രാവർത്തികമാകുംമുമ്പ് ചതിയിൽപ്പെട്ട് ടിറെഡെന്റിസ് ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിന്റെ നേതാക്കൾ അറസ്റ്റിലായി (1789). പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വയം സമ്മതിച്ചതോടെ ഇദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1792 ഏപ്രിൽ 21-ന് റയോ ദെ ജനെറോയിൽ ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.


അധിക വായനക്ക്

തിരുത്തുക
  • Maxwell, Kenneth R, Conflicts and Conspiracies: Brazil & Portugal 1750-1808 (Cambridge University Press, 1973)

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറെഡെന്റിസ്_(1748_-_92) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറെഡെന്റിസ്&oldid=3804743" എന്ന താളിൽനിന്ന് ശേഖരിച്ചത്