ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ

(ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെയിംസ് കാമറൂൺ സം‌വിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണു ടെർമിനേറ്റർ 2: ജഡ്ജ്‌മെൻറ് ഡേ. അദ്ദേഹം വില്യം വിഷറുമായി സഹകരിച്ചാണ് ഇതിന്റെ തിരക്കഥ എഴുതിയത്. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ, ലിൻഡ ഹാമിൽടൺ, എഡ്വേർഡ് ഫർലോങ്, എന്നിവർ അഭിനയിച്ചിരിക്കുന്നു. ടെർമിനേറ്റർ പരമ്പരയിലെ രണ്ടാം ചിത്രമായ ഇത് ടെർമിനേറ്റർ ഒന്നിന്റെ തുടർച്ചയായിട്ടാണ് അവതരിപ്പിക്കുന്നത് . ഇതിവൃത്തം : മനുഷ്യത്വ പ്രതിരോധത്തിന്റെ ഭാവി നേതാവായ ജോൺ കോണറിനെ കുട്ടിയായിരിക്കുമ്പോൾ തന്നെ കൊല്ലാൻ സ്കൈ നെറ്റ് എന്ന ദുഷ്ടലാക്കുള്ള നിർമിത ബുദ്ധി ഒരു ടെര്മിനേറ്ററെ(അതി വികസിത കൊലപാതക യന്ത്രം) 1995 ലേക്ക് അയക്കുന്നു. അതെ സമയം കോണറിനെ സംരക്ഷിക്കുന്നതിനും മനുഷ്യരാശിയുടെ ഭാവി ഉറപ്പാക്കുന്നതിനുമായി സ്കൈനെറ്റിനെ പ്രതിരോധിക്കുന്ന മനുഷ്യരുടെ കൂട്ടവും സ്കൈ നെറ്റ് അയച്ചതിനേക്കാൾ വികാസം കുറഞ്ഞ , റീപ്രോഗ്രാം ചെയ്ത ടെർമിനേറ്ററിനെ തിരികെ അയയ്ക്കുന്നു.

ടെർമിനേറ്റർ 2: ജഡ്ജ്‌മെൻറ് ഡേ
Film poster
സംവിധാനംജെയിംസ് കാമറൂൺ
നിർമ്മാണംJames Cameron
Stephanie Austin
B.J. Rack
Gale Anne Hurd
Mario Kassar
രചനJames Cameron
William Wisher Jr.
അഭിനേതാക്കൾഅർണോൾഡ് ഷ്വാസ്സെനെഗ്ഗർ
ലിൻഡാ ഹാമിൽട്ടൺ
എഡ്വേർഡ് ഫർലോങ്
റോബർട്ട് പാട്രിക്ക്
സംഗീതംBrad Fiedel
ഛായാഗ്രഹണംAdam Greenberg
ചിത്രസംയോജനംConrad Buff
Mark Goldblatt
Richard A. Harris
സ്റ്റുഡിയോCarolco Pictures
Lightstorm Entertainment
Le Studio Canal+
വിതരണംട്രൈ സ്റ്റാർ പിക്ചേഴ്സ്
റിലീസിങ് തീയതിജൂലൈ 3, 1991 (1991-07-03)
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്US$102 million
സമയദൈർഘ്യം139 minutes
ആകെ$519,843,345

ദി ടെർമിനേറ്റർ എന്ന ചലച്ചിത്രം ഒരു വൻ വിജയമായാണ്  കണക്കാക്കപ്പെട്ടതു. ഷ്വാസ്‌നെഗറുടെയും കാമറൂണിന്റെയും കരിയർ ഇത് വളരെയധികം മെച്ചപ്പെടുത്തി, എന്നാൽ ഇവരും ചിത്രത്തിന്റെ അവകാശം ഭാഗികമായി സ്വന്തമാക്കിയ ഹെംഡേൽ ഫിലിം കോർപ്പറേഷനും തമ്മിലുള്ള ശത്രുത കാരണം ഒരു തുടർഭാഗത്തിന്റെ ജോലികൾ മുന്നോട്ടു പോയിരുന്നില്ല.1990-ൽ ഷ്വാസ്‌നെഗറും കാമറൂണും കരോൾകോ പിക്‌ചേഴ്‌സിനെ ദ ടെര്മിനേറ്ററിന്റെ അവകാശം പ്രൊഡ്യൂസർമാരായ ഗെയ്ൽ ആൻ ഹർഡിൽ നിന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഹെംഡേലിൽ നിന്നും 15 മില്യൺ യുഎസ് ഡോളറിന് വാങ്ങാൻ പ്രേരിപ്പിച്ചു. അടുത്ത വർഷം റിലീസ് തീയതി നിശ്ചയിച്ച ചിത്രത്തിന്റെ തിരക്കഥ  കാമറൂണും വിഷറും ഏഴ് ആഴ്ചകൾ കൊണ്ടാണ് പൂർത്തീകരിച്ചത്. സ്പെഷ്യൽ ഇഫക്റ്റുകൾക്കായുള്ള അവരുടെ വിപുലമായ ആശയങ്ങൾ സാധ്യമാണോ എന്ന് നിർണ്ണയിക്കാൻ രണ്ടു പേരും സ്പെഷ്യൽ-ഇഫക്റ്റ് സ്റ്റുഡിയോ ആയ  ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക് (ILM) മായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം 1990 ഒക്ടോബറിൽ ആരംഭിച്ച് 1991 മാർച്ച് വരെ നീണ്ടുനിന്നു, ലോസ് ഏഞ്ചൽസിലും പരിസരങ്ങളിലുമായി  ഏകദേശം 94–102 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രീകരണം നടന്നത്, അക്കാലത്ത് നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമാണിത്. കമ്പ്യൂട്ടർ നിർമിത പ്രധാന കഥാപാത്രം ഉൾപ്പെടുന്ന വിപുലമായ വിഷ്വൽ ഇഫക്റ്റുകൾ, ഒരു ഷെഡ്യൂൾ മറികടക്കാൻ കാരണമായി, കൂടാതെ 1991 ജൂലൈ 3-ന് റിലീസ് ചെയ്യുന്നതിന് തലേദിവസം രാത്രി വരെ തിയേറ്ററുകളിൽ പ്രിന്റുകൾ വിതരണം ചെയ്തിരുന്നില്ല.

1991-ൽ റിലീസ് ചെയ്തപ്പോൾ ടെർമിനേറ്റർ 2 $519–520.9 മില്യൺ നേടി ലോകമെമ്പാടും ആവർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രവും എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രവുമാക്കി. വിഷ്വൽ ഇഫക്‌റ്റുകൾ, ആക്ഷൻ സീക്വൻസുകൾ, അഭിനേതാക്കൾ എന്നിവയെ നിരൂപക പ്രശംസ പിടിച്ചുപറ്റി, ടി-1000 എന്ന മികച്ച സിനിമാറ്റിക് വില്ലനായി പാട്രിക്കിന്റെ പ്രകടനത്തെ തിരഞ്ഞെടുത്തു, അതേസമയം ചിത്രത്തിന്റെ അക്രമാസക്തമായ ഉള്ളടക്കത്തിനെതിരെ വിമർശനം ഉയർന്നു. ടെർമിനേറ്റർ 2 സാറ്റേൺ, ബാഫ്റ്റ, അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. പെപ്‌സി തുടങ്ങിയ ബ്രാൻഡുകളുമായുള്ള ടൈ-ഇൻ പ്രമോഷനുകൾക്കൊപ്പം വീഡിയോ ഗെയിമുകൾ, കോമിക് പുസ്‌തകങ്ങൾ, നോവലുകൾ   അതോടൊപ്പം T2-3D : Battle Across Time, എന്ന Schwarzenegger, Hamilton, Patrick, Furlong എന്നിവരെ ഉൾപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോഗിക്കുന്ന ഡിസ്നി റൈഡ് എന്നിവ ഉൾപ്പെടുന്നു

ടെർമിനേറ്റർ 2 എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ മികച്ച സയൻസ്-ഫിക്ഷൻ, ആക്ഷൻ, തുടർചിത്രങ്ങളിൽ ഒന്നും അതുപോലെ തന്നെ ആദ്യ ടെർമിനേറ്ററിന് തുല്യമോ മികച്ചതോ ആയി കണക്കാക്കപ്പെടുന്നു. പ്രായോഗിക ഇഫക്‌ടുകളിൽ നിന്ന് കമ്പ്യൂട്ടർ ഗ്രാഫിക്സിനെ  ആശ്രയിക്കുന്നതിലേക്കുള്ള പരിവർത്തനത്തിന് തുടക്കമിട്ട എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള വിഷ്വൽ ഇഫക്‌റ്റ് സിനിമകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇത് ടെർമിനേറ്റർ പരമ്പരയുടെ അവസാന ചിത്രമായാണ് കാമറൂൺ ഉദ്ദേശിച്ചിരുന്നതെങ്കിലും, ടെർമിനേറ്റർ 3: റൈസ് ഓഫ് ദി മെഷീൻസ് (2003), ടെർമിനേറ്റർ സാൽവേഷൻ (2009) ഉൾപ്പെടെ, യഥാർത്ഥ സിനിമകളുടെ വിജയം ആവർത്തിക്കുന്നതിൽ പരാജയപ്പെട്ട നിരവധി സിനിമകൾ അതിനെ തുടർന്നു പുറത്തിറങ്ങി. ടെർമിനേറ്റർ ജെനിസിസ് (2015), ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ് (2019), കൂടാതെ 2008 ലെ ടെലിവിഷൻ പരമ്പരയും.

കഥ നടക്കുന്നത് 2029-ൽ ആണ്, വിനാശകാരിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്കൈനെറ്റും അതിനെ പ്രതിരോധിക്കുന്ന മനുഷ്യ സമൂഹവും തമ്മിലുള്ള യുദ്ധം മൂലം ഭൂമി ഒരു തരിശു നിലമായിത്തീർന്നു.സ്കൈനെറ്റിനെതിരെയുള്ള മനുഷ്യ പ്രതിരോധ സമൂഹത്തിന്റെ നേതാവായ ജോൺ കൊണാറേ അദ്ദേഹത്തിനെ കുട്ടിക്കാലത്തു തന്നെ വധിക്കാൻ വേണ്ടി സ്കൈനെറ് തങ്ങളുടെ ഏറ്റവും നൂതനവും നിർമ്മാണത്തിലിരിക്കുന്നതുമായ ടി-1000 എന്ന ആകൃതി മാറാവുന്നതും ദ്രാവക ലോഹം കൊണ്ട് നിർമ്മിച്ചതുമായ ടെർമിനേറ്ററെ പഴയ കാലത്തിലേക്ക് അയക്കുന്നു. അതെ സമയം മനുഷ്യ പ്രതിരോധം കോണറിനെ സംരക്ഷിക്കാൻ ഒരു റീപ്രോഗ്രാം ചെയ്ത T-800 ടെർമിനേറ്ററിനെ തിരികെ അയയ്‌ക്കുന്നു, ടി-1000 നെക്കാൾ വളരെയധികം വികാസം കുറഞ്ഞതും, കൃത്രിമ മാംസത്തിൽ പൊതിഞ്ഞ ആന്തരികാസ്തികൂടവുമുള്ളതായിരുന്നു ആ റോബോട്ട്.

1995-ൽ ലോസ് ഏഞ്ചൽസിൽ, ജോണിന്റെ അമ്മ സാറ "വിധിദിനം" അതായത് 1997 ഓഗസ്റ്റ് 29-ൽ സംഭവിക്കും എന്ന് ടെർമിനേറ്റർ ഒന്നിൽ പ്രവചിക്കപെട്ട  സംഭവങ്ങൾ ( സ്‌കൈനെറ്റ് സ്വയബോധം കൈവരിക്കുകയും അതിന്റെ നിർമാതാക്കൾ അതിനെ നിർവീര്യമാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒരു ആഗോള ആണവ യുദ്ധത്തിൽ കലാശിക്കും ) തടയാനുള്ള അവളുടെ അക്രമാസക്തവും അതീവ ഭ്രാന്തവും  ആയ ശ്രമങ്ങളുടെ പേരിൽ പെസ്‌കാഡെറോ സ്റ്റേറ്റ് ഹോസ്പിറ്റലിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ് . അതിനാൽ ജോൺ ഇപ്പോൾ അവന്റെ വളർത്തു മാതാപിതാക്കാളോടൊപ്പമാണ്. മനുഷ്യകുലത്തിന്റെ ഭാവിയെ കുറിച്ചുള്ള   തന്റെ അമ്മയുടെ  ആശങ്കകൾ വെറും സങ്കൽപം മാത്രമാണെന്നും അതിനാൽ അവനെ ഭാവിയിലെ യുദ്ധത്തിലേക്ക് തയ്യാറാക്കുന്നതിനുള്ള അമ്മയുടെ ശ്രമങ്ങളെ അവൻ നിരസിക്കുകയും ചെയ്യുന്നു.

T-800 ഉം T-1000 ഉം ജോൺ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടെന്നു മനസിലാക്കി അവിടെ എത്തിച്ചേരുന്നു, തുടർന്ന് നടക്കുന്ന സംഘട്ടനത്തിൽ ടി-1000-ൽ നിന്നും T-800 ജോണുമായി രക്ഷപ്പെടുന്നു. ഒരു സുരക്ഷിത സ്ഥലത്തു എത്തിയശേഷം തന്റെ വളർത്തു മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ ജോൺ വിളിക്കുന്നു, പക്ഷേ T-1000 അവരെ ഇതിനകം കൊന്നുവെന്ന് T-800 അനുമാനിക്കുന്നു. തന്നെ അനുസരിക്കാനാണ് ടി-800 പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ ജോൺ, ആളുകളെ കൊല്ലുന്നതിൽ നിന്ന് അതിനെ വിലക്കുകയും ടി-1000-ൽ നിന്ന് സാറയെ രക്ഷിക്കാൻ ഉത്തരവിടുകയും ചെയ്യുന്നു. ജോണും ടി-800 ഉം സാറയെ തടവിൽ പാർപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തുകയും അവിടെനിന്നും രക്ഷപെടാൻ ശ്രമിക്കുന്ന സാറയെ കാണുകയും ചെയ്യുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ T-800 നെ കാണുന്ന സാറാ അവളെ കൊല്ലാൻ 1984-ൽ അയച്ച ടെർമിനേറ്ററിനോട് സാമ്യമുള്ളതിനാൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ജോൺ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതിനുശേഷം അവരോടൊപ്പം ചേരാൻ നിർബന്ധിക്കുന്നു. അവർ മൂവരും അവരെ പിന്തുടരുന്ന ടി-1000 ൽ നിന്നും വിഗ്ധമായി രക്ഷപെടുന്നു. എന്തിരുന്നാലും ടി-800 നെ വിശ്വസിക്കാൻ സാധിക്കാത്തതു കൊണ്ട്  അവൾ ഭാവിയെ കുറിച്ചുള്ള തന്റെ അറിവ് വച്ച് സൈബർഡൈൻ സിസ്റ്റംസ് എഞ്ചിനീയർ മൈൽസ് ബെന്നറ്റ് ഡൈസൺ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മൈക്രോപ്രൊസസർ സ്കൈനെറ്റിന്റെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കുന്നു.

അവരുടെ യാത്രയുടെ നിരവധി ദിവസങ്ങളിൽ, T-800 ജോണിന്റെ സുഹൃത്തായും പിതാവായും കൂടെനിൽക്കുന്നതു സാറ കാണുന്നു, അവൻ അതിനെ നാട്ടുവർത്തമാനങ്ങളും കൈ അടയാളങ്ങളും പഠിപ്പിക്കുകയും കൂടുതൽ മനുഷ്യസമാനമാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ജോണിനൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്യാൻ സാറ പദ്ധതിയിടുന്നു പക്ഷെ ജഡ്‌ജ്‌മെന്റ് ഡേയെക്കുറിച്ചുള്ള ഒരു പേടിസ്വപ്‌നം ആ പദ്ധതി ഉപേക്ഷിക്കാനും ഡയസനെ കൊല്ലാനും അവളെ പ്രേരിപ്പിക്കുന്നു, അവൾ അവനെ അവന്റെ വീട്ടിൽ വച്ച് ആക്രമിക്കുന്നു, പക്ഷേ അയാളെ  കൊല്ലാൻ തനിക്കു കഴിയില്ലെന്ന് തിരിച്ചറിയുന്ന അവൾ സ്വയം  അനുതപിക്കുന്നു. ഇതേ സമയം അവിടെയെത്തിയ ജോൺ  സാറയുമായി അനുരഞ്ജനം നടത്തുന്നു, T-800 ഡൈസ്നോട് തന്റെ ജോലിയുടെ ഭാവി അനന്തരഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. 1984-ലെ ടെർമിനേറ്ററിന്റെ കേടായ സിപിയുവിൽ നിന്നും ഛേദിക്കപ്പെട്ട കൈയിൽ നിന്നും റിവേഴ്‌സ് എൻജിനീയറിങ് നടത്തിയതാണ് തന്റെ ഗവേഷണമെന്ന് ഡൈസൺ വെളിപ്പെടുത്തുന്നു. തന്റെ ജോലി നശിപ്പിക്കപ്പെടണമെന്ന് വിശ്വസിച്ച്, ഡൈസണും സാറയും ജോണും T-800 സൈബർഡൈനിലേക്ക് കടന്നുകയറി, സിപിയുവും കൈയും വീണ്ടെടുക്കുകയും ലാബ് നശിപ്പിക്കാൻ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയും ചെയ്യുന്നു. പോലീസ് കെട്ടിടം ആക്രമിക്കുകയും ഡൈസനെ മാരകമായി വെടിവയ്ക്കുകയും ചെയ്യുന്നു, പക്ഷേ മരിക്കുന്നതിന് മുൻപ് ഡൈസോൺ  സ്ഫോടകവസ്തുക്കൾ  പ്രവർത്തിപ്പിക്കുന്നു. T-1000 അതിജീവിച്ച മൂവരെയും പിന്തുടരുന്നു, ഒടുവിൽ അവരെ ഒരു സ്റ്റീൽ മില്ലിൽ വളയുന്നു.

മില്ലിൽ വച്ച് T-1000 ഉം T-800-ഉം തമ്മിൽ യുദ്ധത്തിൽ ഏർപ്പെർടുകയും  ടി -1000 800 നെ മാരകമായി പരിക്കേൽപ്പിക്കുകയും  ചെയ്തു. അതിന്റെ ഊർജ്ജ സ്രോതസ്സ് നശിപ്പിച്ച് അതിനെ നിർജ്ജീവമാക്കുന്നു രക്ഷപെടാൻ സാറയും  ജോണും രണ്ടായി പിരിയുന്നു . T-1000 ജോണിനെ കെണിയിൽ പെടുത്താൻ സാറയുടെ രൂപം സ്വീകരിക്കുന്നു, പക്ഷേ സാറ അതിൽ ഇടപെടുകയും അതിനെ ആവർത്തിച്ച് വെടിവയ്ക്കുന്നു, ഉരുകിയ സ്റ്റീൽ വാറ്റിന് മുകളിൽ നിൽക്കുന്ന പ്ലാറ്റ്‌ഫോമിന്റെ അരികിലേക്ക് തള്ളിവിടുന്നു, പക്ഷേ അത് വീഴുന്നതിന് മുമ്പ് അവളുടെ വെടിയുണ്ട തീർന്നു. T-800, അതിന്റെ ഇതര ഊർജ്ജ സ്രോതസ്സ് ഉപയോഗിച്ച് വീണ്ടും സജീവമാക്കി ടി-1000 ഇന്റെ അടുത്ത് എത്തുകയു ഗ്രനേഡ് ലോഞ്ചർ ഉപയോഗിച്ച് T-1000 നെ ആക്രമിക്കുകയും അത് തിളയ്ക്കുന്ന ഉരുക്കിലേക്ക് വീഴുകയും ശിഥിലമാകുകയും ചെയ്യുന്നു. ജോൺ സിപിയുവും അറ്റുപോയ കൈയും വാറ്റിലേക്ക് എറിയുന്നു. T-800 അതിന്റെ സിപിയു സ്കൈനെറ്റിന്റെ അടിത്തറയായി പ്രവർത്തിക്കുന്നത് തടയാൻ അതും നശിപ്പിക്കണമെന്ന് വിശദീകരിക്കുന്നു. അവർ ഇരുവരും വേദനയോടെ കെട്ടിപിടിച്ചു യാത്രാമൊഴി നേരുന്നു. ജോൺ കണ്ണീരോടെ T-800 ന് അതിൽനിന്നും പിന്തിരിയാൻ കൽപ്പിക്കുന്നു .പക്ഷേ അതിന്റെ നാശമാണ് അവരുടെ ഭാവി സംരക്ഷിക്കാനുള്ള ഏക മാർഗം എന്നതിനാൽ അത് ജോണിനെ സ്വയം ഇല്ലാതാകാൻ അനുവദിക്കാൻ പ്രേരിപ്പിക്കുന്നു, . സാറ T-800-ന്റെ കൈ കുലുക്കി, അതിനെ ബഹുമാനിച്ചു, അത് ഉരുക്കിലേക്കു താഴ്ത്താൻ സഹായിക്കുന്നു. അതിന്റെ നാശത്തിന് മുമ്പ്, T-800 ജോണിന് ഒരു തംബ്സ്-അപ്പ് നൽകുന്നു. സാറ ജോണിനൊപ്പം ഒരു ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുന്നു; അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള അവളുടെ പുതിയ പ്രതീക്ഷകളെപ്പറ്റി  അവൾ ചിന്തിക്കുന്നു. T-800 ന് ജീവിതത്തിന്റെ മൂല്യം പഠിക്കാൻ കഴിയുമെങ്കിൽ, മനുഷ്യരാശിക്കും പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുന്നു,

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം,

തിരുത്തുക

ചരിത്രം

തിരുത്തുക

ടെർമിനേറ്റർ ഒരു സർപ്രൈസ് ഹിറ്റായിരുന്നു, അതിന്റെ $6.4 മില്യൺ ബജറ്റിനെതിരെ $78.4 മില്യൺ നേടി, ഒരു നായക നടനെന്ന നിലയിലുള്ള ഷ്വാർസെനെഗറിന്റെ പദവി സ്ഥിരീകരിക്കുകയും സംവിധായകൻ ജെയിംസ് കാമറൂണിനെ ഒരു വിശ്വസനീയ സംവിധായകനാക്കി മാറ്റുകയും ചെയ്തു. ഷ്വാസ്‌നെഗർ ഒരു തുടർഭാഗം നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു , "നമ്മൾ കഥ തുടരണമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു ... ഞങ്ങൾ ആദ്യ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ഞാൻ അത് [കാമറൂണിനോട്] പറഞ്ഞു". കാമറൂൺ പറഞ്ഞു, ഷ്വാർസെനെഗർ എപ്പോഴും ഒരു തുടർച്ചയെക്കുറിച്ച് തന്നേക്കാൾ കൂടുതൽ ഉത്സാഹം കാണിച്ചിരുന്നു, കാരണം ഒറിജിനലിൽ ചെയ്യാൻ സാധിക്കുമായിരുന്നു എല്ലാ കാര്യങ്ങളെയും പറ്റി അവൻ സംസാരിക്കുമായിരുന്നു.

ഏലിയൻസ് (1986), ദി അബിസ് (1989) തുടങ്ങിയ മറ്റ് ചിത്രങ്ങളിൽ കാമറൂൺ പ്രവർത്തിച്ചിരുന്നതിനാലും അവകാശ ഉടമയായ ഹെംഡേൽ ഫിലിം കോർപ്പറേഷനുമായി പ്രവർത്തിക്കാൻ കാമറൂണിന്റെയും ഷ്വാസ്‌നെഗറിന്റെയും വിസമ്മതം കാരണം 1989 വരെ ഒരു തുടർഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായില്ല . ഹെംഡെയ്‌ലിന്റെ സഹസ്ഥാപകനായ ജോൺ ഡാലി, കാമറൂണിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ടെർമിനേറ്ററിന്റെ അവസാനം മാറ്റാൻ ശ്രമിക്കുകയും അതിനെത്തുടർന്ന് രണ്ടുപേരും തമ്മിൽ കയ്യാങ്കളി ഉണ്ടാവുകയും ചെയ്തു . എന്നിരുന്നാലും, ഹെംഡേലിന്റെ അനുമതിയില്ലാതെ ഒരു തുടർഭാഗം നിർമ്മിക്കാൻ കഴിയുമായിരുന്നില്ല, കാരണം ടെർമിനേറ്റർ നിർമ്മിക്കുന്നതിനായി കാമറൂൺ തന്റെ അവകാശത്തിന്റെ 50% കമ്പനിക്ക് സമർപ്പിച്ചിരുന്നു. 1989-ലെ വിവാഹമോചനത്തെത്തുടർന്ന് കാമറൂൺ ബാക്കിയുള്ളതിന്റെ പകുതി അതിന്റെ നിർമ്മാതാവും സഹ-എഴുത്തുകാരനും അദ്ദേഹത്തിന്റെ മുൻ ഭാര്യ ഗെയ്ൽ ആൻ ഹർഡിനും $1-ന് വിറ്റിരുന്നു. 1990-ഓടെ, കാമറൂൺ, ഷ്വാർസെനെഗർ, ഹർഡ്, സ്‌പെഷ്യൽ ഇഫക്‌റ്റ് ആർട്ടിസ്റ്റ് സ്റ്റാൻ വിൻസ്റ്റൺ എന്നിവർ ഹെംഡെയ്‌ലിനെതിരെ ദ ടെർമിനേറ്ററിൽ നിന്നുള്ള ലാഭവിഹിതം നൽകിയില്ല എന്നപേരിൽ കേസുകൊടുക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നട്ടം തിരിയുന്ന ഹെംഡെയ്ൽ ഒടുവിൽ ദി ടെർമിനേറ്ററിന്റെ അവകാശങ്ങൾ വിൽക്കാൻ അവസാനം നിർബന്ധിതനാകുമെന്നു കാമറൂണും ഷ്വാർസെനെഗറും കണക്കുകൂട്ടി . സ്വതന്ത്ര ഫിലിം സ്റ്റുഡിയോ കരോൾകോ പിക്‌ചേഴ്‌സുമായി ചേർന്ന് ബിഗ്-ബജറ്റ്, സയൻസ്-ഫിക്ഷൻ സിനിമയായ ടോട്ടൽ റീകോൾ (1990) എന്ന സിനിമയിൽ പ്രവർത്തിച്ചതിനാൽ, മരിയോ കാസർ ഉൾപ്പെടെയുള്ള സ്റ്റുഡിയോ ഉടമകളെ ടെര്മിനേറ്ററിന്റെ അവകാശം വാങ്ങാൻ ഷ്വാസ്‌നെഗർ പ്രേരിപ്പിച്ചു. കരോൾകോ നടത്തിയ ഏറ്റവും പ്രയാസമേറിയ ഇടപാട് എന്നാണ് കാസർ ടെര്മിനേറ്ററിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനെ വിശേഷിപ്പിച്ചത്. ഹെംഡേലിന്റെ ഓഹരിയ്ക്കായി ഡാലിയുടെ 10 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്‌തു, അത് അവനെ രക്ഷപ്പെടുത്താൻ കെട്ടിച്ചമച്ച തുകയാണെന്ന് കാസർ വിശ്വസിച്ചു, കൂടാതെ ഹർഡ് $ 5 മില്യൺ അവൾക്കായി നൽകി. ആകസ്മികമായ ചിലവുകളോടെ, രണ്ടാം ഭാഗത്തിന്റെ ഏതെങ്കിലും വികസനം ആരംഭിക്കുന്നതിന് മുമ്പ് അവകാശങ്ങൾ ഉറപ്പാക്കുന്നതിന് മാത്രം $17 മില്യൺ ചിലവായി.

കാസർ ഉച്ചഭക്ഷണ സമയത്തു തന്റെ നിക്ഷേപം എങ്ങിനെയൊക്കെ തിരിച്ചു പിടിക്കാമെന്നും, ഇത് കാമറോൺ ഉണ്ടായാലും ഇല്ലെങ്കിലും എങ്ങിനെയൊക്കെ ഈ ചിത്രം മുന്നോട്ടു പോകും എന്നതിനെയൊക്കെ പറ്റി സംസാരിച്ചു. ഇതിൽ പങ്കാളിയാകാനും തിരക്കഥ എഴുതാനും കാസർ കാമറൂണിന് $6 മില്യൺ വാഗ്ദാനം ചെയ്തു. നിരവധി പ്രൊഡക്ഷൻ സ്റ്റുഡിയോകൾ തമ്മിലുള്ള സഹകരണമായിരിക്കും ഈ സിനിമ; കരോൾകോ, ലെ സ്റ്റുഡിയോ കനാൽ+, കാമറൂണിന്റെ ലൈറ്റ്‌സ്റ്റോം എന്റർടൈൻമെന്റ്, ഹർഡിന്റെ പസഫിക് വെസ്റ്റേൺ പ്രൊഡക്ഷൻസ്. ആദ്യ ചിത്രത്തിന്റെ $6.5 മില്യൺ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ടെർമിനേറ്റർ 2 ന് കുറഞ്ഞത് $60 മില്യൺ ചിലവ് കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ കാസർ അതിനെ "കെട്ടിച്ചമച്ച " നമ്പർ എന്ന് വിളിച്ചു; കാമറൂണിന്റെ മുൻകാല പ്രവർത്തനങ്ങൾ കാരണം ഈ തുക വർദ്ധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വാർത്താ മാധ്യമങ്ങൾ ടെർമിനേറ്റർ 2-നെ എക്കാലത്തെയും ഏറ്റവും ചെലവേറിയ സ്വതന്ത്ര ചിത്രമായി വിശേഷിപ്പിക്കുകയും അത് കരോൾകോയെ പാപ്പരാക്കുമെന്ന് പറയുകയും ചെയ്തു. ഈ പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും കാസർ പറഞ്ഞതനുസരിച്ചു , യു.എസിന് പുറത്തുള്ള വിപണികളിലേക്കുള്ള പ്രീ-സെയിൽസ്, ടെലിവിഷൻ, ഹോം-വീഡിയോ അവകാശങ്ങൾ, കനേഡിയൻ നികുതി ഇളവുകൾ, ബാഹ്യ നിക്ഷേപങ്ങൾ, തിയേറ്റർ വിതരണാവകാശം എന്നിവയിലൂടെ , ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റിനേക്കാൾ 110% ഫണ്ടിംഗ് നേടിയിരുന്നു. ഒരു സിനിമയ്ക്ക് ജപ്പാനിൽ നിന്ന് 10 മില്യൺ ഡോളർ വരെ നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രൈസ്റ്റാർ പിക്‌ചേഴ്‌സുമായി സ്റ്റുഡിയോയ്‌ക്ക് നിലവിലുള്ള ഒരു യുഎസ് വിതരണ കരാറും ബജറ്റിന്റെ ഒരു നിശ്ചിത ശതമാനത്തിൽ ഉണ്ടായിരുന്നു, $4 മില്യൺ ആയിരുന്നു കണക്കാക്കിയത്. മെമ്മോറിയൽ ദിനമായ 1991 മെയ് 27-ന് ചിത്രം റിലീസ് ചെയ്യാൻ തയ്യാറാവണമെന്ന് ട്രൈസ്റ്റാർ ആഗ്രഹിച്ചിരുന്നു.

എഴുത്തു

തിരുത്തുക

റിലീസ് തീയതി പ്രഖ്യാപിച്ചതിനു ശേഷം , കാമറൂണിന് തിരക്കഥ എഴുതാൻ ആറ്-ഏഴ് ആഴ്ചകൾ ഉണ്ടായിരുന്നു; 1990 മാർച്ച് അവസാനത്തിൽ അദ്ദേഹം തന്റെ സന്തത സഹകാരിയും ദി ടെർമിനേറ്ററിന്റെ സഹ-എഴുത്തുകാരനുമായ വില്യം വിഷർ ജൂനിയറിനെ സമീപിച്ചു. ആദ്യം വിഷർ ഒരു തമാശയായി വിശ്വസിച്ചിരുന്ന ജോൺ കോണറും T-800 ഉം തമ്മിൽ ഒരു ബന്ധം രൂപീകരിക്കുക എന്ന കാമറൂണിന്റെ ആശയത്തെ അടിസ്ഥാനമാക്കി അവർ രണ്ടാഴ്ചയോളം എടുത്തു ഒരു കഥ തന്തു വികസിപ്പിച്ചെടുത്തു, അവരുടെ ആശയം ഒറിജിനലിന്റെ "സയൻസ്-ഫിക്ഷൻ സ്ലാഷറിൽ" നിന്ന് മാറി, സാറ, ജോൺ പിന്നെ ഒരു വാടക പിതാവായി അവരെ സേവിക്കുന്ന T-800 എന്ന അസാധാരണ കുടുംബത്തെ കേന്ദ്രീകരിച്ചു. ഈ ബന്ധം "സിനിമയുടെ ഹൃദയം" ആണെന്ന് കാമറൂൺ പറഞ്ഞു, ദി വിസാർഡ് ഓഫ് ഓസിൽ (1939) ടിൻ മാന്റെ തന്റെ ഹൃദയം നേടിയതുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു.

കാമറൂണിന്റെ പ്രാരംഭ ആശയത്തിൽ സ്കൈനെറ്റും പ്രതിരോധവും ഷ്വാർസെനെഗർ അവതരിപ്പിച്ച T-800 ഓരോന്നും ഭൂതകാലത്തിലേക്ക് അയച്ചു ഒന്ന് ജോണിനെ കൊല്ലാനും മറ്റൊന്ന് അവനെ സംരക്ഷിക്കാനും. സമാനമായ രണ്ട് ടെർമിനേറ്ററുകൾ തമ്മിലുള്ള പോരാട്ടം വിരസമാകുമെന്ന് വിഷർ വിശ്വസിച്ചു. ഒരു വലിയ "സൂപ്പർ-ടെർമിനേറ്റർ" ഉപയോഗിക്കാൻ ജോഡി ആലോചിച്ചെങ്കിലും അത് അവർക്ക് താൽപ്പര്യമില്ലായിരുന്നു. ദി ടെർമിനേറ്ററിന് വേണ്ടി കാമറൂണിന് ഉണ്ടായിരുന്ന ആശയമായ ഷ്വാർസെനെഗറിന്റെ വലിയ ഫ്രെയിമിൽ നിന്ന് വ്യത്യസ്തമായി ഒരു ശരാശരി മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഒരു ലിക്വിഡ്-മെറ്റൽ ടെർമിനേറ്റർ എന്ന ആശയത്തെ സ്വീകരിക്കാൻ അവർ തീരുമാനിച്ചു. സ്‌കൈനെറ്റിന്റെ T-800 നശിപ്പിച്ച് അതിന്റെ ആത്യന്തിക ആയുധമായ T-1000 ഉപയോഗിക്കാൻ അത് തീരുമാനിക്കുന്നതോടെ കഥയുടെ ആദ്യ പകുതി അവസാനിക്കും.ടി-1000 മാത്രം എതിരാളിയാക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് അത് ഒഴിവാക്കാൻ കാമറൂൺ ആലോചിച്ചു. എഴുത്തുകാർ T-1000 ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രൂപഭാവം കൈക്കൊള്ളുകയും, അത് സംശയം കുറഞ്ഞ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും, നായകനായ T-800 ന് വിപരീതമായി അതിനെ നിർദയവും "രാക്ഷസീയം " ആക്കുകയും ചെയ്തു. പോലീസുകാരന്റെ വ്യക്തിത്വം പ്രമേയപരമായി പ്രസക്തമാണെന്ന് കാമറൂൺ പറഞ്ഞു, കാരണം T-1000 മനുഷ്യരെ പ്രതിനിധീകരിക്കുന്നത് അവരുടെ അനുകമ്പ നഷ്ടപ്പെട്ട് ടെർമിനേറ്ററുകളെപ്പോലെയാകുന്നു. വിഷർ ടി-800-നെ "നല്ലത്" ആക്കുന്നത് വെല്ലുവിളിയാണെന്ന് കണ്ടെത്തി, താനും കാമറൂണും അതിന് പഠിക്കാനുള്ള കഴിവ് നൽകാൻ തീരുമാനിക്കുന്നതുവരെ അത്പോലെ അതിനു വികാരങ്ങളും സ്വഭാവ സവിശേഷതകളും വികസിപ്പിക്കാൻ അനുവദിച്ചു.

അടുത്ത നാലാഴ്‌ചയ്‌ക്കുള്ളിൽ കാമറൂണിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്‌ത വിഷർ ചിത്രത്തിന്റെ ആദ്യപകുതി വികസിപ്പിച്ചെടുത്തു അടുത്ത പകുതി വികസിപ്പിക്കാൻ കാമറൂണിനോട് നിർദ്ദേശിച്ചു. സാറയെ സഹായിച്ച അതിജീവന വാദികളുടെ ഒരു ക്യാമ്പിനെ ഡൈസണും T-1000 കൂട്ടക്കൊല ചെയ്യുന്നതിനെയും കുറിച്ചുള്ള "ഇഴയുന്ന" ഉപകഥ ഉൾപ്പെടെ നിരവധി പേജുകൾ നീക്കം ചെയ്തു. എഴുതുമ്പോൾ ബജറ്റ് പരിഗണിക്കാതിരുന്ന കാമറൂണിന്, 2029-ൽ ഒരു ടൈം ട്രാവൽ മെഷീൻ ഉപയോഗിക്കുന്നതായി കാണിക്കുന്ന ഒമ്പത് മിനിറ്റ് ഓപ്പണിംഗ് സെറ്റ് ഉൾപ്പെടെയുള്ള ചില വിപുലമായ രംഗങ്ങൾ നീക്കം ചെയ്യേണ്ടിവന്നു. വിഷറും കാമറൂണും അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമായി കൈവരിക്കാനാകുമോ എന്ന് നിർണ്ണയിക്കാൻ സ്പെഷ്യൽ ഇഫക്റ്റ് സ്റ്റുഡിയോ ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക് (ILM) കൂടെക്കൂടെ ആശയവിനിമയം നടത്തി.

വർഷങ്ങൾക്ക് ശേഷം കഥാപാത്രങ്ങൾ എവിടെയൊക്കെയായിരിക്കും എന്ന് നിർണ്ണയിക്കാൻ കാമറൂണും വിഷറും ദി ടെർമിനേറ്റർ വീണ്ടും കണ്ടു. ഭാവിയെക്കുറിച്ചുള്ള സാറയുടെ അറിവ് അവളെ ഒറ്റപ്പെടുത്തുമെന്ന് കാമറൂൺ വിശ്വസിച്ചു, കൂടാതെ സൈനിക സേനകളുമായും അതിജീവനവാദികളുമായും ഉള്ള പരിശീലനം അവളെ സ്വയം പര്യാപ്തതയുള്ള ഒരു കമാൻഡോ ആക്കി തീർത്തു. വൈകാരികമായി തണുത്ത അകന്നിരിക്കുന്ന അവളെ ഒരു ടെർമിനേറ്ററെ പോലെയാക്കി മാറ്റി, എന്നാണ് എഴുതിയിരിക്കുന്നത്. സാറയും ജോണും ഒരുമിച്ച് വരുന്ന രീതിയിൽ സിനിമ തുടങ്ങുമായിരുന്നു, എന്നാൽ പിരിമുറുക്കം വർദ്ധിപ്പിക്കാൻ ജോണിനെ ഒരു വളർത്തു കുടുംബത്തോടൊപ്പം പാർപ്പിച്ചു. 2021-ലെ ഒരു അഭിമുഖത്തിൽ, ജോണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം 1985 ലെ സ്റ്റിംഗ് ഗാനം "റഷ്യൻസ്" എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് കാമറൂൺ പ്രസ്താവിച്ചു, ഇത് നിരപരാധികളായ കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്പര ഉറപ്പുള്ള നാശത്തിനെതിരായ അഭ്യർത്ഥന, "ഞാൻ ഒരിക്കൽ അവിടെ ഇരുന്നത് ഓർക്കുന്നു, ടെർമിനേറ്ററിന് വേണ്ടിയുള്ള കുറിപ്പുകൾ എഴുതുന്നു, 'റഷ്യക്കാർ അവരുടെ കുട്ടികളെയും സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന സ്റ്റിംഗിന്റെ പാട്ട് എന്നെ ഞെട്ടിച്ചു. പിന്നെ ഞാൻ ചിന്തിച്ചു, 'നിങ്ങൾക്ക് എന്തറിയാം? ആണവയുദ്ധം എന്ന ആശയം ജീവിതത്തിന് വിരുദ്ധമാണ് അവിടെ നിന്നാണ് ആ കുട്ടി വന്നത്".[4] കാമറൂൺ ടെർമിനേറ്ററിനെ ഒരു നായകകഥാപാത്രമാക്കാൻ ആഗ്രഹിച്ചു. T-800 ന്റെ സംഭാഷണം ഹ്രസ്വമായി സൂക്ഷിച്ചു; അതിന്റെ ഉദ്ദേശം പ്രധാനമായും ഷ്വാർസെനെഗറുടെ ഭൗതികതയിലൂടെയാണ് ചിത്രീകരിക്കപ്പെടുന്നത്. വിഷറും കാമറൂണും ടെലിഫോൺ കോളുകൾക്ക് ശേഷം പറഞ്ഞതാണ് "ഹസ്ത ലാ വിസ്റ്റ, ബേബി" എന്ന ക്യാച്ച്ഫ്രെയ്സ്.[4][42] വിഷറും കാമറൂണും സ്ക്രിപ്റ്റ് പരിഷ്കരിക്കാൻ ഏകദേശം മൂന്ന് ദിവസം ചെലവഴിച്ചു; 1990 മെയ് മാസത്തിൽ ടെർമിനേറ്റർ 2 പ്രഖ്യാപിക്കപ്പെട്ട കാനിലെ സ്റ്റുഡിയോയിലെ താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും സന്ദർശിക്കാൻ കാമറൂൺ കരോൾകോയുടെ ചാർട്ടർ ജെറ്റിൽ കയറിയപ്പോഴും അച്ചടിച്ച പകർപ്പ് ചൂടായിരുന്നു.[33][43][4] ഷ്വാസ്‌നെഗർ വിമാനത്തിൽ വച്ച് സ്‌ക്രിപ്റ്റ് വായിച്ചു, പക്ഷേ കാമറൂണിന്റെ ചില ഉദ്ദേശ്യങ്ങൾ മനസിലാക്കാൻ പാടുപെട്ടു, "എന്താണ് 'പോലിയലോയ്'?" തന്റെ കഥാപാത്രം ആളുകളെ കൊല്ലാത്തതിൽ (അത് തന്റെ ആക്ഷൻ-ഹീറോ ഇമേജിന് വിരുദ്ധമാണ്) പ്രശ്‌നമുണ്ടാക്കി, കൂടാതെ തന്റെ മുൻ ക്രൂരനായ കഥാപാത്രം സംരക്ഷകനായി മാറിയത് തമ്മിലുള്ള വ്യത്യാസം എങ്ങനെ ചിത്രീകരിക്കണമെന്ന് മനസ്സിലായില്ല. കാമറൂണും ഷ്വാസ്‌നെഗറും സ്‌ക്രിപ്റ്റ് ചർച്ച ചെയ്തു, പ്രേക്ഷകരുടെ പ്രതീക്ഷകളെ ധിക്കരിക്കാൻ കാമറൂണിന്റെ ആഗ്രഹം ഷ്വാസ്‌നെഗർ മനസ്സിലാക്കുന്നത് വരെ.[4] ഷ്വാസ്‌നെഗർ അഭ്യർത്ഥിച്ചു: "എന്നെ തണുപ്പിച്ചാൽ മതി"

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Saturn Award for Best Science Fiction Film
1991
പിൻഗാമി